Image

ഗ്രൗണ്ടിനു പുറത്തും ടീമംഗങ്ങളെ ചേര്‍ത്തു പിടിച്ച് ക്യാപ്റ്റന്‍ കൂള്‍

ജോബിന്‍സ് തോമസ് Published on 06 May, 2021
ഗ്രൗണ്ടിനു പുറത്തും ടീമംഗങ്ങളെ ചേര്‍ത്തു പിടിച്ച് ക്യാപ്റ്റന്‍ കൂള്‍
ഇന്ത്യയ്ക്കായി രണ്ട് ലോകകിരീടങ്ങള്‍ നേടിത്തന്ന നായകനാണ് മഹേന്ദ്രസിംഗ് ധോണി. ക്യാപ്റ്റനായിരിക്കുമ്പോള്‍ ഗ്രൗണ്ടില്‍ സഹതാരങ്ങള്‍ക്ക് പരമാവധി സപ്പോര്‍ട്ട് നല്‍കി മുന്നോട്ടു കൊണ്ടു പോകുന്ന നായകനാണ് ധോണി. എന്നാല്‍ ഇപ്പോള്‍ ഗ്രൗണ്ടിനു പുറത്തും ടീമംഗങ്ങളോടുള്ള ധോണിയുടെ കരുതല്‍ ചര്‍ച്ചയാവുകയാണ്.

കോവിഡ് വ്യാപനത്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിര്‍ത്തിവച്ചിരുന്നു. ടീമംഗങ്ങളോട് വീടുകളിലേയ്ക്ക് മടങ്ങിക്കൊള്ളാന്‍ ബിസിസിഐ നിര്‍ദ്ദേശം കൊടുത്തു കഴിഞ്ഞു. എങ്കിലും ചെന്നൈ സൂപ്പര്‍കിംഗ്സ് നായകന്‍   ധോണി ഇതുവരെ ചെന്നൈയില്‍ നിന്നും സ്വദേശമായ റാഞ്ചിക്ക് തിരിച്ചിട്ടില്ല. കാരണമന്വേഷിക്കുമ്പോഴാണ് കരുതിന്റെ കഥ പുറത്ത് വരുന്നത്.

തന്റെ ടീമിലെ എല്ലാവരും സുരക്ഷിതരായി മടങ്ങിയിട്ടേ താന്‍ നാട്ടിലേക്കു മടങ്ങു എന്നാണ് ധോണിയുടെ നിലപാട് . ഇക്കാര്യം ധോണി ബിസിസിഐയേയും ടീം മാനേജ്മെന്റിനേയും അറിയിച്ചു കഴിഞ്ഞു . ടീം ഹോട്ടലില്‍ നിന്നും വീട്ടിലേയ്ക്കു മടങ്ങുന്ന അവസാനത്തെയാളായിരിക്കും താനെന്നും എല്ലാവരും സുരക്ഷിതരായി മടങ്ങി എന്നുറപ്പ് ലഭിച്ചാല്‍ മാത്രമെ തനിക്ക് സമാധാനമായി മടങ്ങാന്‍ കഴിയൂ എന്നാണ് ധോണി പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക