Image

നിര്‍ണായക വിജയത്തിനു പിന്തുണ: രമേഷ്‌ പിഷാരടിക്ക്‌ നന്ദി അറിയിച്ച്‌ ഷാഫി പറമ്പില്‍

Published on 10 May, 2021
നിര്‍ണായക വിജയത്തിനു പിന്തുണ:  രമേഷ്‌ പിഷാരടിക്ക്‌ നന്ദി അറിയിച്ച്‌ ഷാഫി പറമ്പില്‍
തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ പിന്തുണ നല്‍കിയ നടനും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനുമായ രേഷ്‌ പിഷാരടിക്ക്‌ നന്ദി പറഞ്ഞ്‌ ഷാഫി പറമ്പില്‍ എം.എല്‍.എ. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന്‌ നടനാ# രമേഷ്‌ പിഷാരടിയെ ട്രോളുന്നവര്‍ക്കുള്ള മറുപടിയായാണ്‌ ഷാഫി പറമ്പില്‍ പ്രതികരിച്ചത്‌. 
അവരവര്‍ക്കിഷ്‌ടപ്പെടുന്ന ആലുകള്‍ക്കു വേണ്ടി പ്രചാരണത്തിനിറങ്ങാനുള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്‍രിനും മാത്രമല്ല, സലിംകുമാറിനും ധര്‍മ്മജനും രമേഷ്‌ പിഷാരടിക്കും ജഗദീഷിനുമെല്ലാം ഉണ്ടെന്ന്‌ ഷാഫി പറമ്പില്‍ പറഞ്ഞു. 

``നന്ദി പിഷാരടി. ആര്‍ജ്ജവത്തോടെ ഒപ്പം നിന്നതിന്‌. നിര്‍ണായകമായ ഒരു വിജയത്തിന്‌ സാന്നിധ്യം പകര്‍ന്ന്‌ കൂടെ നിന്നതിന്‌. അവരവര്‍ക്കിഷ്‌ടപ്പെടുന്ന ആളുകള്‍ക്കു വേണ്ടി പ്രചാരണത്തിനിറങ്ങാനുള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്‍രിനും മാത്രമല്ല, സലിംകുമാറിനും ധര്‍മ്മജനും രമേഷ്‌ പിഷാരടിക്കും ജഗദീഷിനുമെല്ലാം ഉണ്ട്‌. ഷാഫി പറമ്പില്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക