Image

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

Published on 07 May, 2021
ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)
ഫലിതപ്രിയന്‍, മനുഷ്യസ്‌നേഹി, ജാതിമത,  രാഷ്ട്രീയകക്ഷിഭേദമെന്യെ എല്ലാവര്‍ക്കും പ്രിയങ്കരന്‍, ഇതെല്ലാമായിരുന്നു കലംചെയ്ത വലിയ മെത്രാപ്പോലീത്ത മാര്‍ ക്രിസോസ്റ്റം. മാര്‍ത്തോമ സഭയുടെ മാത്രംബിഷോപ്പായിരുന്നുല്ല അദ്ദേഹം. അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ പറഞ്ഞ ക്രിസ്തുവിന്റെ വചനം അതുപോലെ പ്രായോഗികമാക്കിയതുകൊണ്ടാണ് എല്ലാവരും അദ്ദേഹത്തെയും സ്‌നേഹിച്ചത്. പത്മഭൂഷണ്‍ ബഹുമതിനല്‍കി തിരുമേനിയെ ആദരിച്ചത് ബി ജെ പി ഗവണ്മെന്റാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൈപിടിച്ചുനടത്തിയത് അദ്ദേഹത്തെയാണ്.മോദി തന്റെ കൈപിടിച്ചപ്പോള്‍ അദ്ദേഹവുമായി ആത്മബന്ധം ഉണ്ടായോയെന്ന് തോന്നിയെന്നാണ് തിരുമേനി പിന്നീട് പറഞ്ഞത്.

ചിരിക്കുന്നവരെ എല്ലാവര്‍ക്കും ഇഷ്ടമാണ്, ചിരിപ്പിക്കന്നവരെ പ്രത്യേകിച്ചും. ഈയൊരു കഴിവ് വളരെകുറച്ചുപേര്‍ക്കേ ഉണ്ടാവുകയുള്ളു. മലയാളിള്‍ ഭൂരിപക്ഷംപേരും ചിരിക്കാന്‍ കഴിവില്ലാത്തവരാണ്. ചിരിക്കുന്നത് മാനക്കേടാണെന്ന് വിചാരിക്കുന്നവരുമുണ്ട്. ഇല്ലാത്ത ഗൗരവം ഭാവിച്ചുനടക്കാനാണ് പലരും ഇഷടപ്പെടുന്നത്. പക്ഷേ, ക്രസോസ്റ്റം തിരുമേനി തമാശപറയുമ്പോള്‍ ജനങ്ങള്‍ പൊട്ടിച്ചിരിക്കും. അത് വെറുംതമാശയല്ലെന്ന് പിന്നീട് ചിന്തിക്കുമ്പോളാണ് മനസിലാകുന്നത്. ചിരിയിലൂടെ ചിന്തകള്‍ മനുഷ്യനിലേക്ക് പകരാനാണ് തിരുമേനി ശ്രമിച്ചത്. അദ്ദേഹത്തെ തിരുത്താന്‍ ശ്രമിച്ച പല അച്ചന്മാര്‍ക്കും തിരുമേനിമാര്‍ക്കും അത് മനസിലായില്ല.

അവരുടെ പ്രസംഗങ്ങള്‍ കേട്ടുമടങ്ങുന്ന ജനങ്ങള്‍ അവര്‍ എന്താണ് പറഞ്ഞതെന്ന് പെട്ടന്ന് മറക്കുന്നു. തമാശയിലൂടെ ക്രിസോസ്റ്റം പറഞ്ഞത് ജനം എന്നും ഓര്‍ത്തിരിക്കും. ഇതാണ് ക്രിസോസ്റ്റവും മറ്റ് ബിഷപ്പുമാരും തമ്മിലുള്ള വ്യത്യാസം. തിരുമേനി തമാശപറയുന്നത് പലമേലദ്ധ്യക്ഷന്മാര്‍ക്കും ഇഷ്ടപ്പെട്ട കാര്യമല്ലായിരുന്നില്ല.. അതിനൊരു ഉദാഹരണം ഞാന്‍ നേരത്തെയൊരു ലേഖനത്തില്‍ പരാമര്‍ശ്ശിച്ചിരുന്നു.
പണ്ട് നാട്ടിലായിരുന്നപ്പോള്‍ ഒരിക്കല്‍ മാരാമണ്‍ കണ്‍വന്‍ഷന് പോയിരുന്നു. ക്രസോസ്റ്റം പ്രസംഗിച്ചതിനിടയില്‍ ഒരു തമശപറഞ്ഞതുകേട്ട ജനങ്ങള്‍ പൊട്ടിച്ചിരിച്ചു. ഒരു ബിഷപ്പിന് അതിഷ്ടപ്പെട്ടില്ല. അടുത്തതായി പ്രസംഗിച്ച ബിഷപ്പ് ചിരിച്ച ജനങ്ങളെ ശാസിച്ചു. നിങ്ങള്‍ എന്തിനാണ് ചിരിച്ചത്. നിങ്ങള്‍ കരയുകയാണ് വേണ്ടത്. കര്‍ത്താവായ യേശു കുരിശില്‍ തൂങ്ങിയതോര്‍ത്ത് കരയുക. എനിക്ക് ദേഷ്യംവന്നെങ്കിലും മര്യദയോര്‍ത്ത് അവിടെനിന്ന് വാക്കൗട്ട് നടത്തിയില്ല.. കര്‍ത്താവ് നമ്മളെ ഭൂമിയിലേക്ക് അയച്ചത് കരയാനാണോ ബിഷോപ്പേയെന്ന് ചോദിക്കണമെന്ന് എനിക്കുണ്ടായിരുന്നു. താന്‍ സ്വര്‍ക്ഷത്തില്‍ പോകുമോയെന്ന് സംശയിക്കുന്ന പുരോഹിതന്മാരും സഭയിലുണ്ടന്ന് തിരുമേനി ഒരിക്കല്‍ പറയുകയുണ്ടായി.

തമാശയില്‍കൂടി വലിയ അര്‍ഥവത്തായ കാര്യങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. ഒരിക്കല്‍ ജയില്‍ സന്ദര്‍ക്ഷനത്തിന് പോയപ്പോള്‍ തടവുകാരെ സംബോധനചെയ്ത് പറഞ്ഞത് തമാശയായിട്ട് എല്ലാവരും എടുത്തെങ്കിലും അതില്‍ അര്‍ഥമുണ്ടെന്ന് പിന്നീട് ചിന്തിച്ചവര്‍ക്കെല്ലാം മനസിലായി. നിങ്ങള്‍ക്ക് കക്കാനറിയാം, അദ്ദഹം തടവുകാരോടായിട്ട് പറഞ്ഞു. എന്നാല്‍ വെളിയില്‍ കഴിയുന്നു ഞങ്ങള്‍ക്ക് കക്കാനും നിക്കാനുമറിയാം. എന്‍പതപരൂപാ കട്ടവന്‍ ജയിലില്‍ കിടക്കുന്നു. എണ്‍പതുകോടി കട്ടവന്‍ മാന്യനായി വെളിയില്‍ കഴിയുന്നു. സത്യമല്ലേ തിരുമേനി പറഞ്ഞത്.

ചില കുസൃതി ഉത്തരങ്ങളും പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കുമായിരുന്നു. നൂറാം പിറന്നാളിന് ഒരു പത്രപ്രതിനിധി ഇപ്രകാരം അദ്ദേഹത്തോട് ചോദിച്ചു. നൂറുവയസ്സ് തികഞ്ഞപ്പോള്‍ തിരുമേനിക്ക് എന്തുതോന്നുന്നു? തിരുമേനിയുടെ മറുപടി: തൊണ്ണൂറ്റിഒന്‍പത് കഴിഞ്ഞെന്ന് തോന്നുന്നു.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക