Image

സ്ഥലം മാറി പോകുന്ന വൈദികര്‍ക്ക് ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി യാത്രയയപ്പു നല്‍കി

ജീമോന്‍ റാന്നി Published on 06 May, 2021
 സ്ഥലം മാറി പോകുന്ന വൈദികര്‍ക്ക്  ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി യാത്രയയപ്പു നല്‍കി
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ നിന്നും സ്ഥലം മാറി പോകുന്ന വൈദികര്‍ക്ക് ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ നേതൃത്വത്തില്‍ ഊഷ്മളമായ യാത്രയയപ്പു നല്‍കി. ഏപ്രില്‍ മാസം 20 -നു സെന്റ് മേരിസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ വച്ച് കൂടിയ മീറ്റിംഗില്‍ ഐ സി ഇ സി എച്ച്  പ്രസിഡന്റ് റവ.ഫാ. ഐസക് ബി പ്രകാശ് അധ്യക്ഷത വഹിച്ചു.  ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ വികാരിയും ഐ സി ഇ സി എച്ചിന്റെ മുന്‍ വൈസ് പ്രസിഡന്റുമായ റവ.ജേക്കബ് .പി. തോമസ്,  ഇമ്മാനുവല്‍ മാര്‍ത്തോമാ ഇടവക വികാരി റവ. എബ്രഹാം വര്‍ഗീസ്, അസിസ്റ്റന്റ് വികാരി റവ. സജി ആല്‍ബിന്‍ എന്നിവര്‍ക്കും കുടുംബത്തിനുമാണ്  യാത്രയയപ്പു നല്‍കിയത്.

 ഹൂസ്റ്റണ്‍ മാര്‍ത്തോമ്മ ഇടവകകളില്‍ സേവനം അനുഷ്ഠിച്ചതോടൊപ്പം ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയിലും സ്തുത്യര്‍ഹമായ സേവനമായിരുന്നു ഈ വൈദിക ശ്രേഷ്ഠരില്‍ നിന്നും  ലഭിച്ചത്. മൂവരുടെയും സ്ഥലം മാറ്റം ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിക്കു  വലിയ നഷ്ടമാണെന്ന് ഐ സി ഇ സി എച്ച്  പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. സ്‌നേഹസൂചകമായി യാത്രയയപ്പ് ഉപഹാരവും നല്‍കി.

യോഗത്തില്‍ ഐ സി ഇ സി എച്ച് വൈസ് പ്രസിഡന്റും സെന്റ് മേരിസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ഇടവക വികാരിയുമായ റവ.ഫാ.ജോണ്‍സന്‍ പുഞ്ചക്കോണം, ഐ സി ഇ സി എഛ് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററും സെന്റ് ജെയിംസ് ക്‌നാനായ യാക്കോബായ ഇടവക വികാരി റവ.ഫാ. എബ്രഹാം സക്കറിയ, ഐ സി ഇ സി എച്ച്  വോളന്റീര്‍ ക്യാപ്റ്റന്‍ ഡോ.അന്ന.കെ.ഫിലിപ്പ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

 ഐ സി ഇ സി എച്ച് സെക്രട്ടറി എബി മാത്യു, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഷാജി പുളിമൂട്ടില്‍, വോളന്റിയര്‍ ക്യാപ്റ്റന്‍ നൈനാന്‍ വീട്ടിനാല്‍,  ഓഡിറ്റര്‍ ജോണ്‍സന്‍ എബ്രഹാം, പി ആര്‍ ഓ ജോജോ തുണ്ടിയില്‍ എന്നിവര്‍ യോഗത്തിനു വേണ്ട നേതൃത്വം നല്‍കി.



 സ്ഥലം മാറി പോകുന്ന വൈദികര്‍ക്ക്  ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി യാത്രയയപ്പു നല്‍കി സ്ഥലം മാറി പോകുന്ന വൈദികര്‍ക്ക്  ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി യാത്രയയപ്പു നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക