Image

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 12 May, 2021
ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)
നിറമില്ലാ
ജീവിതയാത്രയില്‍
നിറപുഞ്ചിരി
തൂകിക്കൊണ്ട്
രാവില്ലാ പകലില്ലാതെ
നിറവോടെ
അരികില്‍ എത്തും

കടലോളം
ദു:ഖം പേറി
കരകാണാതുഴലുമ്പോഴും
കണ്ണീരിന്‍
നനവില്ലാതെ
സ്‌നേഹത്താല്‍
കരം ഗ്രഹിക്കും

തന്‍കുഞ്ഞിന്‍
പിന്‍ വിളികള്‍
ഹൃദയത്തില്‍
കനലാവുമ്പോള്‍
കണ്ണീരിന്‍
മുഖം മറച്ച്
കടമയ്ക്കായ്
പടികളിറങ്ങും

ദൈവത്തിന്‍
പ്രതിരൂപങ്ങള്‍
ഓരോരോ
ശയ്യക്കരികില്‍
തൂവെള്ളതൂവലുമായ്
ആശ്വാസ കരുതലോടെ
ചിറകണയാതെ
പറന്നു നടക്കും



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക