Image

വാക്സിന് ജിഎസ്ടി ഒഴിവാക്കുന്നത് വിപരീത ഫലമുണ്ടാക്കും- മമതയ്ക്ക് നിര്‍മലാ സീതാരാമന്റെ മറുപടി

Published on 09 May, 2021
വാക്സിന് ജിഎസ്ടി ഒഴിവാക്കുന്നത് വിപരീത ഫലമുണ്ടാക്കും- മമതയ്ക്ക് നിര്‍മലാ സീതാരാമന്റെ മറുപടി

ന്യൂഡല്‍ഹി: വാക്സിനുകള്‍ക്ക് ജിഎസ്ടി ഇളവ് നല്‍കുന്നത് ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യാത്തതും വിപരീതഫലമുളവാക്കുന്നതുമായ നടപടിയായിരിക്കുമെന്ന് കേന്ദ്ര ധനമമന്ത്രി നിര്‍മലാ സീതാരാമന്‍. കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ക്കും മരുന്നിനും ജിഎസ്ടി ഇളവ് ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. 

മമതാ ബാനര്‍ജി എഴുതിയ കത്തില്‍ ഉന്നയിച്ചിരുന്ന കാര്യങ്ങളെല്ലാം നിലവില്‍ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്നും ആരോഗ്യ സെസ്സില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു. മമതയുടെ കത്തിന് മറുപടിയായാണ് നിര്‍മല സീതാരാമന്‍ ജി.എസ്.ടി, കസ്റ്റംസ് നികുതികളില്‍നിന്ന് ഒഴിവാക്കിയ വസ്തുക്കളുടെ പട്ടിക നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. രാജ്യത്ത് സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള എല്ലാ കോവിഡ് പ്രതിരോധ വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് ജിഎസ്ടി അടക്കമുള്ള നികുതികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക