Image

കോവിഡ്: ഇന്ത്യയില്‍ നാലാംനാളും 4 ലക്ഷം കടന്നു; 4133 പേര്‍ കൂടി മരിച്ചു.

Published on 08 May, 2021
കോവിഡ്: ഇന്ത്യയില്‍ നാലാംനാളും 4 ലക്ഷം കടന്നു; 4133 പേര്‍ കൂടി മരിച്ചു.


ന്യുഡല്‍ഹി: ഇന്ത്യയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും കോവിഡ് രോഗികള്‍ 4 ലക്ഷം കടന്നു. ഇത് നാലാം തവണയാണ് 4 ലക്ഷത്തിനു മേല്‍ രോഗികള്‍ വരുന്നത്. ശനിയാഴ്ച രാത്രി വരെ 409,300 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,133 പേര്‍ മരണമടഞ്ഞു. ആകെ 22,295,911 പേര്‍ രോഗികളായി. 242,398 പേര്‍ മരണമടഞ്ഞു. 18,311,498 പേര്‍ രോഗമുക്തരായി. 3,742,015 പേര്‍ ചികിത്സയിലുണ്ട്. 

അമേരിക്കയില്‍ രോഗികള്‍ 33,433,868 ലേക്ക എത്തിയപ്പോള്‍ മരണം 595,232 ആയി. ബ്രസീലില്‍ 15,087,360 പേര്‍ക്ക് കോവിഡ് ബാധിച്ചു. 419,393 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 5,767,959 പേര്‍ രോഗികളായി. 106,277 പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ അഞ്ചാമതുള്ള തുര്‍ക്കിയില്‍ 5,016,141 കേസുകളുണ്ട്. 42,746 പേര്‍ മരണമടഞ്ഞു. 

ലോകത്താകെ 158,151,004 പേര്‍ രോഗികളായി. 3,292,393 പേര്‍ മരണമടഞ്ഞു. 135,588,338 പേര്‍ രോഗമുക്തരായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക