Image

രണ്ടക്ഷരം (ജോസ് ചെരിപുറം)

Published on 08 May, 2021
രണ്ടക്ഷരം (ജോസ് ചെരിപുറം)
നമിക്കട്ടെ ശിരസുനിന്‍
മുന്നില്‍ ജനനീ ഞാന്‍
സമസ്ത സൗഭാഗ്യങ്ങും
നീയില്ലെങ്കില്‍ ഒന്നുമല്ല.

ഒരു താരാട്ടുപാട്ടിന്നീണ
മെന്‍ കാതിലൊരമൃതധാരയായ്
ഒരു സ്പര്‍ശനമവാച്യമാം
മൊരനുഭൂതി തലോടവെ

സ്‌നേഹത്തിന്‍ നെയ്ത്തിരി
തെളിയിന്നുള്‍ക്കാമ്പില്‍
ത്യാഗത്തിനള്‍ത്താരയില്‍
ബലിയായ് തീരുന്നു ജന്മം

ജന്മജന്മാന്തരങ്ങളായ്
ജന്മം നല്‍കുന്നു, മഹത്തരം
കര്‍മ്മകാണ്ഡങ്ങളില്‍
നിശബ്ദ സേവനമല്ലേ നീ

ഒന്നുമേ പകരം വയ്ക്കുവാ
നില്ലീ ഭൂമിയില്‍ നിന്‍
പാദചരണങ്ങളിലൊരു
ധൂളിയായി മാറുന്നു ഞാന്‍

അമ്മ എന്ന രണ്ടക്ഷരം
സ്‌നേഹത്തിന്‍ മൂത്തഭാവം
നീയില്ലെങ്കില്‍ ഞാനില്ല
എന്ന സത്യം ഓര്‍ക്കുക നിത്യവും!!

****
എല്ലാ സ്ത്രീജനങ്ങള്‍ക്കും "ഹാപ്പി മദേഴ്‌സ് ഡേ'
പ്രസവിച്ചില്ലെങ്കിലും നിങ്ങള്‍ അമ്മമാര്‍ തന്നെ.

Join WhatsApp News
Sudhir Panikkaveetil 2021-05-08 22:03:22
അമ്മയെക്കുറിച്ച് ശ്രീ ജോസ് ചെരിപുരം മുമ്പും എഴുതീട്ടുണ്ടു. സര ളസുന്ദരമായ ശൈലിയാണ് അദ്ദേഹത്തിന്റേത്. വ്യാകരണവും നിയമങ്ങളും അദ്ദേഹം കൂടുതലായി ശ്രദ്ധിക്കാറില്ല. വായനക്കാരനിലേക്ക് തന്റെ ആശയം പകരുക അതിനു ഒരു അർത്ഥമുണ്ടായിരിക്കുക അത് വായനക്കാരനെ ചിന്തിപ്പിക്കുക ഇതൊക്കെ അദ്ദേഹത്തിന്റെ കവിത നിർവഹിക്കുന്നുണ്ട്. വായനക്കാരൻ വായിച്ച് അക്ഷരങ്ങൾ (ഉത്തരം മുട്ടുന്നില്ലല്ലോ) ഒക്കുന്നില്ലല്ലോ ജോസ് ആശാരി എന്നൊക്കെ ചോദിച്ചാൽ ജോസ് പുഞ്ചിരിച്ചുകൊണ്ട് അതേപ്പറ്റി ഒരു ഫലിതം പറയുകയോ എഴുതുകയോ ചെയ്യും. .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക