Image

സംസ്ഥാനത്തെ കൊവിഡ് ചികിത്സ മാര്‍ഗരേഖകള്‍ പുതുക്കി

Published on 09 May, 2021
സംസ്ഥാനത്തെ കൊവിഡ് ചികിത്സ മാര്‍ഗരേഖകള്‍ പുതുക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാര്‍ഗരേഖകള്‍ പുതുക്കി. മെയ് 31 വരെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നല്‍കണമെന്നാണ് നിര്‍ദേശം.

ഇതോടൊപ്പം എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാറ്റും. കൊവിഡുമായി ബന്ധപ്പെട്ട എല്ല ചികിത്സകളും ഇവിടെ ലഭ്യമാകും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.

താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ ബെഡുകള്‍ ഒരുക്കും. അഞ്ചു വെന്റിലേറ്റര്‍ കിടക്കകളും തയ്യാറാക്കണം. രണ്ടാംനിര കൊവിഡ് കേന്ദ്രങ്ങള്‍ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിക്കണം.

പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സ്റ്റിറോയ്ഡുകളും മരുന്നുകളും സ്‌റ്റോക്ക് ഉറപ്പാക്കണം. കിടപ്പുരോഗികള്‍ക്ക് രോഗം ബാധിച്ചാല്‍ അവിടേക്ക് ഓക്‌സിജന്‍ അടക്കമുള്ള സംവിധാനങ്ങള്‍ എത്തിക്കും.

ഇതരരോഗികള്‍ക്ക് പ്രാധാന്യം അനുസരിച്ച്‌ മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക