Image

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കണം; എസ്‌എഫ്‌ഐ സുപ്രീംകോടതിയില്‍

Published on 09 May, 2021
എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കണം; എസ്‌എഫ്‌ഐ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി;എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ സുപ്രീംകോടതിയെ സമീപിച്ചു. വ്യക്തിഗത ആവശ്യങ്ങള്‍ക്കായും മറ്റും ഇറക്കുമതി ചെയ്യുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് ജിഎസ്ടി ഒഴിവാക്കണമെന്നും എസ്‌എഫ്‌ഐ ജനറല്‍സെക്രട്ടറി മയൂഖ്ബിശ്വാസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

കോവിഡ് സാഹചര്യത്തില് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ ഇടപെടല്‍ഹര്‍ജിയാണ് എസ്‌എഫ്‌ഐ സമര്‍പ്പിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മരുന്നുകമ്ബനികളില്‍ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സൗകര്യം ഉള്ളപ്പോള്‍ അത് ഉറപ്പാക്കാന്‍ വേണ്ട നിര്‍ദേശം പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു.

2021 മെയ് ഒന്നിന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ ഇറക്കുമതിക്ക് 21 ശതമാനം നികുതി ചുമത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നിലവിലെ ആരോഗ്യഅടിയന്തരാവസ്ഥാഘട്ടത്തില്‍ ഓക്സിജന് ആവശ്യക്കാര്‍ ഏറെയാണ്. ഓക്സിജന്‍ക്ഷാമം പരിഹരിക്കാന്‍ പല രാജ്യങ്ങളില്‍നിന്നും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ അത് സാധാരണക്കാര്‍ക്ക് ലഭ്യമാകണമെങ്കില്‍ ജിഎസ്ടി ഒഴിവാക്കണമെന്നും എസ്‌എഫ്‌ഐ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക