Image

മുന്‍കാല ബോളിവുഡ് നടി ശ്രീപ്രദ കൊവിഡ്​ ബാധിച്ച്‌​ മരിച്ചു

Published on 06 May, 2021
മുന്‍കാല ബോളിവുഡ് നടി ശ്രീപ്രദ കൊവിഡ്​ ബാധിച്ച്‌​ മരിച്ചു
മുംബൈ: മുന്‍കാല ബോളിവുഡ്, ഭോജ്​പുരി സിനിമകളില്‍ പ്രശസ്തയായിരുന്ന നടി ശ്രീപ്രദ കൊവിഡ്​ ബാധിച്ച്‌​ മരിച്ചു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സിലായിരുന്ന നടി ബുധനാഴ്ചയാണ്​ മരണത്തിന് കീഴടങ്ങിയത്.തെന്നിന്ത്യന്‍ ചലച്ചിത്രങ്ങളിലും ബോളിവുഡ് സിനിമകളിലും സജീവ സാന്നിധ്യമായിരുന്ന ശ്രീപ്രദയുടെ ആദ്യ ചിത്രം 1978ല്‍ പുറത്തിറങ്ങിയ പുരാണ പുരുഷ്​ ആണ്. വിനോദ്​ ഖന്ന, ഗോവിന്ദ, ധര്‍മേന്ദ്ര, ഗുല്‍ഷാന്‍ ഗോവര്‍ തുടങ്ങിയ ബോളിവുഡിലെ പ്രമുഖ നടന്മാര്‍ക്കൊപ്പം മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക