Image

കൊവിഡ് പ്രതിരോധം: പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു, കേരളത്തിന് 240.6 കോടി

Published on 09 May, 2021
കൊവിഡ് പ്രതിരോധം: പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു, കേരളത്തിന് 240.6 കോടി
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി 8923.8 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 240.6 കോടി രൂപ കേരളത്തിന് ലഭിക്കും. കൊവിഡ് രോഗബാധ രൂക്ഷമായ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്കാണ് കേന്ദ്രം ഗ്രാന്‍ഡ് മുന്‍കൂറായി നല്‍കിയത്.

പഞ്ചായത്ത്‍രാജ് സ്ഥാപനങ്ങളിലെ മൂന്ന് തലങ്ങളായ ​ഗ്രാമം, ബ്ലോക്ക്, ജില്ല എന്നിവയ്ക്ക് വേണ്ടിയാണ് ​ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. റൂറല്‍ ലോക്കല്‍ ബോഡീസ് (RLBs) മറ്റു പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊവിഡ് പ്രതിരോധത്തിനാവശ്യമായ വിവിധ പ്രതിരോധ, ലഘൂകരണ നടപടികള്‍ക്കും ഉപാധികള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഈ തുക ഉപയോ​ഗിച്ചേക്കാം.
പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 2021 ജൂണ്‍ മാസത്തിലായിരുന്നു ​ഗ്രാന്റിന്റെ ആദ്യ ​ഗഡു സംസ്ഥാനങ്ങള്‍ക്ക് വിട്ടു കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനവും പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ശുപാര്‍ശയും കണക്കിലെടുത്ത് നിശ്ചിത സമയപരിധിക്ക് മുമ്ബായി ​ഗ്രാന്റ് പുറത്തിറക്കാന്‍ ​ തീരുമാനിക്കുകയായിരുന്നുവെന്ന് ധനമന്ത്രാലയം അറിയിച്ചു.
​ഗ്രാന്റിന്റെ ആദ്യ ​ഗഡുവിന്റെ സംസ്ഥാനാടിസ്ഥാനത്തിലുളള വിശദാംശങ്ങള്‍

ആന്ധ്രാപ്രദേശ് - 387.8 കോടി
അരുണാചല്‍പ്രദേശ് - 34 കോടി
അസം - 237.2 കോടി
ബിഹാര്‍ - 741.8 കോടി
ഛത്തീസ്‌ഗഢ് - 215 കോടി
​ഗുജറാത്ത് - 472.4 കോടി
ഹരിയാന - 187 കോടി
ഹിമാചല്‍പ്രദേശ് - 63.4 കോടി
ഝാര്‍ഖണ്ഡ്‌ - 249.8 കോടി
കര്‍ണാടക - 475.4 കോടി
കേരള - 240.6 കോടി
മദ്ധ്യപ്രദേശ് - 588.8 കോടി
മഹാരാഷ്ട്ര - 861.4 കോടി
മണിപ്പൂര്‍ - 26.2 കോടി
മിസോറാം - 13.8 കോടി
ഒഡീഷ - 333.8 കോടി
പഞ്ചാബ് - 205.2 കോടി
രാജസ്ഥാന്‍ - 570.8 കോടി
സിക്കിം - 6.2 കോടി
തമിഴ്നാട് - 533.2 കോടി
തെലംഗാണ - Rs 273 കോടി
ത്രിപുര - 28.2 കോടി
ഉത്തര്‍പ്രദേശ് - 1441.6 കോടി
ഉത്തരാഖണ്ഡ് - 85 കോടി
പശ്ചിമ ബംഗാള്‍ - 652.2 കോടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക