Image

അടിയന്തര ഘട്ടങ്ങളില്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് പോകാതെ പരാതി നല്‍കാം; സ്ത്രീകള്‍ക്കായി പ്രത്യേക കിയോസ്‌ക് സംവിധാനം

Published on 09 May, 2021
അടിയന്തര ഘട്ടങ്ങളില്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് പോകാതെ പരാതി നല്‍കാം; സ്ത്രീകള്‍ക്കായി പ്രത്യേക കിയോസ്‌ക് സംവിധാനം
തിരുവനന്തപുരം: അടിയന്തിരഘട്ടങ്ങളില്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക കിയോസ്‌ക് സംവിധാനം ഏര്‍പ്പെടുത്തും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയില്‍ ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി മറൈന്‍ ഡ്രൈവിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് കിയോസ്‌ക് സ്ഥാപിക്കുന്നതിന്റെ ചുമതല. കൊച്ചിയില്‍ ആരംഭിക്കുന്ന ഈ പദ്ധതി തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളിലേയ്ക്ക് ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് തീരുമാനം. സ്ത്രീകള്‍ക്ക് സുഗമമായി പരാതി നല്‍കാന്‍ ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

വീഡിയോ കോള്‍ സംവിധാനത്തിലൂടെ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ച്‌ പരാതി നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് കിയോസ്‌ക്. പരാതി ഓണ്‍ലൈനായി കേട്ടശേഷം ഉദ്യോഗസ്ഥര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പരാതിക്കാര്‍ക്ക് നല്‍കുകയും പരാതി സ്വീകരിക്കുകയും ചെയ്യുന്നതായിരിക്കും.

കിയോസ്‌ക് വഴി ലഭിക്കുന്ന പരാതികളില്‍ അതാത് പോലീസ് സ്റ്റേഷനുകളുടെ സഹായത്തോടെയായിരിക്കും നടപടി സ്വീകരിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക