Image

ആശങ്കയ്ക്ക് അവസാനം; ഒടുവില്‍ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ പതിച്ചു

Published on 09 May, 2021
ആശങ്കയ്ക്ക് അവസാനം; ഒടുവില്‍ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ പതിച്ചു
ബെയ്ജിംഗ്: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയില്‍ പതിച്ചതായി റിപ്പോര്‍ട്ട്. ചൈന വിക്ഷേപിച്ച ലോങ് മാര്‍ച്ച്‌ 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മാലദ്വീപിന്റെ അടുത്താണ് റോക്കറ്റ് അവശിഷ്ടങ്ങള്‍ വീണതെന്നാണ് ഗവേഷകരുടെ അനുമാനം. ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചൈന നിര്‍മിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടവുമായാണ് ലോങ് മാര്‍ച്ച്‌ 5ബി റോക്കറ്റ് വിക്ഷേപിച്ചത്. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ വലം വയ്ക്കുന്ന റോക്കറ്റ് അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ കത്തിയമരുമെന്നും കാര്യമായ വലിപ്പമുള്ള അവശിഷ്ടങ്ങള്‍ ഉണ്ടാകില്ലെന്നും ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക