Image

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

Published on 07 May, 2021
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
ആലപ്പുഴ: ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പോലിസാണ് അറസ്റ്റ് ചെയ്തത്. സിനിമ നിര്‍മിക്കാനെന്നു പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന ശ്രീവല്‍സം ഗ്രൂപ്പിന്റെ പരാതിയിലാണ് നടപടി. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

ഒരുകോടി രൂപ ശ്രീകുമാര്‍ മേനോന്‍ വാങ്ങിയെങ്കിലും ഇതു സംബന്ധിച്ച്‌ ഒരു വിവരവും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. നിരവധി തവണ ബന്ധപ്പെട്ടെങ്കിലും കൃത്യമായി വിവരം നല്‍കാതായതോടെയാണ് ശ്രീവല്‍സം ഗ്രൂപ്പ് പോലിസിനെ സമീപിച്ചത്. കേസില്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക