Image

ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്ബിക് ജേതാവ് സുശീല്‍ കുമാറിനെതിരേ ലുക്കൗട്ട് നോട്ടീസ്

Published on 10 May, 2021
ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്ബിക് ജേതാവ് സുശീല്‍ കുമാറിനെതിരേ ലുക്കൗട്ട് നോട്ടീസ്
ന്യൂഡല്‍ഹി: ഗുസ്തി താരം കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിമ്ബിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്ബ്യനായ സാഗര്‍ റാണ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സുശീലിനെതിരെ സര്‍ക്കുലര്‍ ഇറക്കിയത്. താരത്തിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നിവയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മെയ് നാലാം തിയതിയാണ് സാഗര്‍ റാണ കൊല്ലപ്പെട്ടത്. ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് കൊലപാതകം. ഇതില്‍ സുശീല്‍കുമാറിന് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് താരം ഒളിവില്‍പോയത്. താരം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

താരത്തിനെതിരെ ഒന്നിധികം പേരുടെ സാക്ഷി മൊഴികള്‍ ഉണ്ടെന്നും മറ്റ് ഗുസ്തി താരങ്ങള്‍ക്ക് മുന്നില്‍ സാഗര്‍ റാണ സുശീലിനെക്കുറിച്ച്‌ മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. സുശീല്‍ കുമാറും സംഘവും മോഡല്‍ ടൗണിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായും ആരോപണമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക