Image

അമ്മൂമ്മ മരിച്ചെന്ന്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല'' കോവിഡ്‌ ബാധിച്ച്‌ മരിച്ച ബന്ധുവിനെ കുറിച്ച്‌ അഹാനയുടെ നൊമ്പരക്കുറിപ്പ്‌

Published on 10 May, 2021
അമ്മൂമ്മ മരിച്ചെന്ന്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല'' കോവിഡ്‌ ബാധിച്ച്‌ മരിച്ച ബന്ധുവിനെ കുറിച്ച്‌ അഹാനയുടെ നൊമ്പരക്കുറിപ്പ്‌


കോവിഡ്‌ ബാധിച്ച്‌ മരിച്ച ബന്ധുവിനെ കുറിച്ച്‌ അഹാന കൃഷ്‌ണകുമാറിന്റെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്‌. കോവിഡ്‌ ബാധിച്ച്‌ മരിച്ച തന്റെ അമ്മൂമ്മയുടെ അനുജത്തി കോവിഡ്‌ രണ്ടു വാക്‌സിനും എടുത്തിരുന്നുവെന്നും വീട്ടില്‍ വിവാഹം ക്ഷണിക്കാനെത്തിയ അതിഥിയിലൂടെയാണ്‌ കോവിഡ്‌ ബാധിച്ചതെന്നും അഹാന പറയുന്നു. എല്ലാവരും ശ്രദ്ധിക്കണമെന്നും അതിനായി ചില നിര്‍ദ്ദേശങ്ങളും താരം പങ്കു വച്ചിട്ടുണ്ട്‌. 

അഹാനയുടെ കുറിപ്പ്‌ വായിക്കാം. 
കുഞ്ഞ്‌ ഇഷാനിയെ എടുത്തിരിക്കുന്ന പിങ്ക്‌ സാരിയുടുത്തിരിക്കുന്ന ആളാണ്‌ മോളി അമ്മൂമ്മ(എന്റെ അമ്മയുടെ അമ്മയുടെ അനുജത്തി). കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന അമ്മൂമ്മ ഇന്ന്‌ അന്തരിച്ചു.ില്‍ വിവാഹം ക്ഷണിക്കാനെത്തിയ അതിഥിയിലൂടെയാണ്‌ കോവിഡ്‌ ബാധിച്ചത്‌. രണ്ട്‌ ദിവസം മുമ്പ്‌ ശ്വാസതടസം കാരണമാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അമ്മൂമ്മ മരിച്ചത്‌ ഞങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല. വളരെ ഊര്‍ജ്ജസ്വലയായ വ്യക്തിയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ താന്‍ മരിക്കുമെന്ന്‌ അവര്‍ സ്വപ്‌നങ്ങളില്‍ കൂടി ചിന്തിച്ചു കാണില്ല. 64 വയസായിരുന്നു. രണ്ട്‌ ഡോസ്‌ വാക്‌സിനും എടുത്തിരുന്നു. ഞാന്‍ കേട്ടിട്ടുള്ളത്‌ നിങ്ങള്‍ രണ്ട്‌ ഡോസ്‌ വാസ്‌കിനും എടുത്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ കോവിഡ്‌ ബാധിച്ചാലും അത്‌ ഗുരുതരമാകില്ല എന്നാണ്‌. എന്നാല്‍ എനിക്ക്‌ തെററു പറ്റി. നിങ്ങള്‍ രണ്ട്‌ ഡോസ്‌ വാക്‌സിനും എടുത്തിട്ടുണ്ടാകുമെങ്കിലും നിങ്ങള്‍ സുരക്ഷിതരല്ല. വാക്‌സിന്‍ പലര്‍ക്കും ഒരു പരിചയാണ്‌. രോഗലക്ഷണം കണ്ടാല്‍ പരിശോധന നടത്താന്‍ വൈകുന്നത്‌ ചിലപ്പോള്‍ വൈറസ്‌ വളരാന്‍ കാരണമായേക്കാം. 
നിങ്ങള്‍ ഇതു വായിക്കുന്നുണ്ടെങ്കില്‍ ഇതു വായിച്ച്‌ നിങ്ങളുടെ പ്രിയപ്പെട്ടവരോട്‌ പറയുക.
1. കോവിഡ്‌ വാക്‌സിന്‍ രണ്ടു ഡോസും എടുത്തിട്ടും ഞങ്ങളുടെ കുടുംബത്തിലെ ഒരാളെ ഞങ്ങള്‍ക്ക്‌ നഷ്‌ടമായി. നിങ്ങള്‍ വാക്‌സിന്‍ എടുത്തിട്ടുണ്ടോ ഇല്ലയോ എന്നതു പരിഗണിക്കാതെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരണം. 
2. ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ പരിശോധന നടത്തണം. 
3. വീട്ടില്‍ തന്നെ തുടരുക. മറ്റ്‌ വീടുകള്‍ സന്ദര്‍ശിക്കുന്നത്‌ നിര്‍ത്തുക. ഇത്‌ നിങ്ങള്‍ക്കും അവര്‍ക്കും സുരക്ഷിതമല്ല. നിങ്ങള്‍ക്കെല്ലാം പിന്നീട്‌ചെയ്യാന്‍ കഴിയും. ദയവായി ഇത്‌ അനുസരിക്കുക. 

മോളി അമ്മൂമ്മ, അവസാനമായി ഞങ്ങള്‍ക്ക്‌ ഒന്നു കാണാന്‍ കഴിഞ്ഞില്ലഎന്നത്‌ ഞങ്ങളെ വേദനിപ്പിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളെ സത്യമായും മിസ്‌ ചെയ്യും. സഹോദരി, കൊച്ചു മക്കള്‍, കുട്ടികള്‍ എന്റെ അമ്മ, അച്ഛന്‍ തുടങ്ങി എല്ലാവരും അമ്മൂമ്മയെ ഓര്‍ക്കുമെന്ന്‌ എനിക്കുറപ്പുണ്ട്‌. ആ ശബ്‌ദവും എന്നെ `അമ്മൂസേ' എന്ന വിളിയും എനിക്ക്‌ ഇപ്പോഴും കേള്‍ക്കാനാകും. ആ ശബ്‌ദം ഒരിക്കലും എന്റെ ഓര്‍മ്മയില്‍ നിന്നു മായില്ലെന്ന്‌ പ്രതീക്ഷിക്കുന്നു. ജീവിതത്തിന്റെ മറുവശത്ത്‌ കാണാം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക