Image

ഒര്‍മ്മകള്‍ക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി പിന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍

ജോബിന്‍സ് തോമസ് Published on 07 May, 2021
ഒര്‍മ്മകള്‍ക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി പിന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍


തമിഴ്‌നാട്ടില്‍ പത്ത് വര്‍ഷത്തെ അണ്ണാ ഡിഎംകെ ഭരണത്തിനു വിരാമമിട്ടുകൊണ്ട് കരണാനിധിയുടെ മകനും ഡിഎംകെ നേതാവുമായ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അധികാരമേറ്റെടുത്ത ശേഷം സ്റ്റാലിന്‍ നടത്തിയത് വോട്ടുചെയ്ത് വിജയിപ്പിച്ചവര്‍ക്കുള്ള നന്ദിയായി ജനപ്രിയ പദ്ധതികളുടെ പ്രഖ്യാപനമാണ്. മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പദ്ധതികളാണ് സ്റ്റാലിന്‍ പ്രഖ്യാപിച്ചത്. 

ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കെല്ലാം കോവിഡ് ചികിത്സ ഇനി മുതല്‍ സ്വകാര്യ ആശുപത്രികളിലും സൗജന്യമായിരിക്കും. സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്രയെന്ന പ്രഖ്യാപനവും സ്റ്റാലിന്‍ നടത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ പാലിന്റെ വില കുറയ്ക്കുകയും ചെയ്തിട്ടുണ്ട് പുതിയ സര്‍ക്കാര്‍. 

സത്യപ്രതിജ്ഞയ്ക്കു ശേഷം സ്റ്റാലിനും മറ്റ് നേതാക്കളും കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലേയ്ക്കാണ് പോയത്. ഇവിടെ അച്ഛന്റെ ഫോട്ടയ്ക്കു മുമ്പില്‍ സ്റ്റാലിന്‍ വിങ്ങിപ്പൊട്ടി. സഹോദരി ശെല്‍വിയാണ് സ്റ്റാലിനെ ആശ്വസിപ്പിച്ചത്. ഇതിനു ശേഷം തിരികെയത്തിയാണ് ജനപ്രിയപദ്ധതികള്‍ നടപ്പിലാക്കുന്ന ഫയലില്‍ സ്റ്റാലിന്‍ ഒപ്പിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക