Image

വിജയരാഘവന്റെ പരാമര്‍ശം അര്‍ത്ഥശൂന്യം; കൂടുതല്‍ പ്രകോപനത്തിന് ശ്രമം - എന്‍എസ്എസ്

Published on 07 May, 2021
വിജയരാഘവന്റെ പരാമര്‍ശം അര്‍ത്ഥശൂന്യം; കൂടുതല്‍ പ്രകോപനത്തിന് ശ്രമം - എന്‍എസ്എസ്


തിരുവനന്തപുരം: ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനാണ് സുകുമാരന്‍ നായര്‍ ശ്രമിച്ചതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പരാമര്‍ശത്തിന് മറുപടിയുമായി എന്‍എസ്എസ്. കൂടുതല്‍ പ്രകോപനമുണ്ടാക്കാനാണ് വിജയരാഘവന്റെ ശ്രമമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആരോപിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രകോപനപരമായ വ്യാഖ്യാനം അര്‍ത്ഥശൂന്യവും എന്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ചിലരുടെ ഗൂഢോദ്ദേശ്യത്തിന്റെ ഭാഗമാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. സര്‍ക്കാരിനെതിരേ പരസ്യ പ്രസ്താവന നടത്താനാണെങ്കില്‍ അതിനുള്ള ആര്‍ജവം എന്‍എസ്എസിനുണ്ട്. വിശ്വാസ സംരക്ഷണ വിഷയത്തില്‍ മാത്രമാണ് ഇടതുസര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമുണ്ടായതെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക