Image

ഇന്ത്യയിലെ കോവിഡ് ബാധിതര്‍ 4 ലക്ഷത്തിനു മുകളില്‍ തന്നെ; മരണം 4194

Published on 07 May, 2021
ഇന്ത്യയിലെ കോവിഡ് ബാധിതര്‍ 4 ലക്ഷത്തിനു മുകളില്‍ തന്നെ; മരണം 4194

ന്യുഡല്‍ഹി: ഇന്ത്യയില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം 401,271 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,194 പേര്‍ മരിച്ചു. ഇത് മൂന്നാം തവണയാണ് നാല് ലക്ഷത്തിനു മുകളില്‍ പ്രതിദിന രോഗികള്‍ എത്തുന്നത്. മരണസംഖ്യ ഇതുവരെയുള്ള ഏറ്റവും യര്‍ന്ന കണക്കാണ്. 21,886,556 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചു. ആകെ 238,265 പേര്‍ മരിച്ചു. 17,917,013 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3,731,278 പേര്‍ ചികിത്സയിലുണ്ട്. 

അമേരിക്കയില്‍ 33,378,060 പേര്‍ക്ക് കോവിഡ് ബാധിച്ചു. ആകെ 594,162 പേര്‍ മരിച്ചു. ബ്രസീലില്‍ ഇത് യഥാക്രമം 15,009,023 പേരും 417,176വുമാണ്. ഫ്രാന്‍സില്‍ 5,747,214 പേര്‍ രോഗികളായി. 106,101 പേര്‍ മരിച്ചു. തുര്‍ക്കിയില്‍ 4,998,089 രോഗികളുണ്ട്. 42,465 ആകെ മരണം. 

അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ പേര്‍ മരിച്ചിരിക്കുന്നത് ബ്രസീലിലാണ്. മൂന്നാം സ്ഥാനത്താണ് ഇന്ത്യ. നാലാമത് മെക്‌സിക്കോ ആണ്. 218,173 പേര്‍ ഇവിടെ മരിച്ചു. യു.കെ (127,598), ഇറ്റലി (122,470), റഷ്യ (112,622), ഫ്രാന്‍സ് (106,101) എന്നിവയാണ് തൊട്ടുപിന്നില്‍.

ലോകത്ത് ഇതുവരെ 157,329,411 പേരിലേക്ക് കോവിഡ് എത്തി. 3,278,187 പേര്‍ മരിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക