-->

America

ന്യു യോർക്കിലെ ടൂറിസ്റ്റുകൾക്ക് വാക്സിൻ നൽകണമെന്ന് മേയർ; മഹാമാരിയിൽ ജനന നിരക്ക് കുറഞ്ഞു

മീട്ടു

Published

on


വേനലോടെ ന്യൂയോർക്കിൽ ടൂറിസം സജീവമാകുന്നതിനാൽ, ന്യൂയോർക്ക് സിറ്റി  ടൂറിസ്റ്റുകൾക്ക് കൂടി കോവിഡ് വാക്സിൻ നൽകണമെന്ന് മേയർ ഡി ബ്ലാസിയോ. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

ടൂറിസ്റ്റ് സ്പോട്ടുകളായ ടൈംസ് സ്‌ക്വയർ , ബ്രൂക്ലിൻ ബ്രിഡ്ജ് പാർക്ക്, സെൻട്രൽ പാർക്ക്, ഹൈ ലൈൻ എന്നിവിടങ്ങളിൽ മൊബൈൽ വാക്സിനേഷൻ സൈറ്റുകൾ ടൂറിസ്റ്റുകൾക്കായി ഒരുക്കണമെന്നാണ് മേയർ പറയുന്നത്. ന്യൂയോർക്കിലേക്ക് കൂടുതൽ സഞ്ചാരികൾ  ആകൃഷ്ടരാകാൻ ഇവിടെ ഏർപ്പെടുത്തുന്ന സുരക്ഷയും പരിപാലനവും കാരണമാകട്ടെ എന്നും ഡി ബ്ലാസിയോ അഭിപ്രായപ്പെട്ടു.

നിലവിൽ കോമോ ഭരണകൂടം, ന്യൂയോർക്ക് നിവാസികൾക്ക് മാത്രമാണ് സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്വീകരിക്കാൻ അവസരം ഒരുക്കിയിട്ടുള്ളത്. 

ഇതുവരെ ന്യൂയോർക്ക് സിറ്റിയിലെ 2.7 മില്യൺ ആളുകളാണ് പൂർണമായും വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.ജെ ആൻഡ് ജെ വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞവരെ മാത്രമേ പൂർണമായി വാക്സിനേഷൻ നേടിയ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളു.

ജൂൺ മാസം 5 മില്യൺ ന്യൂയോർക്കുകാരെ പൂർണമായും വാക്സിനേറ്റ് ചെയ്യണമെന്നാണ് ലക്ഷ്യമെന്നും മേയർ കൂട്ടിച്ചേർത്തു.

സെപ്റ്റംബറിൽ ബ്രോഡ് വേ   തീയറ്ററുകൾ തുറക്കുമെന്ന് ഗവർണർ കോമോ 

ന്യൂയോർക്ക്: സെപ്റ്റംബർ 14 മുതൽ  ബ്രോഡ്‌വേ തീയറ്ററുകൾക്ക് 100 ശതമാനം ശേഷിയിൽ വീണ്ടും തുറന്നുപ്രവർത്തിക്കാമെന്  ഗവർണർ  ആൻഡ്രൂ കോമോ  പ്രഖ്യാപിച്ചു.

ഷോകൾക്കുള്ള ടിക്കറ്റുകളുടെ  വിൽപ്പന വ്യാഴാഴ്ച മുതൽ ആരംഭിച്ചു  

തിയേറ്ററിൽ  പ്രവേശനം ലഭിക്കാൻ കൊറോണ വൈറസിനെതിരെ വാക്സിനേഷൻ എടുക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്  'ഇതുവരെ തീരുമാനിച്ചിട്ടില്ല' എന്ന ഉത്തരമാണ് 
 സംസ്ഥാന ബജറ്റ് ഡയറക്ടർ റോബ് മുഹിക്ക നൽകിയത്.

പൂർണമായ ശേഷിയോടെ തീയറ്ററുകൾ സജീവമാകാൻ നാലുമാസത്തോളം സമയം പിടിക്കും. നിലവിലെ രീതിയിൽ വാക്സിൻ വിതരണം പുരോഗമിച്ചാലും, ആശങ്കപ്പെടേണ്ട സാഹചര്യം കാണുന്നില്ല.

കോവിഡ് മൂലം  യുഎസിൽ  ജനനനിരക്ക് താഴ്ന്നു 

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ബുധനാഴ്ച പുറത്തുവിട്ട പുതിയ  ഡാറ്റ പ്രകാരം, അമേരിക്കയിലെ ജനനനിരക്കിൽ കഴിഞ്ഞ വർഷം 4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, അരനൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയാണ്  നിലവിലുള്ള പ്രവണതയ്ക്ക് കാരണം.

 എല്ലാ പ്രായക്കാരും എല്ലാ വംശജരിലും ജനനിരക്ക് കുറഞ്ഞിട്ടുണ്ട്. വർഷങ്ങളായി, അമേരിക്കൻ സ്ത്രീകൾ ഗർഭധാരണം നീട്ടിവയ്ക്കുന്നതിനാൽ, യുവതികളേക്കാൾ  30 നും 40 നും ഇടയിൽ പ്രായമുള്ള  സ്ത്രീകളിലാണ്  ജനനനിരക്ക് കൂടുതലായി കണ്ടുവരുന്നത്. എന്നാൽ 2020 ൽ, ആ  പ്രായപരിധിയിലും  അമ്മമാരുടെ എണ്ണം കുറഞ്ഞു.

പകർച്ചവ്യാധിയുടെ തുടക്കത്തിൽ, ദമ്പതികൾ വീട്ടിൽ ഒറ്റപ്പെടലിൽ കുടുങ്ങിക്കിടക്കുന്നതിനാൽ കുഞ്ഞുങ്ങളുടെ എണ്ണം അനിയന്ത്രിതമായേക്കുമെന്ന്  ചിലർ തമാശയായി പ്രവചിച്ചിരുന്നു. 
എന്നാൽ, കൊറോണ വൈറസിനെക്കുറിച്ചുള്ള ഉത്കണ്ഠ, വൻതോതിലുള്ള തൊഴിൽ നഷ്ടം, സമൂഹത്തിലെ പ്രതിസന്ധികൾ  എന്നിവയ്ക്കിടയിൽ  ഒരു കുട്ടികൂടി ജനിച്ചാൽ കാര്യങ്ങൾ സങ്കീർണമാകുമെന്ന ഭയംകൊണ്ട് അമേരിക്കൻ ദമ്പതികളെ വീണ്ടും ചിന്തിപ്പിക്കാനും ഗര്ഭധാരണം നീട്ടിവയ്ക്കാനും പ്രേരിപ്പിച്ചിരിക്കാം എന്നാണ് വിലയിരുത്തുന്നത്.

2019 ൽ ഏകദേശം 3.75 മില്യൺ കുഞ്ഞുങ്ങളാണ്  അമേരിക്കയിൽ ജനിച്ചത്, 2020 ൽ ഇത്  ഏകദേശം 3.6 മില്യണായി കുറഞ്ഞു. 1979 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണിത്.

പാൻ‌ഡെമിക് മൂലം മരണനിരക്ക് കുത്തനെ വർദ്ധിക്കുന്നതിനൊപ്പം കുറയുന്ന ജനനനിരക്കും രാജ്യത്തെ ആശങ്കയിലാക്കും. തുടർന്നുള്ള വർഷങ്ങളിൽ ഈ ഇടിവ് തുടരുകയാണെങ്കിൽ, രാജ്യത്തെ ജനസംഖ്യയെ ഗുരുതരമായത് ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.

വാക്സിനുകളുടെ  കുത്തകാവകാശം നീക്കം ചെയ്യാൻ ബൈഡന്റെ പിന്തുണ
 
കൊറോണ വൈറസ് വാക്സിനുകളുടെ മേലുള്ള  കുത്തകാവകാശം താൽക്കാലികമായി നീക്കം ചെയ്യുന്നതിനെ ബൈഡൻ ഭരണകൂടം പിന്തുണയ്ക്കുന്നു. ഇതിനായി അന്താരാഷ്ട്ര ചർച്ചകളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

'ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണ്, അസാധാരണമായ സാഹചര്യങ്ങൾ, അസാധാരണമായ നടപടികൾക്ക് ആഹ്വാനം ചെയ്യുന്നു. വാക്സിനുമേലുള്ള  സ്വത്തവകാശ സംരക്ഷണത്തിൽ ശക്തമായി വിശ്വസിക്കുന്നുണ്ടെങ്കിലും മഹാമാരി  അവസാനിപ്പിക്കുന്നതിനുള്ള സേവനത്തിന്റെ ഭാഗമായി , മരുന്നിന്റെ  പേറ്റന്റ്  ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നു, 'യുഎസ് ട്രേഡ് റെപ്രെസെന്ററ്റീവ്  കാതറിൻ തായ് പ്രസ്താവനയിൽ പറഞ്ഞു.

അന്താരാഷ്ട്ര പരിരക്ഷകൾ ഒഴിവാക്കുന്നതിനുള്ള ചർച്ചകളിൽ അമേരിക്ക പങ്കെടുക്കുമെന്നും  തായ് കൂട്ടിച്ചേർത്തു. എന്നാൽ,  ചർച്ചകൾക്ക് സമയമെടുക്കുമെന്നും അവർ  മുന്നറിയിപ്പ് നൽകി. 2020 ഒക്ടോബറിൽ ഇന്ത്യൻ, ദക്ഷിണാഫ്രിക്കൻ ഉദ്യോഗസ്ഥർ  ഇക്കാര്യം അവതരിപ്പിച്ചതുമുതൽ ചർച്ചയെ തടസ്സപ്പെടുത്താൻ അമേരിക്ക ശ്രമിച്ചിരുന്നു.

പാൻഡെമിക് കാലഘട്ടത്തിൽ മെഡിക്കൽ ഉൽ‌പ്പന്നങ്ങളുടെ കുത്തകാവകാശ സംരക്ഷണം ഒഴിവാക്കുന്ന വേൾഡ് ട്രേഡ് ഓർ‌ഗനൈസേഷന്റെ  മുന്നിലുള്ള നിർ‌ദ്ദേശത്തിലാണ് വിഷയം കേന്ദ്രീകരിക്കുന്നത്. കോടിക്കണക്കിന് വാക്സിൻ ഡോസുകൾ വേഗത്തിൽ ഉൽ‌പാദിപ്പിക്കുന്നതിനുള്ള മരുന്ന് കമ്പനികളുടെ നിലവിലുള്ള ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്ന് വാദിച്ചുകൊണ്ട് ഫാർമസ്യൂട്ടിക്കൽ വ്യവസായരംഗത്തുനിന്ന്  ഈ നിർദ്ദേശത്തിനെതിരെ കടുത്ത പോരാട്ടമുണ്ടായി.

ഡസൻ കണക്കിന് വികസ്വര രാജ്യങ്ങളാണ്  ഈ നിർദ്ദേശത്തെ പിന്തുണയ്ക്കുന്നത്.  മാസങ്ങളോ വർഷങ്ങളോ വാക്സിന് വേണ്ടി മറ്റു രാജ്യങ്ങളെ കാത്തിരിക്കുന്നതിനുപകരം, സ്വന്തമായി   വാക്സിനുകൾ വേഗത്തിൽ നിർമ്മിക്കാൻ ഇതിലൂടെ സാധിക്കുമെന്നതാണ് അവരുടെ വാദം.

സ്വാഭാവിക ആന്റിബോഡികളേക്കാൾ കേമൻ  വാക്സിനുകൾ തന്നെ: സിഡിസി 
 
വൈറസിനെ അതിജീവിച്ച ഒരാളെയും  രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച വ്യക്തിയെയും പഠനവിധേയമാക്കിയപ്പോൾ,  സ്വാഭാവികമായി രൂപപ്പെട്ട ആന്റിബോഡികളേക്കാൾ  10 മടങ്ങ് കൂടുതൽ ആന്റിബോഡികൾ, വാക്സിൻ  സ്വീകരിച്ച ആളിൽ  കണ്ടെത്തിയെന്ന്  വൈറ്റ് ഹൗസ്  കൊറോണ വൈറസ് ബ്രീഫിംഗിനിടെ, ഡോ. ആന്റണി ഫൗച്ചി വിശദീകരിച്ചു. കോൾഡ് സ്പ്രിംഗ് ഹാർബർ ലബോറട്ടറി നടത്തിയ പഠനം അനുസരിച്ച്, വാക്സിനിലൂടെ ആർജ്ജിക്കുന്ന ആന്റിബോഡികളാണ് മികച്ച പ്രതിരോധം സാധ്യമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രകൃതിക്ക് ചെയ്യാൻ കഴിയാത്തത് ശാസ്ത്രത്തിന് സാധിക്കുമെന്ന് ഫൗച്ചി അഭിപ്രായപ്പെട്ടു.
വാക്സിനുകൾ വൈറസിന്റെ ചില വകഭേദങ്ങളിൽ നിന്ന്  പോലും മികച്ച സംരക്ഷണം നൽകുമെന്നും ഫൗച്ചി പറഞ്ഞു. യുഎസിലെ കൊറോണ വൈറസ് മരണത്തിന്റെ ഏഴ് ദിവസത്തെ ശരാശരി  404 ആയി കുറഞ്ഞു. രോഗബാധിതരുടെയും  ആശുപത്രിയിൽ പ്രവേശിക്കുന്ന കോവിഡ് രോഗികളുടെയും  നിരക്കും കുറഞ്ഞത് ആശ്വാസകരമാണ്.

കുടിയൊഴിപ്പിക്കൽ നിർത്തിവയ്ക്കുന്ന  സിഡിസി  ഉത്തരവ് ഫെഡറൽ ജഡ്ജി  റദ്ദാക്കി  

 മഹാമാരി പരിഗണിച്ച് വാടകക്കാരെ   ഇറക്കി വിടരുതെന്ന സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി)   ഉത്തരവിനു നിയമ സാധുത ഇല്ലെന്ന്   ഫെഡറൽ ജഡ്ജി

വാടക കൊടുക്കാൻ കഴിയാത്തവരെ കെട്ടിടങ്ങളിൽ തുടരാൻ അനുവദിക്കണമെന്ന്  ഭൂവുടമകളെ നിർബന്ധിക്കാൻ  ഏജൻസിക്ക്  അധികാരമില്ലെന്ന് വാഷിംഗ്ടൺ ഡിസിയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ സമർപ്പിച്ച ഹർജിക്ക്  ജഡ്ജി ഡാബ്നി ഫ്രീഡ്രിക്ക്  വിധി എഴുതി. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപായിരുന്നു ഈ ജഡ്ജിയെ നിയമിച്ചത്.

 കുടിയൊഴിപ്പിക്കൽ സംബന്ധിച്ച സിഡിസിയുടെ മൊറട്ടോറിയം ഉത്തരവ്  ആദ്യമായി പുറപ്പെടുവിച്ചത് കഴിഞ്ഞ സെപ്റ്റംബറിലാണ്.

സി‌ഡി‌സിയുടെ ഉത്തരവിന് കോൺഗ്രസ് 30 ദിവസത്തെ വിപുലീകരണം അനുവദിച്ചു, അതിനുശേഷം ഏജൻസി അത് രണ്ടുതവണ നീട്ടി. നിലവിലെ ഉത്തരവിന്  ജൂൺ 30 വരെയാണ് കാലാവധി.

മൊറട്ടോറിയത്തിന്റെ സമീപകാല വിപുലീകരണങ്ങൾ കോൺഗ്രസിന്റെ അംഗീകാരം തേടിയിട്ടില്ലെന്നും ആദ്യത്തേതിന് മാത്രമേ അനുമതി ലഭിച്ചിട്ടുള്ളൂ എന്നും  ഫ്രീഡ്രിക്ക് അഭിപ്രായപ്പെട്ടു.

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

കോവിഡ് നിരക്ക് ഗണ്യമായി കുറയുന്നതിനിടയിലും,  ന്യൂയോർക്കുകാരുടെ പ്രയത്നങ്ങൾ തുടരുകയാണ്. ഇന്നലെ, ന്യൂയോർക്കിൽ 1.27 ശതമാനം പോസിറ്റീവ് നിരക്ക് രേഖപ്പെടുത്തി. ഒക്ടോബർ 22 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന  പോസിറ്റിവിറ്റി  നിരക്കാണിത്. കോവിഡിനെ പരാജയപ്പെടുത്തുന്നതിൽ പുരോഗതി കൈവരിക്കുന്നതനുസരിച്ച്  ശാസ്ത്രത്തെയും ലഭ്യമായ  ഡാറ്റയെയും അടിസ്ഥാനമാക്കി നമുക്ക് സമ്പദ്‌വ്യവസ്ഥ വീണ്ടും വിപുലീകരിക്കാൻ കഴിയും. ഇതെല്ലാം ശുഭസൂചനയാണ്, പക്ഷേ  ഇതുവരെ നമ്മൾ ഈ  പകർച്ചവ്യാധിയിൽ നിന്ന് മോചിതരായിട്ടില്ല. ആർക്കും എപ്പോൾ വേണമെങ്കിലും രോഗം പിടിപ്പെടാം. അതിനാൽ‌, ഓരോ ന്യൂയോർക്കുകാരും  വൈറസിൽ‌ നിന്നും മുൻകരുതലുകൾ‌ എടുക്കുകയും വാക്സിനേഷൻ‌ സ്വീകരിക്കുകയും ചെയ്ത്  അവരവരുടെ ഉത്തരവാദിത്വം  നിർ‌വ്വഹിക്കേണ്ടതുണ്ട്. നമുക്ക് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ  വീണ്ടെടുക്കാനും പുനർ‌നിർമ്മിക്കാനും ഉടൻ  കഴിയും.
 
* ആശുപത്രിയിൽ പ്രവേശിച്ചതരായ കോവിഡ് രോഗികളുടെ എണ്ണം  2,335 ആയി കുറഞ്ഞു, നവംബർ 18 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.  203,644 പരിശോധനകളിൽ 2,585 പേരുടെ ഫലം പോസിറ്റീവാണ്. പോസിറ്റിവിറ്റി  നിരക്ക്:  1.27 ശതമാനം. 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനമാണ്, നവംബർ 3 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക്. ഐസിയുവിൽ ഇന്നലെ 605 രോഗികളുണ്ടായിരുന്നു, മരണസംഖ്യ: 23.
 
* ന്യൂയോർക്കിലെ പ്രായപൂർത്തിയായവരിൽ  59.1 ശതമാനം പേർ കുറഞ്ഞത് ഒരു വാക്സിൻ ഡോസ് പൂർത്തിയാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 162,592 ഡോസുകൾ നൽകി. സംസ്ഥാനത്ത്  ആകെ 16,234,370 ഡോസുകൾ നൽകി,  ന്യൂയോർക്കിലെ 46.3 ശതമാനം പേർ വാക്സിൻ സീരീസ് പൂർത്തിയാക്കി. 
 
* NY ഹീറോ നിയമത്തിൽ നിയമത്തിൽ ഒപ്പുവച്ചു. കോവിഡ്  ബാധിച്ചപ്പോൾ, പല തൊഴിലുടമകളും തങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കുന്നതിന് മതിയായ നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന്  വ്യക്തമായതോടെയാണ് ശക്തമായ തൊഴിലാളി സംരക്ഷണ നിയമം  സൃഷ്ടിച്ചത്. രാജ്യത്ത് ഇത്തരമൊരു  നിയമനിർമ്മാണം ആദ്യമായാണ്. 
അടുത്ത പൊതുജനാരോഗ്യ പ്രതിസന്ധിക്ക് തയ്യാറാക്കുന്നതിന്റെ  ഭാഗമാണ് ഈ നിയമം.
 
4. ആൽബനിയിലെ ക്രോസ്ഗേറ്റ്സ് മോളിൽ നിന്ന്  വാക്സിനേഷൻ എടുക്കുന്ന ന്യൂയോർക്കുകാർക്ക് കിഴിവ് ലഭിക്കും .  

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അച്ഛന് പകരം അച്ചൻ മാത്രം (ശ്രീകുമാർ ഉണ്ണിത്താൻ)

വൈസ്‌മെൻ ഇൻറ്റർനാഷണൽ നോർത്ത് അറ്റ്ലാൻറ്റിക്ക്‌ റീജിണൽ സമ്മേളനം വർണാഭമായി 

അച്ഛനാണ് എന്റെ മാതൃകാപുരുഷൻ (ഗിരിജ ഉദയൻ)

ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ സമൂഹത്തിനു സ്വപ്നസാഫല്യം

ആല്‍ബര്‍ട്ട് സക്കറിയ (62) ഡിട്രോയിറ്റില്‍ അന്തരിച്ചു

ഹാപ്പി ഫാദേഴ്‌സ് ഡേ (ജി. പുത്തന്‍കുരിശ്)

സന്തോഷ് എ. തോമസ്, 63, റോക്ക് ലാൻഡിൽ അന്തരിച്ചു

കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി....(നീലീശ്വരം സദാശിവൻകുഞ്ഞി)

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

നയാഗ്ര മലയാളി സമാജത്തിന്റെ ലൈറ്റിംഗ് കളറിംഗ് മത്സരത്തിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് കൺവെൻഷൻ ക്രമീകരണങ്ങൾ പൂർത്തിയായി (രാജു തരകന്‍)

മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍

കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്

യു.എസ്.-കാനഡ-യാത്ര നിയന്ത്രണങ്ങള്‍ ജൂലായ് 21 വരെ ദീര്‍ഘിപ്പിച്ചു

ഇന്ത്യന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍.

മലയാളം സൊസൈറ്റി യോഗത്തില്‍ ബാലകഥകള്‍, അനുഭവവിവരണം

ബൈഡന്റെ ശാരീരിക-മാനസിക ആരോഗ്യം പരിശോധിക്കണമെന്ന്

മാപ്പിൽ മാറ്റത്തിന്റെ ശംഖൊലി – ഫൊക്കാനയും ഫോമയും പ്രാദേശിക സംഘടനകളുമായി സഹകരിക്കുവാൻ തീരുമാനം

കോവിഡിനെതിരെ  ഗുളിക വികസിപ്പിക്കാൻ  3 ബില്യൺ  മുടക്കും 

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ഗോള്‍ഡന്‍ ജൂബിലി സമാരംഭവും ആഘോഷിച്ചു

ജനോഷിനും പുത്രൻ ഡാനിയലിനും  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 

കമല ഹാരിസ് വിജയിക്കുമോ? (ഏബ്രഹാം തോമസ്)

ടെക്‌സസ്സില്‍ ഹാന്‍ഡ്ഗണ്‍ യഥേഷ്ടം കൊണ്ടു നടക്കാം; ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പു വെച്ചു.

ഡോ. ജേക്കബ് തോമസിന്റെ സഹോദരി റിത്ത ഡേവിഡ്, 77, അന്തരിച്ചു

തോമസ് പി. ജോണി, 81, ടെക്‌സസില്‍ അന്തരിച്ചു

ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയ്ക്ക് നവ നേതൃത്വം : പൗലോസ് കുയിലാടന്‍ ചെയര്‍മാന്‍

ലെസ്ലിൻ വിൽ‌സൺ (28) ന്യൂ യോർക്കിൽ അന്തരിച്ചു 

ലീലാമ്മ ജോസഫ്, 77, നിര്യാതയായി

ബൈഡന്‍-ഹാരിസ് ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

View More