Image

സെന്‍ട്രല്‍ വിസ്തയുടെ പണമുണ്ടെങ്കില്‍ 62 കോടി വാക്സിന്‍ വാങ്ങാം; കേന്ദ്രത്തെ വിമര്‍ശിച്ച് പ്രിയങ്ക

Published on 10 May, 2021
സെന്‍ട്രല്‍ വിസ്തയുടെ പണമുണ്ടെങ്കില്‍ 62 കോടി വാക്സിന്‍ വാങ്ങാം; കേന്ദ്രത്തെ വിമര്‍ശിച്ച് പ്രിയങ്ക


ന്യൂഡല്‍ഹി: രാജ്യം രൂക്ഷമായ കോവിഡ് വ്യാപനം നേരിടുമ്പോള്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി 20,000 കോടി രൂപ ചെലവഴിക്കുന്നതിനെ ചോദ്യംചെയ്ത് പ്രിയങ്കാഗാന്ധി വദ്ര. 62 കോടി വാക്‌സിന്‍ ഡോസുകള്‍ ശേഖരിക്കാനും ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി ഉപയോഗിക്കാനും സാധിക്കുമായിരുന്ന പണം പദ്ധതിക്കായി ചെലവഴിക്കുന്നതിനെയാണ് പ്രിയങ്ക ചോദ്യംചെയ്യുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിലാണ് പ്രിയങ്ക ഇക്കാര്യം ഉന്നയിച്ചത്. പിന്നീട് ഇതേകാര്യം പ്രിയങ്ക ട്വീറ്റ് ചെയ്യുകയും ചെയ്തു.


പ്രധാനമന്ത്രിയുടെ പുതിയ വസതി, സെന്‍ട്രല്‍ വിസ്ത പദ്ധതി = 20,000 കോടി രൂപ = 62 കോടി വാക്‌സിന്‍ ഡോസുകള്‍ = 22 കോടി റെംഡെസിവിര്‍ വയലുകള്‍ = 3 കോടി 10 ലിറ്റര്‍ ഓക്‌സിജന് സിലിണ്ടറുകള്‍ = 12,000 കിടക്കകളുളള 13 എയിംസ് എന്തുകൊണ്ട്?' പ്രിയങ്ക ട്വീറ്റ് ചെയ്തു.

കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകാനുളള സര്‍ക്കാര്‍ നടപടിയെ നേരത്തേയും പ്രിയങ്ക വിമര്‍ശിച്ചിരുന്നു..ഓക്‌സിജന്റെയും വാക്‌സിന്റെയും ആശുപത്രിക്കിടക്കകളുടേയും മരുന്നുകളുടേയും ക്ഷാമം നേരിടുന്ന ഈ സമയത്ത് 13,000 കോടി രൂപയ്ക്ക് പ്രധാനമന്ത്രിയുടെ വസതി നിര്‍മിക്കു
ന്നതിന് പകരം അതെല്ലാം ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് കഴിഞ്ഞ ആഴ്ചയും പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക