-->

America

പി എഫ് എഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിര്യാണത്തിൽ അനുശോചനം

പി പി ചെറിയാൻ:ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ

Published

on

ന്യൂയോർക് : പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ചാരിറ്റി കൺവീനർ  ശ്രീ എസ്‌ അജിത്കുമാറിന്റെയും പി എം എഫ് റിയാദ് സെൻട്രൽ അംഗവും പ്രമുഖ സാമൂഹ്യ പ്രവർത്തകനും ആയ  ശ്രീ നൗഷാദ് വെട്ടിയറിന്റെയും ആകസ്മിക വേർപാടിൽ പി എം എഫ് ഗ്ലോബൽ കമ്മിറ്റി മെയ് 6 വ്യാഴഴ്ച്ചാ അനുസ്മരണ സമ്മേളനം നടത്തി. പി എം എഫിനൊപ്പം തന്റെ ഭൂരിഭാഗം സമയവും ചിലവഴിക്കുകയും, സംഘടനാപാടവം കൊണ്ട് ഏല്പിക്കുന്ന ഏതൊരു കാര്യവും വളരെ തന്മയത്വവും ശുഷ്കാന്തിയോടും കൂടി സർക്കാർ സർക്കാരിതര ഓഫീസുകളിൽ നേരിട്ട് പോയി മുഖ്യ മന്ത്രിയുടെ ഓഫീസിൽ പോലും കടന്നു ചെന്ന് കൊണ്ട് പല കാര്യങ്ങളും സംഘടനക്ക് വേണ്ടി പ്രവർത്തിച്ച ഒരു വ്യക്തി ആയിരുന്നു ശ്രീ അജിത് കുമാർ എന്ന് പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം അനുസ്മരിച്ചു അതെ പോലെ റിയാദ് സെൻട്രൽ കമ്മിറ്റി അംഗവും സാമൂഹ്യ പ്രവർത്തകനും ആയ നൗഷാദ് വെട്ടിയറിന്റെ വേർപാടും സംഘടനക്കും സമൂഹത്തിനും വലിയ നഷ്ടം തന്നെ ആണെന്നും പ്രസിഡണ്ട് ചൂണ്ടിക്കാട്ടി.

നൂറ്റാണ്ടിലെ മഹാ വിപത്തായ കോവിഡ് മഹാമാരി മൂലം ഒട്ടനവധി ജീവനുകൾ ആണ് പൊലിഞ്ഞ്‌ കൊണ്ടിരിക്കുന്നത് സംഘടനക്ക് എന്നും താങ്ങായിരുന്ന ഇവർ രണ്ടു പേരുടെയും വേർപാട് നമുക്ക് എല്ലാവര്ക്കും ആ കുടുംബങ്ങൾക്കും താങ്ങാവുന്നതല്ലെന്ന് പി എം എഫ് ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാണാട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ പി പി ചെറിയാൻ, ഗ്ലോബൽ അസ്സോസിയേറ്റ് കോഓർഡിനേറ്റർ നൗഫൽ മടത്തറ എന്നിവർ അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു, കൂടാതെ സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ, സൗദി നാഷണൽ കമ്മിറ്റി കോഓർഡിനേറ്റർ സുരേഷ് ശങ്കർ, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജിബിൻ സമദ്, അമേരിക്കൽ കോഓർഡിനേറ്റർ ഷാജി രാമപുരം, കേരള സ്റ്റേറ്റ് പ്രസിഡണ്ട് ബേബി മാത്യു, ബിജു ദേവസ്സി എന്നിവർ പരേതർക്ക് അനുശോചനം രേഖപ്പെടുത്തി. കുംടുംബങ്ങൾക്ക് സ്വാന്തനം എകുവാനും അവരോടൊപ്പം നമ്മൾ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്നും ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം യോഗത്തിൽ ഓർമിപ്പിച്ചു അസ്സോസിയേറ്റ് കോഓർഡിനേറ്റർ നൗഫൽ മടത്തറ പങ്കെടുത്തവർക്ക് നന്ദി പ്രകാശം നടത്തി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അച്ഛന് പകരം അച്ചൻ മാത്രം (ശ്രീകുമാർ ഉണ്ണിത്താൻ)

വൈസ്‌മെൻ ഇൻറ്റർനാഷണൽ നോർത്ത് അറ്റ്ലാൻറ്റിക്ക്‌ റീജിണൽ സമ്മേളനം വർണാഭമായി 

അച്ഛനാണ് എന്റെ മാതൃകാപുരുഷൻ (ഗിരിജ ഉദയൻ)

ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ സമൂഹത്തിനു സ്വപ്നസാഫല്യം

ആല്‍ബര്‍ട്ട് സക്കറിയ (62) ഡിട്രോയിറ്റില്‍ അന്തരിച്ചു

ഹാപ്പി ഫാദേഴ്‌സ് ഡേ (ജി. പുത്തന്‍കുരിശ്)

സന്തോഷ് എ. തോമസ്, 63, റോക്ക് ലാൻഡിൽ അന്തരിച്ചു

കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി....(നീലീശ്വരം സദാശിവൻകുഞ്ഞി)

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

നയാഗ്ര മലയാളി സമാജത്തിന്റെ ലൈറ്റിംഗ് കളറിംഗ് മത്സരത്തിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് കൺവെൻഷൻ ക്രമീകരണങ്ങൾ പൂർത്തിയായി (രാജു തരകന്‍)

മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍

കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്

യു.എസ്.-കാനഡ-യാത്ര നിയന്ത്രണങ്ങള്‍ ജൂലായ് 21 വരെ ദീര്‍ഘിപ്പിച്ചു

ഇന്ത്യന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍.

മലയാളം സൊസൈറ്റി യോഗത്തില്‍ ബാലകഥകള്‍, അനുഭവവിവരണം

ബൈഡന്റെ ശാരീരിക-മാനസിക ആരോഗ്യം പരിശോധിക്കണമെന്ന്

മാപ്പിൽ മാറ്റത്തിന്റെ ശംഖൊലി – ഫൊക്കാനയും ഫോമയും പ്രാദേശിക സംഘടനകളുമായി സഹകരിക്കുവാൻ തീരുമാനം

കോവിഡിനെതിരെ  ഗുളിക വികസിപ്പിക്കാൻ  3 ബില്യൺ  മുടക്കും 

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ഗോള്‍ഡന്‍ ജൂബിലി സമാരംഭവും ആഘോഷിച്ചു

ജനോഷിനും പുത്രൻ ഡാനിയലിനും  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 

കമല ഹാരിസ് വിജയിക്കുമോ? (ഏബ്രഹാം തോമസ്)

ടെക്‌സസ്സില്‍ ഹാന്‍ഡ്ഗണ്‍ യഥേഷ്ടം കൊണ്ടു നടക്കാം; ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പു വെച്ചു.

ഡോ. ജേക്കബ് തോമസിന്റെ സഹോദരി റിത്ത ഡേവിഡ്, 77, അന്തരിച്ചു

തോമസ് പി. ജോണി, 81, ടെക്‌സസില്‍ അന്തരിച്ചു

ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയ്ക്ക് നവ നേതൃത്വം : പൗലോസ് കുയിലാടന്‍ ചെയര്‍മാന്‍

ലെസ്ലിൻ വിൽ‌സൺ (28) ന്യൂ യോർക്കിൽ അന്തരിച്ചു 

ലീലാമ്മ ജോസഫ്, 77, നിര്യാതയായി

ബൈഡന്‍-ഹാരിസ് ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

View More