Image

സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയ സംഭവം ; ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും കോടതിയലക്ഷ്യ നോട്ടീസ്

Published on 09 May, 2021
സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയ സംഭവം ; ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും കോടതിയലക്ഷ്യ നോട്ടീസ്
ന്യൂഡല്‍ഹി : മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് യുപി ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും കോടതിയലക്ഷ്യ നോട്ടീസ്. പൊലീസ് നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് കാപ്പന്റെ കുടുംബം ആരോപിച്ചിരുന്നു.

ചികിത്സ പൂര്‍ത്തിയാകുന്നതിന് മുന്‍പ് കാപ്പനെ ജയിലിലേക്ക് മാറ്റിയെന്ന് ചൂണ്ടികാണിച്ച്‌ അബിഭാക്ഷകന്‍ നോട്ടീസ് അയച്ചിരുന്നു. വിദ്ഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പനെ എയിംസിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ അത് മറികടന്ന് കാപ്പനെ മഥുര ജയിയിലേക്ക് കൊണ്ടുവന്ന പോലീസ് നടപടി കോടതിയലക്ഷ്യമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

കഴിഞ്ഞ ദിവസമാണ് തന്റെ ഭര്‍ത്താവിനെ കാണണം എന്നാവശ്യപ്പെട്ട് ഭാര്യ റെയ്ഹാനത്ത് ആശുപത്രിയില്‍ ചെന്നിരുന്നത്. എന്നാല്‍ കാപ്പനെ കാണാന്‍ അനുവദിക്കാതെ അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.ദിവസങ്ങള്‍ക്ക് മുന്‍പാണ് സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച്‌ സുപ്രീം കോടതി ഉത്തരവായത്. ചികിത്സയ്ക്ക് ശേഷം കാപ്പന് ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

യുഎപിഎ കേസ് ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശിലെ മധുര ജയിലില്ലാണ് സിദ്ധിഖ് കാപ്പന്‍ കഴിയുന്നത്. മെച്ചപ്പെട്ട ചികിത്സയ്ക്ക് ശേഷം ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം നിലനില്‍ക്കെ ആണ് സിദ്ദിഖ് കാപ്പനെ മധുരയിലെ ജയിലിലേക്ക് തിരികെ എത്തിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക