Image

അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

Published on 07 May, 2021
അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു
  മുംബൈ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു .ചോട്ടാ രാജൻ എന്നറിയപ്പെട്ടിരുന്ന  രാജേന്ദ്ര സദാശിവ നികൽജെ, ഇന്ന് ദില്ലി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് അന്തരിച്ച്ത് .

 കൊവിഡ് മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാജനെ, തിഹാർ ജയിലിലെ ഏകാന്ത തടവിൽ നിന്ന്, എയിംസിലേക്ക് മാറ്റുകയായിരുന്നു. തിഹാർ ജയിലിലെ ഏറ്റവും വലിയ ഏകാന്ത സെല്ലിൽ പാർപ്പിച്ചിരുന്ന ഛോട്ടാ രാജൻ ജയിലിലെ ബാക്കി തടവുകാരുമായി ഒരു തരത്തിലും ഇടപെട്ടിരുന്നില്ല. എന്നിട്ടും തിങ്കളാഴ്ചയോടെ രാജന് കൊവിഡ് പോസിറ്റീവ് ആയി

തിഹാറിൽ പാർപ്പിച്ചിട്ടുള്ള   ജയില്പുള്ളികളിൽ 170 പേർക്കും, അറുപതോളം ജയിൽ ജീവനക്കാർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക