-->

kazhchapadu

പുസ്തകവേട്ട (ജംഷിദ സത്താർ, ഇ -മലയാളി കഥാമത്സരം)

Published

on

സമ്മതിദാനം… ഞാനും രേഖപ്പെടുത്തിയിരുന്നു .. ഒരു പക്ഷേ എന്റെ അവസാനത്തേത്… ഫലം അറിഞ്ഞു… എന്റെ രാജ്യത്തിനിനി മോചനം അസാധ്യമെന്ന്.. ശൂലത്തിൽ കയറാൻ ഇനിയും പല ജന്മങ്ങൾ ആശയറ്റ ഗർഭ പാത്രങ്ങളിൽ ജന്മമെടുക്കും… എഴുതിയ അക്ഷരങ്ങളിലെ മഷി ഉണങ്ങും മുമ്പേ എഴുതിയവന്റെ ഉടലും തലയും വേർപെട്ടേക്കും… ചോര തളം കെട്ടിയും ഊർന്നിറങ്ങിയും മണ്ണങ്ങ് ചോക്കും… പറ്റിപിടിച്ച ചോരയെ കഴുകിക്കളയാൻ മഴയും മടിക്കും.. സമത്വം കൊതിച്ച പെണ്ണിന് തന്റെ ശരീരം വിനയാകും… അമ്മയെന്ന സഹനവും അച്ഛനെന്ന കരുതലും ഇനി തൊഴുത്തിലാവും…..

                  *******
മൊരിമൊരിഞ്ഞ നല്ല നാടൻ നെല്ല് കുത്തിയ, ചോന്ന അവില്  ഒരുപിടി വാരി വായിലേക്കിട്ട്  ചവച്ച്..ആവി പാറുന്ന ചൂടുചായയിൽ നിന്ന് ഒരു വലി വലിച്ച്.കയ്യിലിരുന്ന പുസ്തകത്തിലേക്ക് കണ്ണുകളെ കേന്ദ്രീകരിച്ചു…മനസ്സിനെ  മത്ത് പിടിപ്പിക്കുന്ന ഒരു ലഹരിയുണ്ട്.. ഓരോ കാലപ്പഴക്കം ചെന്ന പുസ്തകത്തിനും.. കൈമാറി കിട്ടുന്ന പുസ്തകങ്ങളിൽ ആണേ അതിന് മാറ്റ് കൂടും…വായിച്ച ഓരോരുത്തരുടേയും നിശ്വാസങ്ങൾ തങ്ങി നിൽപുണ്ടാവും അതിൽ… ചിലതിലാണേൽ പലരുടെയും കണ്ണീര് പറ്റി ലവണാംശം നല്ല തോതിൽ കൂടിയിട്ടുമുണ്ടാവും…

 "കുഞ്ഞോനേ...ജ്ജ് ന്താ കിനാവ് കാണാ??? ബാലേട്ടന്റെ അല്പം സന്ദേഹം  നിറഞ്ഞ ചോദ്യം, കുഞ്ഞോൻ കണ്ടിരുന്ന പകൽ കിനാവിന് അന്ത്യം കുറിച്ചു..

"അതെ ബാലേട്ടാ… ചെലതൊക്കേ ഇനി കിനാവിലെല്ലേ അനുഭവിക്കാൻ പറ്റൂ.. ഇങ്ങളയ്നും സമ്മയ്ച്ചീല"....

 "ഞാൻ നിരീച്ചതാണേ ജ്ജ് വല്ല പുത്തകോം ആവും കണ്ട്ണ്ടാവാ "ബാലേട്ടൻ തെല്ല് വേദനയോടെ പിറുപിറുക്കാൻ തുടങ്ങി… കലികാലം ന്ന് കേട്ടിട്ടെ ണ്ടായിരുന്നൊള്ളു… പ്പോ..ള്ളത് അതാ….

കാലത്തിന് തിരക്കഥ പടക്കുന്ന കഥാകൃത്തിന്റെ ചിന്താമണ്ഡലത്തിൽ ഭാവന ക്ഷയിച്ചിരിക്കണം … അതിനാലാവണം കാലം തനിആവർത്തിക്കപ്പെടുന്നത്…

കാലം ഇന്ന് ഭയക്കുന്നത് അറിവിനെ ആണ്… പലരും ജീവനും ജീവിതത്തിനും ഉപരി വില നൽകി….തെറ്റിച്ചും തിരുത്തിയും അനുഭവിച്ചും ക്രോഡീകരിച്ച ഒരുപിടി അറിവുകൾ…. ഇത്തിരി പോന്ന മനുഷ്യൻ കെട്ടിപിണഞ്ഞു കിടന്നിരുന്ന പ്രപഞ്ച രഹസ്യങ്ങൾ പതിയെ അഴിച്ചു മാറ്റി തുടങ്ങിയപ്പോൾ അവ സാധാരണ ജനങ്ങളിലേക്കെത്തിക്കാൻ അവർ പ്രബന്ധങ്ങൾ എഴുതി, പുസ്തകങ്ങളിൽ ആക്കി ….വിതരണം ചെയ്തു..

അറിവിന്റെ സത്ത  നുകർന്നവർ ഭൂമിയോളം താഴ്ന്നു...പാതി അറിഞ്ഞവർ എല്ലാം കാൽച്ചുവട്ടിലാക്കാൻ വ്യഗ്രതപ്പെട്ടു...

അറിവിനോടുള്ള ആർത്തി കാരണം കുഞ്ഞോൻ ആവുന്നത്രയും ലേഖനങ്ങളും പുസ്തകങ്ങളും ശേഖരിച്ചിരുന്നു….  നാട് ഭരിക്കുന്നോർക്ക് അറിവിന് പുതിയ മാനങ്ങൾ എത്തിപിടിക്കേണ്ടതുണ്ട്….കൊറേ കെട്ട്കഥകൾ അറിവായി സ്ഥാപിച്ചെടുക്കേണ്ടതുമുണ്ട്… അതിന്റെ മുന്നൊരുക്കമാണ്… സത്യം സൂക്ഷിക്കുന്നവനെ വേട്ടയാടുന്നത്…

അറിവിനുള്ള അവകാശം ചിലരിലേക്ക് മാത്രമായി ചുരുക്കപ്പെട്ടപ്പോൾ… രാത്രിയുടെ മറവിൽ സത്യമുള്ള അറിവ് പകരാൻ… കുഞ്ഞോനും ഇത്തിരി പോരം കൂട്ടരും ചേർന്ന് ഓരോയിടങ്ങളിൽ തമ്പടിക്കും….ചുറ്റിലും ചാരക്കണ്ണുകളാണ്…..അനധികൃതമായി അറിവ് പകരുന്നതിപ്പോൾ രാജ്യദ്രോഹമാണ്..

രാജ്യദ്രോഹികളെ കാട്ടികൊടക്കുന്നോർക്ക് പാരിതോഷികോം കൊട്ക്ക്ണ്ട് സർക്കാരിപ്പോ...ആരേം കുറ്റപെടുത്താൻ പറ്റില്ലാലോ… വിശക്കുമ്പോ സാഹോദര്യ സ്നേഹം കൊണ്ട് വിശപ്പടക്കാൻ പറ്റില്ലല്ലോ..

ഇരുട്ടിനിടക്ക്… കണ്ട വെള്ളാരം കണ്ണുകൾക്ക് നേരെ ഊക്കിലെറിഞ്ഞ കല്ല്...അവിടം എത്തിയപ്പോഴാ അറിഞ്ഞത് കറുമ്പി പൂച്ചയുടേതായിരുന്നെന്ന്… ചാര കണ്ണുകളോട്  സാമ്യമുള്ളതിനാൽ… ഈയിടെ ഒരുപാട് നോവേൽക്കേണ്ടി വരുന്നുണ്ട് അവൾക്ക്...പാവം… നിത്യവും തന്നിലേക്ക് പാഞ്ഞടുക്കുന്ന ഉരുളൻ കല്ലുകളെ  ഒഴിവാക്കാൻ പുതിയ മുറകൾ അവൾ പഠിച്ചെടുക്കേണ്ടിയിരിക്കുന്നു…..

കാലങ്ങളായി അന്ധകാരത്തോട് നമ്മൾ പുലർത്തിയ നീതികേടിനെ ഇന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്  …ചതി, അനീതി, അസത്യം ഇവയെ ഉപമിക്കാൻ അന്ധകാരത്തെ തിരഞ്ഞെടുത്തപ്പോൾ… നമ്മളും അന്ധകാരത്തെ അസത്യത്തിനും അനീതിക്കും തീറെഴുതി കൊടുത്തു… നീതിയെ അടക്കം ചെയ്തും, സത്യത്തിലേക്ക് അസത്യം കടത്തിയും.. സത്യത്തിന്റെ അസ്തിത്വത്തെ  ചൂഷണം ചെയ്തുകൊണ്ടിരിക്കുമ്പോൾ…നേർത്ത മെഴുതിരി വെട്ടങ്ങൾക്ക് കീഴെ സത്യമായ അറിവിനെ പകരുമ്പോൾ വെട്ടത്തിന് കാവൽ നിൽക്കുന്ന ഇരുട്ടിനെ എങ്ങനെ അസത്യത്തിനോട് ഉപമിക്കാനാവും…

ഇരുട്ട് തീരും മുമ്പേ സഭ പിരിയണം… സംശയം തോന്നാത്ത വിധം… കൂട്ടം പല വഴിക്ക് പിരിഞ്ഞു….പിറ്റേന്ന് നേരം പുലർന്നപ്പോ… കാക്കിയിട്ട നിയപാലകർക്കൊപ്പം ഒരു കൂട്ടം കാക്കിയോട് സാമ്യം തോന്നിക്കുന്ന ഉടുപ്പിട്ട മാലമ്മാരും കുഞ്ഞോൻറെ വീട് വളഞ്ഞിരിക്കുന്നു...രാജ്യത്ത് ഒരു സമാന്തര സേന ഉടലെടുത്തിട്ടുണ്ട് ഈയിടെയായി.. അവരാണ് നിയമപാലകർക്ക് അനധികൃതമായി പുസ്തകങ്ങൾ സൂക്ഷിക്കുന്നവരെ കാട്ടി കൊടുന്നതും..കണ്ട് കെട്ടുന്നതും….അവ പിന്നീട് നശിപ്പിക്കുന്നതും…മണ്ണെണ്ണ നിറച്ച കന്നാസുകൾ കൊണ്ട് സജ്ജരാണ് അവരിൽ പലരും….മുതിർന്ന നിയപാലകൻ കുഞ്ഞോനോട്… പുസ്തക ശേഖരണം കാട്ടികൊടുക്കാൻ ആജ്ഞാപിച്ചു….കയ്യിലില്ലെന്ന് പറഞ്ഞു തീരും മുമ്പേ സമാന്തര സേനയിലെ ഒരു ഉരുക്ക് മുഷ്ടി കുഞ്ഞോൻറെ മൂക്കും വായും തകർത്തിരുന്നു….പിന്നീട് ഏറ്റ പ്രഹരങ്ങൾ അവന്റെ ഓർമ്മകൾക്ക് അതീതമായിരുന്നു..

മർമങ്ങളിൽ ഏറ്റ പ്രഹരങ്ങൾ കുഞ്ഞോനേ തീർത്തും അശക്തനാക്കി…വെറി പൂണ്ട സേന പുസ്തകങ്ങൾ കണ്ടുകെട്ടാൻ കഴിയാത്തതിൽ…. കുഞ്ഞോൻറെ ആറ് വയസ്സായ കുഞ്ഞിയെ എടുത്തോണ്ട് പോയി..മർദ്ദനമേറ്റ് അടഞ്ഞ കാതിലൂടെ കേട്ട അവള്ടെ അലർച്ച വീണ്ടും വീണ്ടും അവനെ അശക്തനാകിക്കൊണ്ടിരിന്നു...…."അബ്ബാ….അബ്ബാ….."

അബ്ബക്ക് നായക പരിവേഷങ്ങൾ നൽകിയ കുഞ്ഞിയെ അവരിൽ നിന്നും തിരുച്ചു പിടിച്ചു തന്റെ നായക പരിവേഷത്തിനു അവളുടെ ഇളം മനസ്സിൽ പിളർപ്പ് വരാതെ നോക്കാൻ കഴിയാത്ത ഒരു പിതാവിന്റെ നിസ്സഹായവസ്ഥയിൽ അയാൾ തന്റെ  മനസ്സിൽ ശതകോടി തവണ ആത്മഹത്യകൾ ചെയ്തു….രണ്ട് ദിവസങ്ങൾക്കു ശേഷം പാതിജീവനുള്ള കുഞ്ഞിയെ….മുറ്റത്ത് വലിച്ചെറിഞ്ഞപ്പോൾ… നിരങ്ങി നിരങ്ങി അയാൾ അവളിലേക്കെത്തി…അവരേല്പിച്ച പീഡങ്ങളിലൂടെ അവളെത്തിയ നോവിന്റെ തീരത്ത്… നിന്ന് മരണത്തിന്റെ മാലാഖ പല ആവർത്തി വന്ന് വിളിച്ചിട്ടും കുഞ്ഞി പോവാഞ്ഞത് അബ്ബയുടെ….നെഞ്ചിൽ കിടന്ന് അവസാനമായി ഉറങ്ങാനാവും…

ചികിത്സ നിഷേധിച്ച കൂട്ടരിൽ കുഞ്ഞോനും കുഞ്ഞിയും  ഉള്ളതിനാൽ...ബാലേട്ടന്റെ നാടൻ ചികിത്സക്ക് അവളിൽ പടർന്ന അണുബാധയിൽ നിന്നും രക്ഷിക്കാനായില്ല..

കുഞ്ഞിയെ കുഴിവെട്ടി അതിലേക്കിറക്കുമ്പോൾ… അയാളുടെ രണ്ടാമത്തെ സമ്പാദ്യവും മണ്ണിലേക്കിറക്കി…

ഇരുട്ട് മൂടി… തനിച്ചാണ്… ഇന്നലെ ഓർമകളായി സൂക്ഷിക്കാൻ ഉള്ള ശക്തി പോലും അവന് നഷ്ടമായിട്ടുണ്ട്…അവ ഒരു പക്ഷേ അവനെ തന്റെ ദൗത്യത്തിലേക്കെത്തും മുമ്പേ ഇല്ലായ്മ ചെയ്തേക്കും…

പിറ്റേന്നും  കുഞ്ഞോൻറെ വീടിന് മുന്നിൽ..നിയമപാലകർ നിരന്നിരുന്നു….നാട്ടിലെ പുസ്തകളെല്ലാം അവർ ചുട്ടെരിച്ചിരുന്നു...അവശേഷിക്കുന്നതിവിടമാണ്….ഒന്നും കണ്ടെത്താൻ കഴിയാത്തതിൽ  അവരിലൊരാളുടെ നിയന്ത്രണം വിട്ടു.. കയ്യിൽ കരുതിയ തോക്കിന്റെ കാഞ്ചി വലിക്കുന്നതിലേക്കെത്തി ചേർന്നു…. ഒരുനിമിഷത്തിന്റെ നേരിയ ഭാഗത്തിൽ അതിൽ നിന്നും തെറിച്ച ഉണ്ട കുഞ്ഞോന്റെ നെഞ്ചിലൂടെ പാഞ്ഞു… ചോര നിറഞ്ഞിരുന്ന ഹൃദയം തുളഞ്ഞ് അവിടമാകെ ചോര വീണു….

അതിനിടക്ക് ബാലേട്ടന്റെ നേർക്ക് ഒരു വിരൽ പ്രത്യക്ഷപെട്ടു…."ഇയാൾ ആണ് അവന്റെ  ഉറ്റ സുഹൃത്ത്…പുസ്തകം എവിടെ ഒളിപ്പിച്ചേന്ന് അയാക്കറിയണ്ടാവും"….വെറി പൂണ്ട മനുഷ്യക്കോലങ്ങൾ അയാൾക്ക് നേരെ തിരിഞ്ഞിരുന്നു… ഇതെല്ലാം കേട്ട്...പരിസരത്ത് തന്നെ ഭൂഗർഭത്തിലിരുന്ന പ്ലാസ്റ്റിക് കൂടകളിൽ ആയി ചെമ്പിന്റെ അലമാരകളിൽ ഇരുന്ന പുസ്തകങ്ങൾ… തങ്ങളിൽ തങ്ങിയ നിശ്വാസങ്ങളെ അടക്കി പിടിച്ചിരുന്നു...സത്യത്തിന്റെ വാക്താവ് നേതാവും വരെ ഒരു നീണ്ട നിഷ്ക്രിയമായ കാലം….
-------------------------------------
ജംഷിദ ടിപി. പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ നിവാസി. ഭക്ഷ്യ ശാസ്ത്രവും സാങ്കേതികവിദ്യയും എന്ന വിഷയത്തിൽ കേരള ഫിഷറീസ് സാമുദ്ര പഠന സർവകലാശാലയിൽ  ബിരുദാനന്തരബിരുദ വിദ്യാർത്ഥി 

 

 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആര്യ പുത്രന്റെ യാത്രയിലെ വഴിത്തിരിവുകൾ (സുധീർ കുമാർ. വി. കെ, കഥാമത്സരം -109)

റിനുവിന്റെ സ്വപ്നം (ജ്യോതിലക്ഷ്മിനമ്പ്യാർ, കഥാമത്സരം -108)

ഇന്റർ മീഡിയേറ്റ് സിൻഡ്രോം (റസൽ.എം.ടി, കഥാമത്സരം -107)

സൈക്കിൾ (സന്തോഷ്‌ ശ്രീധർ, കഥാമത്സരം -106)

രത്നം (പ്രേമാനന്ദൻ കടങ്ങോട്, കഥാമത്സരം)

ബാബി (വിദ്യ വിജയൻ, കഥാമത്സരം)

ഏഴാമിന്ദ്രിയം (മിനി  ഗോപിനാഥ്, കഥാമത്സരം)

കുടിവെള്ളം (മുയ്യം രാജന്‍, കഥാമത്സരം)

1852 (ദാവിസ് മുഹമ്മദ്, കഥാമത്സരം)

പരേതന്റെ  ആത്മഗതം (ഉണ്ണികൃഷ്ണന്‍ പേരമന, കഥാമത്സരം)

ഒരു വില്ലനും കുറെ തേനീച്ചകളും (ജിതിൻ സേവ്യർ, കഥാമത്സരം)

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

View More