Image

മൃതദേഹം കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്​കരിച്ചു; ചടങ്ങില്‍ പ​ങ്കെടുത്ത 21 പേര്‍ മരണത്തിന്​ കീഴടങ്ങി

Published on 08 May, 2021
മൃതദേഹം കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്​കരിച്ചു; ചടങ്ങില്‍ പ​ങ്കെടുത്ത 21 പേര്‍ മരണത്തിന്​ കീഴടങ്ങി
ജയ്​പുര്‍: കോവിഡ്​ ബാധിച്ച്‌​ മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്​കരിച്ചതിന്​ പിന്നാലെ ഗ്രാമത്തിലെ 21 പേര്‍ മരണത്തിന്​ കീഴടങ്ങി​. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ഖീര്‍വ ഗ്രാമത്തിലാണ്​ സംഭവം. ഏപ്രില്‍ 21ന് കോവിഡ് ബാധിച്ച്‌​ മരിച്ചയാളുടെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുവരികയും 150ഓളം പേര്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുകയും ചെയ്​തിരുന്നു. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്​ സംസ്​കാരം നടത്തിയത്​. മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍നിന്ന് പുറത്തെടുത്ത്​ നിരവധി ആളുകള്‍ അതില്‍ സ്പര്‍ശിക്കുകയും ചെയ്​തു.

ഇൗ ചടങ്ങില്‍ പ​െങ്കടുത്ത 21 പേരാണ്​ അടുത്ത ദിവസങ്ങളിലായി മരിച്ചത്​. അതേസമയം, ഏപ്രില്‍ 15നും മേയ് അഞ്ചിനും ഇടയിലുണ്ടായ നാല് മരണങ്ങള്‍ മാത്രമാണ് കോവിഡിനെ തുടര്‍ന്നാണെന്ന്​ സ്​ഥിരീകരിച്ചതെന്ന്​ അധികൃതര്‍ അറിയിച്ചു.
'21ല്‍ നാല്​ മരണങ്ങള്‍ മാത്രമാണ് കോവിഡിനെ തുടര്‍ന്ന്​ സംഭവിച്ചത്. മറ്റുള്ളവരില്‍ ഭൂരിഭാഗവും പ്രായമായവരാണ്. അതേസമയം, ഇവിടെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന്​ പരിശോധിക്കാന്‍ മരിച്ചവരുടെ ബന്ധുക്കളായ 147 പേരുടെ സാമ്ബിള്‍ എടുത്തിട്ടുണ്ട്​' ^ലക്ഷ്മണ്‍ഗഢ്​ സബ് ഡിവിഷണല്‍ ഓഫിസര്‍ കുല്‍രാജ് മീന അറിയിച്ചു.

അധികൃതര്‍ ഗ്രാമത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്​. പ്രശ്നത്തി​െന്‍റ കാഠിന്യം ഗ്രാമവാസികളെ അറിയിക്കുകയും അവര്‍ സഹകരിക്കുന്നുണ്ടെന്നും കുല്‍രാജ്​ മീന പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക