കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

സജി കരിമ്പന്നൂര്‍ Published on 13 May, 2021
കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ
ഫ്‌ളോറിഡ: കോവിഡ് അതിജീവനങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയും സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായി ഫോമ ഹെല്‍പിംഗ് ഹാന്‍ഡ്‌സിന്റെ സൗത്ത് ഈസ്റ്റേണ്‍, സതേണ്‍, സണ്‍ഷൈന്‍ റീജിയനുകളുടെ സോണല്‍ കോര്‍ഡിനേറ്റര്‍ ആയ ജയിംസ് ഇല്ലിക്കല്‍ അറിയിച്ചു.

ഫോമ നടപ്പാക്കിവരുന്ന കോവിഡ് റിലീഫ് എക്കണോമിക്‌സ് പാക്കേജ്, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, സിലിണ്ടറുകള്‍, ടാങ്കുകള്‍ തുടങ്ങിയവ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് അഭൂതപൂര്‍വ്വമായ പ്രതികരണങ്ങളാണ് ലഭിച്ചത്.

ഫോമ ഹെല്‍പിംഗ് ഹാന്‍ഡ്‌സ്, അംഗ സംഘടനകള്‍, ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്‍, ജില്ലാ ഭരണകൂടങ്ങള്‍ തുടങ്ങിയവര്‍ സഹായ ഹസ്തവുമായി രംഗത്തുണ്ട്.

ഓക്‌സിജന്‍ കിട്ടാതെ, അടിയന്തര മരുന്നുകള്‍ ലഭ്യമല്ലാതെ അതിവേദനയോടെ മനുഷ്യസഹോദരങ്ങള്‍ മരണത്തിനു കീഴ്‌പ്പെടുന്ന അതി ദയനീയ കാഴ്ചകളാണ് നാം അനുദിനം ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്.

താഴെക്കൊടുത്തിരിക്കുന്ന ഗോ ഫണ്ട് മീയിലൂടെയോ, ഫോമയുമായി നേരിട്ട് ബന്ധപ്പെട്ടോ നിങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കാവുന്നതാണ്.

ഒപ്പം കൊറോണ വൈറസിന്റെ ഉന്മൂലനത്തിനും, പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കും നാം ഏവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഗോ ഫണ്ട് മീ ലിങ്ക്:  https://gofund.me/c668fdc8  

അന്തപ്പൻ 2021-05-13 13:05:04
വാർത്തകൾ ഇഷ്ടം പോലെ വരുന്നുണ്ടല്ലോ. ഇതുവരെ പിരിഞ്ഞു തീർന്നില്ലേ. ഒന്നും കൊടുത്തതായി കണ്ടില്ല. പിന്നെ അടുത്ത പ്രെസിഡന്റായിട്ടു മത്സരിക്കുന്നത് കൊണ്ടു തങ്കളെയും പിഴിയുമായിരിക്കും.
ടാമ്പൻ തമ്പാൻ 2021-05-13 23:18:54
കഴിഞ്ഞ വർഷം സൺഷൈൻ റീജിയൻ പത്തനംതിട്ടയിൽ വെന്റിലേറ്റർ കൊടുക്കാനായി ഒരു അപാര പിരിവ് നടത്തിയിരുന്നു. ഇപ്പോൾ അതേ പിരിവ് കോവിഡിന്റെ പേരിൽ നടക്കുന്നു. അതിന്റെ കണക്ക് ചോദിച്ചവരെ ഓടിച്ചിട്ട് തല്ലിയെന്നും പിന്നാമ്പുറം. ദേ അമേരിക്ക മാസ്‌ക് അഴിച്ചതുടങ്ങി. ഇന്ത്യയിൽ മാസ്‌ക് അഴിക്കുമ്പോഴേക്കും ഈ പിരിവ് ഒന്ന്‌ തീർത്തേക്കണെ അല്ലങ്കിൽ വെറുതെ പിരിച്ചതാണെന്ന് നാട്ടുകാർ കള്ളം പറയും
Ramesh Narayan 2021-05-16 03:13:19
നിങ്ങളുടെ ഇടപെടലിൻ്റെ കുറവേ ഉണ്ടായിരുന്നുള്ളു, കഷ്ടംടം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക