-->

kazhchapadu

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

Published

on

പട്ടണങ്ങളിലും നാട്ടിപുറങ്ങളിലെ മതിലുകളിലും  മുക്കിലും മൂലയിലും പ്രത്യക്ഷപ്പെട്ട വെളുത്ത പ്രതലത്തിലെ ചുവന്ന മഷിയിൽ എഴുതിയ  യോഷ മതത്തിന്റെ പോസ്റ്ററുകളും ബാനറുകളും കണ്ട് ഓരോരുത്തരും കാര്യമറിയാതെ തമ്മിൽ തമ്മിൽ നോക്കി. നിജസ്ഥിതിയറിയാൻ സാധാരണക്കാരും, സദാചാര കമ്മിറ്റിക്കാരും, മറ്റു മതകാര്യ നേതാക്കളും വെമ്പൽ കൊണ്ടു.

അധ്യാപകരോട് അന്വേഷിച്ചും ഗൂഗിൾ ചെയ്തും യോഷ എന്നതിന്റെ അർഥം സ്ത്രീ ആണെന്ന്  മനസിലാക്കിയ ആശ്വാസത്തിൽ മതാചാര്യന്മാരും നേതാക്കന്മാരും  പുച്ഛത്തിൽ ചിറി കോട്ടി. 

എറണാകുളം മറൈൻ ഡ്രൈവിലെ  യോഷ മതത്തിന്റെ ആദ്യ ക്യാമ്പയിൻ കാണാൻ  നിരവധി ആളുകൾ തടിച്ചു കൂടിയിരുന്നു.  പത്രക്കാരും, ചാനലുകളും ആദ്യമേ തന്നെ ക്യാമ്പയിൻ  നടക്കുന്ന പന്തലിനുള്ളിൽ സ്ഥാനമുറപ്പിച്ചിരുന്നു. 

പരിപടിയിൽ പങ്കെടുക്കാൻ എത്തിയ വിരലിൽ  എണ്ണാവുന്ന യോഷ മതക്കാരെ അവരുടെ ഉദ്ദേശ്യമോ, ലക്ഷ്യമോ അറിയാതെ തന്നെ കൂക്കി വിളിച്ചും, പഴി പറഞ്ഞും പ്രതിബദ്ധരായ സാമൂഹ്യജീവികൾ  തങ്ങളുടെ കടമ നിർവഹിക്കുന്നുണ്ടായിരുന്നു. 

ആർഭാടമില്ലാത്ത ആ ചെറിയ പന്തലിൽ സ്റ്റേജ്  പോലെയൊന്നും ഉണ്ടായിരുന്നില്ല. കുറിയണിഞ്ഞവരും, 
സീമന്തരേഖ നിറയെ കുങ്കുമമണിഞ്ഞവരും, പർദ്ദ ധരിച്ചവരും,ദുപ്പട്ട ധരിച്ചവരും, തെരു പിടിപ്പിച്ച കൊന്ത കയ്യിലുള്ളവരും, കൊന്ത കഴുത്തിൽ അണിഞ്ഞവരുമായ  വിവിധതരക്കാരായ പല പ്രായത്തിലുള്ള കുറച്ചു  സ്ത്രീകൾ. അവർക്കിടയിൽ നിന്ന്  ശുഭ്രവസ്ത്രധാരിണിയായ പ്രൗഢയായ ഒരു സ്ത്രീ  എഴുന്നേറ്റ് കൈയിൽ എടുത്ത മൈക്കിൽ വിരലുകൾ  കൊണ്ട് തട്ടി എല്ലാവരിലേക്കും തന്റെ  ശബ്ദമെത്തുന്നതിനുള്ള ഉറപ്പ് വരുത്തി. 

സ്വാഗതം പ്രിയരേ ,,,

നിങ്ങളേവർക്കും യോഷ മതത്തിലേക്കും  ഈ കൂടിച്ചേരലിലേക്കും ഹൃദ്യമായ സ്വാഗതം. ഈ കൂട്ട് എന്തിനാണെന്ന് അറിയാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ഓരോരുത്തരെയും ലിംഗഭേദമില്ലാതെ ഞാൻ ഈ പന്തലിനുള്ളിലേക്ക്  ക്ഷണിക്കുകയാണ്. 

നിറഞ്ഞ പുഞ്ചിരിയോടെ അവർ  പുറത്ത് നിന്നും തങ്ങളെ വീക്ഷിച്ചു നിൽക്കുന്ന പുരുഷാരത്തെ നോക്കി പറഞ്ഞു. 

തങ്ങൾക്ക് നേരെ തിരിയുന്ന ചാനലുകാരുടെ കാമറ  കണ്ണുകളിൽ നിന്ന് മുഖം രക്ഷിക്കാൻ ശ്രമിക്കുന്ന ചില പകൽമാന്യന്മാരെയും സദാചാരപാലകരെയും  ഇതിൽ ഒന്നും ഉൾപ്പെടാത്ത സമൂഹത്തിന്റെ  ഈ പോക്കിൽ ഉൽകണ്ഠപ്പെടാൻ തയ്യാറായി  നിൽക്കുന്നവരും അവിടെ അവർ പറയുന്നത്  ശ്രദ്ധിക്കാത്ത പോലെ നിന്നു. 

"പ്രിയപെട്ടവരെ ,,, 

ഒരിക്കൽ നമ്മൾ പറയുന്നത് ഇവർ കേൾക്കും.  അല്ലങ്കിൽ ഇവർ കേൾക്കുന്നത് വരെ നമ്മൾ പറയും. അതിന് നരൻ, നാരി, ഹിജഡ എന്നോ  ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി എന്നോ വേർതിരിവില്ലാതെ മനുഷ്യൻ എന്ന ഒറ്റ പദത്തിലേക്ക്  ആദ്യം എത്തുക  എന്നതാണ് നമ്മൾ ഉദ്ദേശിക്കുന്നത്."

പറഞ്ഞു നിർത്തുമ്പോൾ  അവരുടെ വാക്കുകൾ ശക്തവും ദൃഢവുമായിരുന്നു.

 "മാഡം, എങ്കിൽ നിങ്ങൾ എന്ത് കൊണ്ടാണ് ഈ  കൂട്ടായ്മക്ക് മനുഷ്യമതം എന്ന് പേര് ഇടാതെ  സ്ത്രീയിലേക്ക് മാത്രമായി ചുരുക്കിയത്"

പ്രമുഖ ചാനലിന്റെ എണ്ണം പറഞ്ഞ റിപ്പോർട്ടർമാരിൽ  ഒരാളുടെ ചോദ്യമായിരുന്നു അത്. 

"ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ചു ഞങ്ങൾ മുന്നോട്ട്  വെക്കുന്നത് എന്താണെന്ന് അറിയിക്കാൻ അവസരം  തന്ന നിങ്ങൾക്ക് ഹൃദയാഭിവാദ്യങ്ങൾ നേർന്ന് കൊണ്ട് പറയട്ടെ എന്റെ പ്രിയ സുഹൃത്തേ, ലോകമേ... എന്ന് മുതൽ ഒരു സ്ത്രീയെ നിങ്ങൾ ഒരു  ലിംഗവ്യത്യാസമില്ലാതെ മനുഷ്യനായി, നിങ്ങളെ പോലെയൊരു സാമൂഹ്യ ജീവിയായി  പരിഗണിക്കുന്നുവോ, അന്ന് മുതലാണ് ഇത്  തന്റെ എല്ലാ സന്തതികൾക്കുമായി  ദൈവം തീർത്ത  ലോകമായി മാറുകയുള്ളു.

അന്ന് മുതലേ ഇവിടം കണ്ണീര് കടിച്ചിറക്കി  ഭർത്താവിന്റെ കാമം തീർക്കാൻ കിടന്ന് കൊടുക്കാൻ  
മാത്രം വിധിക്കപെട്ടവൾ മാത്രമല്ല സ്ത്രീയെന്ന് അറിയാനാകൂ. ഒരു പെൺകുട്ടി തന്റെ കൂട്ടുകാരന്റെ കൈ  പിടിച് നടന്നാൽ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നതല്ല സാമുഹ്യ മര്യാദകളെന്ന തിരിച്ചറിവ് ഉണ്ടാകു. മകന്  ഭാര്യയായി വരുന്നതിനു ഇറച്ചി തൂക്കത്തിന് പണവും  പണ്ടവും മേടിച്ചല്ല സ്വന്തം വീട്ടിലേക്ക് കൊണ്ട്  
വരേണ്ടതെന്ന ബോധമുണ്ടാകു.

വാദിയായ പതിനാറുകാരിയെ പീഡിപ്പിച്ച പ്രതിയോട്  ഇവളെ വിവാഹം കഴിക്കാമേയെന്നു ചോദിക്കുന്ന  
നിയമവാഴ്ച ഉണ്ടാവാതിരിക്കു."

വാക്കുകളിൽ നിന്ന് വാക്കുകളിലേക്ക് കടക്കുന്തോറും അവരിൽ അമർഷത്തിന്റെ കനലും  
അടിച്ചമർത്തലിന്റെ നൊമ്പരവും കലർന്നിരുന്നു. 

മിനറൽ വാട്ടർ ബോട്ടിലിൽ നിന്ന് അല്പം വെള്ളം  കുടിച്ചിറക്കി അവർ തുടർന്നു. 

"ഇവിടെ ഈ പന്തലിൽ വന്നു ചേർന്ന  യോഷ മതക്കാർ ഓരോരുത്തർക്കും പറയാൻ  വ്യത്യസ്തമായ ഓരോ കഥകൾ ഉണ്ടാകും. അത് ആരുടേയും ഭാവനയിൽ വിരിഞ്ഞ അക്ഷരങ്ങളല്ല. സ്വജീവിതം തീർത്ത ഉത്തരമില്ലാത്ത പ്രഹേളികയിലെ  നായികമാരാണ് അവർ.  നായകന്മാരില്ലാത്ത  നായികമാർ.

ജനിച്ചു പോയത് കൊണ്ട് മരിക്കുന്നത് വരെ ജീവിക്കാൻ ഇനി ഞങ്ങൾക്ക്ആകില്ല. ഇത് ആർക്കുമെതിരെയുള്ള യുദ്ധപ്രഖ്യാപനമോ, വെല്ലുവിളിയോ അല്ല. മനുഷ്യർക്കായി ദൈവമുണ്ടാക്കിയ ഈ ഭൂമിയിൽ  എല്ലാവരെയും പോലെ ഞങ്ങൾക്കും ജീവിക്കണം.  ചിരിക്കാൻ തോന്നുമ്പോൾ ചിരിക്കാനും  കരയാൻ തോന്നുമ്പോൾ കരയാനും  പാടാൻ തോന്നുമ്പോൾ പാടാനും ആടാൻ തോന്നിയാൽ ആടാനുമുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കും വേണം. 

പ്രഹസനമാകുന്ന നിയമങ്ങളെയും, സഹായിക്കാനെന്ന മട്ടിൽ കൂടെ കൂടി ചൂട്  കൊതിക്കുന്ന  മനുഷ്യന്റെ 
മുഖം മൂടിയണിഞ്ഞ നായ്ക്കളെയും  ലോകത്തിന് മുന്നിൽ നിരത്തി നിർത്തണം. സ്ത്രീകളോട് മമതയുള്ള, സ്നേഹമുള്ള ന്യുനപക്ഷം പുരുഷന്മാരും ഈ ഉദ്യമത്തിൽ ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസം ഞങ്ങളിലുണ്ട്."

കിതപ്പോടെ അവർ പറഞ്ഞു നിർത്തുമ്പോൾ  ചതുർത്ഥിയോടെ അകന്ന് നിന്നവരിൽ ചിലർ  പന്തലിലേക്ക് നടന്നടുക്കുന്നുണ്ടായിരുന്നു. 

ചുറ്റിലും അകന്ന് നിന്ന് കേട്ട് പുച്ഛിച്ചു തിരിഞ്ഞു നടന്നവരുടെയും, ചോദ്യം ഉന്നയിച്ച റിപ്പോർട്ടറുടെയും, ടി വിയിൽ ലൈവായി ഇതെല്ലാം കേട്ടു കൊണ്ടിരുന്ന ഓരോരുത്തരുടെയും  മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നത്  സ്ത്രീകൾ, അവരും സ്വാതന്ത്ര്യത്തിനും, സ്നേഹത്തിനും,സന്തോഷത്തിനും, അംഗീകരിക്കപ്പെടലുകൾക്കും അർഹർ തന്നെയാണല്ലോ എന്ന ചിന്തയായിരുന്നു. 
---------------------
ഷാൻ മുഹമ്മദ് നാസർ 
കളമശ്ശേരി 
ഖത്തറിൽ ജോലി ചെയ്യുന്നു 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആര്യ പുത്രന്റെ യാത്രയിലെ വഴിത്തിരിവുകൾ (സുധീർ കുമാർ. വി. കെ, കഥാമത്സരം -109)

റിനുവിന്റെ സ്വപ്നം (ജ്യോതിലക്ഷ്മിനമ്പ്യാർ, കഥാമത്സരം -108)

ഇന്റർ മീഡിയേറ്റ് സിൻഡ്രോം (റസൽ.എം.ടി, കഥാമത്സരം -107)

സൈക്കിൾ (സന്തോഷ്‌ ശ്രീധർ, കഥാമത്സരം -106)

രത്നം (പ്രേമാനന്ദൻ കടങ്ങോട്, കഥാമത്സരം)

ബാബി (വിദ്യ വിജയൻ, കഥാമത്സരം)

ഏഴാമിന്ദ്രിയം (മിനി  ഗോപിനാഥ്, കഥാമത്സരം)

കുടിവെള്ളം (മുയ്യം രാജന്‍, കഥാമത്സരം)

1852 (ദാവിസ് മുഹമ്മദ്, കഥാമത്സരം)

പരേതന്റെ  ആത്മഗതം (ഉണ്ണികൃഷ്ണന്‍ പേരമന, കഥാമത്സരം)

ഒരു വില്ലനും കുറെ തേനീച്ചകളും (ജിതിൻ സേവ്യർ, കഥാമത്സരം)

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

View More