Image

കടയ്ക്കാവൂരില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

Published on 09 May, 2021
കടയ്ക്കാവൂരില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു


ചിറയിന്‍കീഴ്(തിരുവനന്തപുരം): കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കവലയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. മണമ്പൂര്‍ വില്ലേജില്‍ പെരുംകുളം മിഷന്‍ കോളനി കല്ലറത്തോട്ടം വീട്ടില്‍ ഫ്രാന്‍സിസിന്റെ മകന്‍ ജോഷി (37) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. മുന്‍ വൈരാഗ്യമാണ് കൊ
ലപാതകം നടത്തിയത്. അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോഷിയെ വീടിന് സമീപത്ത് വെച്ച് മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോഷിയെ പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകം, വധശ്രമം, മോഷണം, കവര്‍ച്ച, കഞ്ചാവു കടത്ത് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15-ഓളം കേസുകളിലെ പ്രതിയാണ് ജോഷിയെന്ന് പോലീസ് പറയുന്നു. ജോഷിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് താഹയാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി. ഇയാളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക