Image

അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്സ്സ് ഡേ ആഘോഷിച്ചു

മനു നായര്‍ Published on 10 May, 2021
അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്സ്സ് ഡേ ആഘോഷിച്ചു
ഫീനിക്‌സ്: അരിസോണ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്റെ പ്രഥമ “നേഴ്സ്സ് ഡേ” ആഘോഷങ്ങള്‍ മേയ് 8ന് വളരെ ആര്‍ഭാടമായി ആഘോഷിച്ചു.കോവിഡ് എന്ന മഹാമാരിയില്‍ പൊലിഞ്ഞുപോയ ആരോഗ്യപ്രവര്‍ത്തകരുടെ ഓര്‍ക്കുമുന്നില്‍ ഒരുനിമിഷത്തെ മൗനപ്രാര്‍ഥനക്കുശേഷം സിന്‍സി തോമസ് പ്രാര്‍ത്ഥനാഗാനം ആലപിച്ചു. തുടര്‍ന്ന് അനീറ്റ മാത്യു ആലപിച്ച അമേരിക്കന്‍ ദേശീയഗാനത്തോടും അനിത ബിനുവിന്റെ ഇന്ത്യന്‍  ദേശീയഗാനത്തോടും കൂടി ചടങ്ങുകള്‍ ആരംഭിച്ചു. പ്രസിഡന്റ് അമ്പിളി ഉമയമ്മ സ്വാഗതപ്രസംഗം നടത്തി.സമ്മേളനത്തിന്റെ മുഖ്യഅതിഥിയായി എത്തിയത് ഫ്രാന്‍സിസ്കന്‍ ഹെല്‍ത്ത്‌സീനിയര്‍വൈസ്പ്രസിഡന്റുംചീഫ്‌നഴ്‌സിംഗ്ഓഫീസറുമായഡോ. അഗന്‌സ്‌തേറാഡിയാണ്.  ചടങ്ങില്‍ വ്വച്ച ്പുതിയ ഗ്രാജുവേറ്റസിനെ ആദരിച്ചതോടൊപ്പം,  എല്ലാഅംഗങ്ങള്‍ക്കും മനോഹരമായ സമ്മാനങ്ങള്‍ നല്‍കി,സേവനത്തിന്റെ മുഖമുദ്രയായ നേഴ്‌സുമാര്‍ക്ക് പ്രശംസപത്രവും, ഫലകവും നല്‍കി ആദരിച്ചു.

ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. റ്റി. ദിലീപ് കുമാര്‍, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആയ ഡോ. മരിയന്‍ മക്കാര്‍ത്തി, ഇന്ത്യ അസോസിയേഷന്‍ ഓഫ് ഫീനിക്‌സ് പ്രസിഡന്റായ അധികഭശിവ, സ്‌റ്റേവാര്‍ഡ് ഹെല്‍ത്ത് കെയര്‍ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ഡെനിസ് ഹാക്കറ്റ് എന്നിവര്‍ പ്രഭാഷണംനടത്തി. നഴ്‌സസ്‌ഡേ ആഘോഷത്തിന്റെ പ്രസക്തിയെകുറിച്ചു ബാനര്‍ ഹെല്‍ത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇമ്പ്‌ളിമെന്റേഷന്‍് ഹെഡ് ആയ നിതാ ചെത്തികാട്ടില്‍ പ്രസന്റേഷന്‍ അവതരിപ്പിച്ചു.

നൃത്ത മഞ്ജീരം സ്കൂളിലെഅധ്യാപികയും പ്രമുഖ നര്‍ത്തകിയുമായ മഞ്ജു രാജേഷ് അവതരിപ്പിച്ച ഡാന്‍സ്, സംഘടനയിലെ അംഗങ്ങളും അവരുടെകുട്ടികളും ചേര്‍ന്ന് വിവിധ കലാപരിപാടികളു ംവി ജ്ഞാനപ്രദങ്ങളായ ലഘുനാടകം തുടങ്ങിയ അവതരിപ്പിച്ചു. ഗിരിജ േമനോന്‍ ആനുകാലിക ജീവിതസാഹചര്യങ്ങളുമായി ബന്ധിപ്പിച്ച് അവതരിപ്പിച്ച കോവിഡ് അനിമേഷന്‍ സ്കിറ്റ് ശ്രദ്ധേയമായി

സംഘടനയുടെ ജനറല്‍ സെക്രട്ടറി ലേഖ നായരും ജോയിന്റ ്‌സെക്രട്ടറി നിഷ പിള്ളയും പരിപാടിയുടെ അവതാരകര്‍ ആയപ്പോള്‍ അനിത ബിനുവും അജിത സുരേഷ്കുമാറും ചേര്‍ന്ന് അവാര്‍ഡുവിതരണം പരിപാടിയുടെ എം.സിആയി. ശോഭ കൃഷ്ണകുമാര്‍ നന്ദി പ്രകാശിപ്പിച്ചു.

എലിസബത്ത് സുനില്‍സാം, ഗിരിജ മേനോന്‍, ബിന്ദു വേണുഗോപാല്‍, ജെസ്സി എബ്രഹാം, മിനു ജോജി, സാറ ചെറിയാന്‍, വിനയ്ക പാഡിയ, അന്ന എബ്രഹാം,  ജമിനി ജോണ്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്സ്സ് ഡേ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക