Image

ബിഹാറില്‍ കോവിഡ് വ്യാപനത്തിനിടെ ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തി; പരിഭ്രാന്തരായി ജനം

Published on 10 May, 2021
ബിഹാറില്‍ കോവിഡ് വ്യാപനത്തിനിടെ ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തി; പരിഭ്രാന്തരായി ജനം

പട്ന: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ 50ഓളം മൃതദേഹങ്ങള്‍ ഗംഗയിലൂടെ ബിഹാറിലെ ബക്സറില്‍ ഒഴുകിയെത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഇതിന്റെ നടക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. യു.പി - ബിഹാര്‍ അതിര്‍ത്തിയിലുള്ള ചൗസ പ്രദേശത്താണ് മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത്.

പുലര്‍ച്ചെ നദിയില്‍ മൃതദേഹങ്ങള്‍ കണ്ട പ്രദേശവാസികള്‍ പരിഭ്രാന്തരായി. ഉത്തര്‍പ്രദേശില്‍നിന്ന് ഒഴുകി എത്തിയവയാകാം മൃതദേഹങ്ങളെന്നാണ് പ്രാദേശിക ഭരണകൂടങ്ങള്‍ പറയുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേങ്ങള്‍ സംസ്‌കരിക്കാനോ ദഹിപ്പിക്കാനോ ബന്ധുക്കള്‍ക്ക് സ്ഥലം ലഭിക്കാതിരുന്നതുമൂലം അവ ഒഴുക്കിവിട്ടതാവാം എന്നാണ് സംശയം. 40 മുതല്‍ 50 വരെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ഒഴുകി എത്തിയതായി ചൗസ ജില്ല അധികൃതര്‍ പറഞ്ഞു. നദിയില്‍ എറിഞ്ഞതാവാം ഇവയെന്ന് കരുതുന്നതായി അവര്‍ കൂട്ടിച്ചേര്‍തതു. 

അതിനിടെ 100 ഓളം മൃതദേഹങ്ങളാണ് ഒഴുകിയെത്തിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. അഞ്ച് മുതല്‍ ഏഴ് ദിവസങ്ങളായി നദിയില്‍ ഒഴുകിയെത്തിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. അഞ്ച് മുതല്‍ ഏഴ് ദിവസങ്ങളായി നദിയില്‍ ഒഴുകുന്ന മൃതദേഹങ്ങളാണ് ഇവയെന്നാണ് സൂചന. എവിടെനിന്നാണ് മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതെന്ന് കണ്ടത്തേണ്ടതുണ്ടെന്ന് ബിഹാറിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. അതിനിടെ, സംഭവം ബിഹാറും യുപിയും തമ്മിലുള്ള തര്‍ക്കത്തിനും ഇടയാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക