Image

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് 19 വാക്സിന്‍ സഹായനിധി സമാഹരികുന്നു

പി. പി. ചെറിയാന്‍ Published on 06 May, 2021
ഡാളസ് കേരള അസോസിയേഷന്‍  കോവിഡ് 19 വാക്സിന്‍ സഹായനിധി സമാഹരികുന്നു
ഗാര്‍ലാന്‍ഡ് (ഡാളസ് ): രണ്ടാംഘട്ട കോവിഡ് 19 ന്റെ വ്യാപനം  ഭയാനകമായ നിലയിലേക്ക് ഇന്ത്യാ മഹാ രാജ്യത്തെ കൊണ്ടെത്തി ച്ചിരിക്കുന്നു.വാക്സിന്‍ ക്ഷാമവും ഓക്‌സിജന്‍ ക്ഷാമവുമായി ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ സംവിധാനം താറുമാറായിരിക്കുന്നു . ദിവസവും ദശലക്ഷക്കണക്കിന് കൊറോണ വൈറസ്  രാജ്യത്ത് കാട്ടുതീ പോലെ പടരുകയും ആയിരകണക്കിനു ജനങ്ങള്‍ക്ക് ജീവഹാനി   സംഭവികുകയും ചെയ്യുന്നു.

ഇതര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും വളരെ കൂടുതലാണ്.ഇന്ത്യയുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ്  ലോക രാഷ്ട്രങ്ങള്‍    വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കേണ്ട എന്ന ഇന്ത്യയുടെ പഴയ നിലപാട് മാറ്റുകയും, സഹായങ്ങള്‍ക്കുവേണ്ടി  മറ്റു രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയു മാണ്.

കേരളത്തിന്റെ സ്ഥിതിഅതിരൂക്ഷമായി മാറിക്കൊണ്ടിരികുന്നു . കേരള സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഭാവനകള്‍ എത്തികൊണ്ടിരിക്കുകയാണ്. ഇതിലേക്ക് ലഭിക്കുന്ന മുഴുവന്‍ തുകയുടെയും കണക്കുകള്‍ പ്രസിദ്ധീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് വാക്സിന്‍ പൂര്‍ണ്ണമായും സൗജന്യമായി ലഭിച്ചു കൊണ്ടിരുന്നതാണ്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വില കൊടുത്തു വാങ്ങേണ്ട സ്ഥിതി സംജാതമായിരിക്കുകയാണ്. ഇത് കേരളത്തിലെ സര്‍ക്കാരിനെയും ജനങ്ങളെയും ഒരു പോലെ ബുദ്ധി മുട്ടിച്ചിരിക്കുന്നു

        ലോകത്തിലെ മറ്റെല്ലാം രാജ്യങ്ങളും സൗജന്യമായി വാക്സിന്‍ സ്വന്തം ജനങ്ങള്‍ക്ക് നല്‍കി കൊണ്ടിരിക്കുമ്പോള്‍ ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തോട്  പൂര്‍ണ്ണമായും യോജിക്കുന്നു. കേരള സര്‍ക്കാരിന്റെ ഈ തീരുമാനത്തോട് ലോകത്തിലെ എല്ലാ മലയാളി സമൂഹവും കൂട്ടായ്മയും സഹായിക്കാനും സഹകരിക്കുവാനും മുന്നോട്ടു വന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍  ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണെന്ന്  കേരള അസോസിയേഷനും  വിശ്വസിക്കുന്നു. 

ഡാളസ് ഫോട്ടവര്‍ത്തിലെ   എല്ലാ മലയാളി കുടുംബങ്ങളും ഈ സഹായനിധിലേക്ക് ഉദാര സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഈ ഫണ്ട് കളക്ഷന്‍ മെയ് മാസം ഒന്നിന് ആരംഭിച്ച് മെയ് 31ന് അവസാനിപ്പിക്കുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. ലഭിച്ച ഫണ്ടിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ കഴിഞ്ഞകാലങ്ങളിലെ പോലെ കൈരളിയില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്. സഹായ നിധി കോര്‍ഡിനേറ്റ് ചെയ്യുവാന്‍ ഐ. വര്‍ഗീസിനെ യോഗം ചുമതലപെടുത്തിയിട്ടുണ്ട്അസോസിയേഷന്  വേണ്ടി ജനറല്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍ ,ഐ സി ഇ സി സെക്രട്ടറി ജോസ് ഓച്ചാലില്‍ എന്നിവര്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു 

സംഭാവന അയക്കേണ്ട വിലാസം :

Kerala Association of Dallas,3821 Broadway Blvd, Garland, TX 75043,

ഡാളസ് കേരള അസോസിയേഷന്‍  കോവിഡ് 19 വാക്സിന്‍ സഹായനിധി സമാഹരികുന്നു
ഡാളസ് കേരള അസോസിയേഷന്‍  കോവിഡ് 19 വാക്സിന്‍ സഹായനിധി സമാഹരികുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക