-->

kazhchapadu

ഹൃദയം പ്രേമാര്‍ദ്രം... (സജേഷ് ആർ, ഇ -മലയാളി കഥാമത്സരം)

Published

on

"കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ് നിൽക്കും..
കല്യാണ രൂപനാകും കണ്ണന്റെ കരളിനെ
കവർന്ന രാധികയെ പോലെ..
കവർന്ന രാധികയെ പോലെ..."(കടപ്പാട് ശ്രീമൂലനഗരം വിജയന്‍ മാഷ്)

"സ്റ്റോപ്പ് ദ ബ്ലഡി മ്യൂസിക്... " അര്‍ച്ചിത ചെവി പൊത്തി അലറി....
"അച്ചുക്കുഞ്ഞേ, ഞാന്‍ പാട്ട് വെച്ചതല്ല അതാരോ അവിടെ ആരെയോ സഹായിക്കാന്‍ ധനശേഖരണത്തിനായി പാടുന്നതാണ്. ദാ നോക്കിക്കേ..."

കയ്യില്‍ തട്ടിക്കൊണ്ട് ഡ്രൈവര്‍ രാമേട്ടന്‍ പറഞ്ഞപ്പോഴാണ് അവള്‍ക്ക് സ്ഥലകാലബോധം ഉണ്ടായത്...

"രാമേട്ടാ ഞാ... ഞാന്‍.. എ.. എനിക്ക്..."

"ഒന്നൂല കുഞ്ഞേ. ഒക്കേം കുഞ്ഞിന്റെ തോന്നലാ.. രാമേട്ടന് വിഷമമൊന്നുമില്ല ട്ടോ... അതോര്‍ത്തിനി എന്റെ കുഞ്ഞ് വിഷമിക്കണ്ട..."

"ഹോ... ഈ മുടിഞ്ഞ ബ്ലോക്ക് എപ്പോ തീരുമോ ആവോ...  ആര്‍ക്കും പ്രയോജനമില്ലാത്ത രീതിയില്‍ ഓരോ പണികളാ സര്‍ക്കാര് ചെയ്യണേ.. ആരോട് പറയാനാ...." രാമേട്ടന്‍ സ്റ്റിയറിങ്ങില്‍ അടിച്ചുകൊണ്ട് ആത്മഗതം പോലെ പറഞ്ഞത് ഇത്തിരി ശബ്ദത്തിലായിരുന്നു...

പക്ഷേ അര്‍ച്ചിത അത് കേട്ടെങ്കിലും അവളുടെ ശ്രദ്ധയത്രയും ആ റോഡരികില്‍ സ്വയം മറന്ന് പാടുന്ന ചെറുപ്പക്കാരനിലായിരുന്നു....

പെട്ടന്ന് എന്തോ ശക്തമായൊരു തോന്നലില്‍ അവള്‍ "അശോോക്...  "എന്നലറിക്കൊണ്ട് ഡോര്‍ തുറന്ന് പുറത്തേക്ക് കുതിച്ചതും ട്രാഫിക്ക് ലൈറ്റില്‍ പച്ച സിഗ്നല്‍ തെളിഞ്ഞതും ഒരുപോലെയായിരുന്നു... മുമ്പോട്ടെടുത്ത കാറുകളിലൊന്നിന്റെ ബോണറ്റില്‍ ഇടിച്ചുയര്‍ന്ന അര്‍ച്ചിത തെറിച്ചുവീണത് സൈഡിലെ മീഡിയനില്‍ ഉയര്‍ന്ന് നിന്ന കൂര്‍ത്ത കമ്പിയുടെ മുകളിലേയ്ക്കായിരുന്നു....

ഡോറ് തുറന്നതും ഏതോ വണ്ടികള്‍ മുരള്‍ച്ചയോടെ ബ്രേക്കിട്ട് നിര്‍ത്തുന്നതും മിററിലൂടെ കണ്ട രാമേട്ടന്‍ വണ്ടി സഡന്‍ ബ്രേയ്ക്കിട്ട് നിര്‍ത്തിയിട്ട് അവള്‍ക്കരികിലേയ്ക്ക് ഓടിയടുത്തു.. അര്‍ച്ചിതമോളേേേ എന്ന് അലറി വിളിച്ച്...

പെട്ടന്ന് ആ അപകടം കണ്ട് റോഡരികില്‍ പാടിക്കൊണ്ടിരുന്ന അഥര്‍വ്വെന്ന ചെറുപ്പക്കാരന്‍ ഒന്ന് നിശബ്ദനായി... ആള്‍ക്കാര്‍ ഓടിക്കൂടുന്നത് കണ്ട് അവരും പാട്ടും പക്കമേളവും നിര്‍ത്തിയിട്ട് അങ്ങോട്ട് ഓടിയടുത്തു...

അവിടെത്തുമ്പോള്‍ കണ്ട കാഴ്ച്ച ജീവനുവേണ്ടി പിടയുന്ന അര്‍ച്ചിതയും നിസ്സഹായതയോടെ അവളുടെ തലയില്‍ തൊടുകയും നെഞ്ചത്തടിച്ച് നിലവിളിയ്ക്കുകയും ചെയ്യുന്ന രാമേട്ടനും..

ഭീതിദമായ ആ കാഴ്ച്ചയും അര്‍ച്ചിതയുടെ ചോര ശര്‍ദ്ദിച്ച മുഖവും കണ്ടതും അപ്പുവിന്റെ തലയ്ക്ക് കൂടം കൊണ്ട് അടി കിട്ടിയതുപോലെ മരവിപ്പും ചെവിയില്‍ വണ്ട് മൂളുന്ന ഒച്ചയും പോലെ തോന്നി പൊടുന്നനെ ബോധരഹിതനായി അവനും നിലംപതിച്ചു...

രണ്ടുപേരെയും അവിടെത്തിയ പോലീസുകാര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.....

ആശുപത്രിയില്‍ ഐ സി യുവിന് വെളിയിലായി നടന്ന സംഭവങ്ങളുടെ നടുക്കം മാറാതെ കസേരയില്‍ തളര്‍ന്നിരിയ്ക്കുന്ന രാമേട്ടന് അരികിലേയ്ക്കായി ഏകദേശം രാമേട്ടനോളം തന്നെ പ്രായമുള്ള മറ്റൊരാള്‍ എത്തി... ആ ചുമലില്‍ കൈവെച്ച് വിളിച്ചു... 

അതേയ്...

തന്റെ ചുമലില്‍ വെച്ച കയ്യുടെ ഉടമയെ ആരെന്ന ചോദ്യഭാവത്തോടെ രാമേട്ടന്‍ നോക്കി...

"പേടിക്കണ്ട ഞാന്‍ അവിടെ പാട്ട് പാടിയവരുടെ കൂട്ടത്തിലുണ്ടായിരുന്നതാ..  ശരിക്കും പറഞ്ഞാല്‍ ആ കുഴഞ്ഞുവീണ പയ്യന്‍ എന്റെ മകനാ.. പേര് അഥര്‍വ്വ് അപ്പുവെന്ന് വിളിയ്ക്കും  ഞാന്‍ രമേശന്‍...  ആ പെങ്കൊച്ചിന് എങ്ങനുണ്ടെന്ന് അറിയാന്‍ വന്നതാ... അപ്പു മിക്കവാറും വൈകുന്നേരത്തേയ്ക്ക് ഡിസ്ചാര്‍ജ്ജ് ആവും.. ചോര കണ്ട വെപ്രാളത്തില്‍ പ്രഷറ് കൂടിയതാ പാവത്തിന്..  ആട്ടേ എന്താ നിങ്ങള്‍ടെ പേര്? ആ കുട്ടി മകളാണോ..."

"എന്റെ പേര് രാമന്‍... ആ കുട്ടി അതെന്റെ മകളാണോ എന്ന് ചോദിച്ചാല്‍ മകളാണ്...മകളല്ലേ എന്ന് ചോദിച്ചാല്‍ അല്ല.. പക്ഷേ എന്റെ ജീവനും ജീവിതവും ഇപ്പോള്‍ അവളാണ്.... അവള്‍ക്ക് ഞാനും.. പക്ഷേ ഇപ്പോള്‍... ന്റെ കുട്ടി... കുലദൈവങ്ങളേ കാത്തോണേ........ ന്റെ കുഞ്ഞിനെ... തിരികെത്തരണേ ഉയിരോടെ..." അയാള്‍ ചങ്ക് പൊട്ടി അലറിക്കരഞ്ഞു...

പെട്ടന്നാണ് അവിടേക്ക് ഒരു പയ്യന്‍ വന്നിട്ട് പറഞ്ഞത് "മാഷേട്ടാ അപ്പുവേട്ടന്‍ അവിടെ വലിയ ബഹളം കൂട്ടണു ഒന്നങ്ങട് വേഗം വരാന്‍..."

"ദാ വരുന്നു കുട്ടാ അങ്ങട് പൊയ്ക്കൊള്ളൂ..."

"നില്‍ക്കൂ.. ഞാനും വരാം.. എനിക്കും ഒന്ന് കാണണം ആ കുട്ടിയെ... " രാമേട്ടന്‍ പറഞ്ഞു.. 

"ശരി, വേഗം വരിക. എന്താണോ ന്റെ കുട്ടിക്ക് പറ്റീത്..."

------------------------

ഒബ്സര്‍വേഷന്‍ റൂം
---- 

"എനിക്ക് പോകണം എന്നെ വിട്... എന്നെ വിടാന്‍.... "

നാലഞ്ച് അറ്റന്‍ഡര്‍മാരുടെ കയ്യില്‍ കിടന്ന് ഭ്രാന്തമായ ആവേശത്തോടെ കുതറിമാറാന്‍ ശ്രമിക്കുകയാണ് അപ്പു...

"അപ്പൂ.... മോനേ.... എന്താടാ എന്താടാ ഇതൊക്കെ... അച്ഛനെ കാണാനാണോ ഈ ബഹളം... ദാ ഞാനിങ്ങ് വന്നില്ലേ പിന്നെന്താ..."

"അച്ഛാ.. അച്ഛാ ആ കുട്ടി.. അത്... അതെന്റെ ചച്ചുവാണ് അച്ഛാ..."

"മോനേ... നീ... നീ ഇതെന്തൊക്കെയാ ഈ പറയുന്നത്... ചച്ചുവോ.. അതൊക്കെ വെറും സ്വപ്നമല്ലേ... ഇത് നീ ആ കാഴ്ച്ച കണ്ടതിന്റെയാ മോന്‍ ഒന്ന് സമാധാനപ്പെട്... ഇനിയഥവാ ആ കുട്ടിയാണേലും ഇപ്പോള്‍ ഐ സി യുവിലാ ഓപ്പറേഷന്‍ നടന്നോണ്ടിരിക്കുവാണ്... ഇനി ഞാന്‍ പറഞ്ഞത് വിശ്വാസമായില്ലെങ്കില്‍ ദാ ഇത് രാമന്‍ ആ കുട്ടീടെ അച്ഛനാണെന്നാ പറഞ്ഞേ... ആളോട് ചോദിച്ചോളൂ..." രാമേട്ടനെ മുന്നോട്ട് നീക്കി നിര്‍ത്തിയിട്ട് രമേശന്‍ അപ്പുവിനോടായി പറഞ്ഞു..

തെല്ലൊന്ന് അടങ്ങിയ അപ്പു കട്ടിലിലേക്ക് പതിയെ ഇരുന്നുകൊണ്ട് പറഞ്ഞു "അല്ലച്ഛാ എനിയ്ക്കുറപ്പാ അത് ചച്ചുവാണ്... പക്ഷേ അവളെന്നെ സ്വപ്നത്തില്‍ വിളിച്ച പേര് അപ്പുവെന്നല്ല വേറേ പേരല്ലേ... അതാണ് മനസ്സിലാവാത്തത്... ഞാന്‍ അഥര്‍വ് അല്ലേ..."

"ഇ.. ഇതെന്തിനാ ഡോക്ടര്‍ ഞാ.. ഞാന്‍ നോര്‍മലല്ലേ പിന്നെന്തിനാ ഇന്‍ജക്ഷന്‍..."

"മോനേ മരുന്നാടാ പ്രഷറ് കുറയാന്‍.. നീയൊന്ന് സമാധാനപ്പെട് സാവകാശം എല്ലാം ശരിയാക്കാം...." രമേശന്‍ അപ്പുവിനോട് പറഞ്ഞു..

പെട്ടന്നുതന്നെ ഡോക്ടര്‍ അപ്പുവിന് സെഡേഷന്‍ കൊടുത്ത് മയക്കി കിടത്തി.....

ഇതേ സമയം തന്നെ രാമേട്ടന്റെ ഭാര്യ അവിടേക്ക് കരഞ്ഞു വിളിച്ച് വന്നിരുന്നു...

"ഏട്ടാ എന്തൊക്കെയാ ഈ നടക്കുന്നത്.. നമ്മുടെ മോള്.. അ.. അവള്‍ക്കെന്താ പറ്റിയത്..."

"എ..എനിക്കൊന്നും അറിയില്ല വിലാസിനീ ദേ ഈ മോന്‍ വഴിയില്‍ നിന്ന് പാടുന്നത് കേട്ട് വണ്ടിയില്‍ നിന്നും മോളെടുത്ത് ചാടിയതാണെന്ന് മാത്രം മനസ്സിലായി... ആ കൊച്ചന്റെ പേരും പറഞ്ഞ് അലറിക്കൊണ്ടാണ് ചാടിയത്..." മയങ്ങിക്കിടക്കുന്ന അപ്പുവിനെ ചൂണ്ടി രാമേട്ടന്‍ പറഞ്ഞു...

"അതിന് ഇത് ആ പയ്യനല്ലല്ലോ... പിന്നെ.. പിന്നെങ്ങനാ രാമേട്ടാ..." വിലാസിനി കരച്ചിലോടെ ചോദിച്ചു...

പെട്ടന്ന് രമേശന്‍ ഇടയ്ക്ക് കേറി "ഏത് പയ്യനാ ഒരു അശോക് ആണോ..."

രണ്ടാളും ഞെട്ടലോടെ രമേശനെ നോക്കിയിട്ട് "അശോകനെ നിങ്ങള്‍ക്കെങ്ങിനെ അറിയാം... "

"ങേഹ്.. അപ്പോള്‍ അങ്ങനെയൊരു പയ്യനുണ്ടോ..." രമേശന്‍ അന്ധാളിപ്പോടെ ചോദിച്ചു....

"അതുകൊണ്ടല്ലേ ചോദിച്ചത് അശോകനെ അറിയാമോ എന്ന്... അച്ചുമോള്‍ടെ പ്രാണനായവന്‍ . ഉമയ്ക്ക് മഹേശ്വരനെന്നപോലെ, വിഷ്ണുവിന് ലക്ഷ്മിയെന്നപോലെ അവരെപ്പോലെ സ്നേഹിച്ചവരാരുമില്ല... പക്ഷേ വിധി ഇപ്പോള്‍ അവരെ അഭിനവ രാമനും സീതയും ആക്കിയിരിക്കുവാണെന്ന് പറയേണ്ടിവരും... ഞങ്ങളെല്ലാവരും അവര് ഒരുമിയ്ക്കുന്നതും കാത്താണ് ജീവിയ്ക്കുന്നത്... ദയവ് ചെയ്ത് അശോകിനെ അറിയുമെങ്കില്‍ ഒന്ന് പറയൂ... എവിടാണേലും ഞങ്ങള്‍ തപ്പി കണ്ട് പിടിച്ച് തിരികെ കൊണ്ടുവരാം..." രാമേട്ടന്‍ പറഞ്ഞു നിര്‍ത്തിയതും ഒരു ഇളം കാറ്റ് അവരെ തഴുകി കടന്നുപോയി...

"അശോക് എവിടെയാണെന്ന് എനിക്കും അറിയില്ല രാമേട്ടാ.. ഞാന്‍ എന്റെ മകനില്‍ നിന്നാണ് ആ പേര് കേട്ടത്. അതും ഒരേയൊരുതവണ... ആട്ടേ ഈ അപകടത്തില്‍ പെട്ട കുട്ടിയ്ക്ക് ചച്ചുവെന്ന് പേരുണ്ടോ..." രമേശന്‍ ചോദിച്ചു...

ചച്ചുവോ.. അത് അര്‍ച്ചിതമോളാണ് ചച്ചുവല്ല... രാമേട്ടന്‍ പറഞ്ഞ് നിര്‍ത്തിയതും വിലാസിനി പൊടുന്നനേ പറഞ്ഞു "അല്ലാ.. അല്ല...  അവള്‍ തന്നെയാ ചച്ചു അശോകിന്റെ മാത്രം ചച്ചു.. അത് ഞാന്‍ അന്ന് അച്ചുമോള്‍ടെ ഡയറിയില്‍ വായിച്ചതായി ഓര്‍ക്കുന്നുണ്ട് രാമേട്ടാ..."

"ദൈവങ്ങളേ ഇതൊക്കെ സത്യം തന്നെയോ..." രമേശന്‍ നെഞ്ചില്‍ കൈ വെച്ച് നിലവിളിയ്ക്കുംപോലെ മുകളിലേയ്ക്ക് നോക്കി പറഞ്ഞു...

"എന്താ എന്ത് പറ്റി മാഷേ" രാമേട്ടന്‍ ചോദിച്ചു...

"അ... അത്.... രാമേട്ടാ ഈ പേരുകളെല്ലാം തന്നെ പലപ്പോഴായി അപ്പു കണ്ട സ്വപ്നത്തില്‍ വന്നവരുടേതാണ്... എനിക്ക് ആകെ എന്തോ പോലെ തോന്നുവാണ്... വിശ്വസിക്കണോ വേണ്ടയോ എന്നൊക്കെ.... പാവം ന്റെ കുട്ടി ഇതൊക്കെ എങ്ങനെ താങ്ങുമോ ആവോ...  ഇനിയൊരു ദുരന്തം കൂടി താങ്ങാനുള്ള ആവതെനിക്കില്ല ന്റെ ഈശ്വരന്മാരേ... അടിയങ്ങളെ ഇനിയും പരീക്ഷിക്കരുതേ..."

"സ്വപ്നമോ... അ.. അപ്പോള്‍ അശോക് എവിടെയുണ്ടെന്ന് അപ്പുവിന് അറിയാമായിരിക്കുമല്ലോ..." രാമേട്ടന്‍ ആകാംഷാഭരിതനായി മാഷോട് ചോദിച്ചു.... 

"ഇല്ല രാമേട്ടാ അറിയാന്‍ വഴിയില്ല... ന്റെ കുട്ടി അങ്ങനെ അധികം യാത്ര ചെയ്യണ കൂട്ടത്തിലല്ല.. അഥവാ പോയാലും ഞാനും ഉണ്ടാവും കൂടെ അത്രയ്ക്കും ശ്രദ്ധിച്ചാ ഞാനവനെ കൊണ്ടുനടക്കണേ.. ഇനിയും എന്തേലും പറ്റിയാന്‍ താങ്ങാനാവില്ലെനിക്ക്... ഈ ലോകത്ത് ഒരു ബന്ധു എന്ന് പറയാന്‍ ആകെയുള്ളത് അവന്‍ മാത്രമാ..."  രമേശന്‍ പറഞ്ഞുനിര്‍ത്തി...

"പിന്നിതെങ്ങനാ സംഭവിച്ചത്.. എനിക്കൊന്നും മനസ്സിലാവണില്ല മാഷേ.. " രാമേട്ടന്‍ പറഞ്ഞു..

"എനിക്കും ഒന്നുമറിയില്ല രാമേട്ടാ.. എന്തായാലും അപ്പു മയക്കം വിട്ട് എണീക്കട്ടേ നോക്കാം.." രമേശന്‍ പറഞ്ഞു..

ഇതിനിടെ അപ്പു എന്തോ പിറുപിറുക്കുന്നത് കേട്ട് അവര്‍ കാതോര്‍ത്തു." പോവല്ലേ ചച്ചൂ... എന്നെ വിട്ടിട്ട് ഇനീം പോവല്ലേ ചച്ചൂ... സ്നേഹിച്ച് കൊതി തീര്‍ന്നില്ല പൊന്നേ എനിക്ക്.."

കേട്ട മൂവരും അന്ധാളിപ്പോടെ പരസ്പരം മുഖത്തോട് മുഖം നോക്കി ഒന്നും മനസ്സിലായില്ലെന്ന് ചുമല്‍ കൂച്ചി...

"ഇതെന്തൊക്കെയാ ഈശ്വരാ നടക്കുന്നത്.." വിലാസിനി പറഞ്ഞത് ഇത്തിരി ഉറക്കെയായിപ്പോയി... 

അത് കേട്ടിട്ടെന്നോണം അപ്പുവിന്റെ മിഴികള്‍ ഉണരാനുള്ള അടയാളങ്ങള്‍ കാട്ടിത്തുടങ്ങി...

അതേസമയം തന്നെ ഐ സി യുവിനുള്ളില്‍ ഒരു ജീവന്‍ തന്റെ ജീവന്റെ ജീവനെ തേടിപ്പിടിക്കാനുള്ള ആവേശത്തോടെ അപകടനിലയില്‍ നിന്ന് സുരക്ഷിതത്വം തേടിയുള്ള യാത്രയിലായിരുന്നു ഒരാള്‍....

അതേ അര്‍ച്ചിത പതിയെ സ്വബോധത്തിലേക്ക് എത്തുന്നതിനുള്ള ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയതിന്റെ ആശ്വാസത്തില്‍ മെഡിക്കല്‍ സംഘം ഐ സി യൂവില്‍ നിന്നും പുറത്തേയ്ക്കിറങ്ങി... 

മയക്കം വിട്ടുണര്‍ന്ന അപ്പുവിന് അര്‍ച്ചിതയെ കാണണമെന്ന വാശി കൂടിയപ്പോള്‍ രാമേട്ടനും വിലാസിനിയും രമേശനും അപ്പുവുമായി ഐ സി യൂവിനടുത്തേയ്ക്ക് പോയി..

അവിടെയെത്തിയപ്പോള്‍ അതാ നമ്മുടെ  മാലാഖ (നഴ്സ്) പൂതനയായി നില്‍ക്കുന്നു... "രോഗിയെ കൊണ്ട് നടതള്ളിയിട്ട് പോയേക്കുവാണോ.. തന്ന ഫോണ്‍ നമ്പറില്‍ വിളിച്ചിട്ട് എടുക്കുന്നുമില്ല.. കുറച്ച് കഴിഞ്ഞ് ഫോണ്‍ സ്വിച്ച്ഡ് ഓഫും. എന്ത് മനുഷ്യാരാഡോ നിങ്ങളൊക്കെ..." അത്രയും പറഞ്ഞതിന് ശേഷമാ അപ്പുവിനെ കണ്ടത്.. "അല്ല ഇയാള് ആ ഒബ്സര്‍വേഷനിലുണ്ടാരുന്നതല്ലേ... ഇയാളെന്താ ഇവിടെ...??"

"പൊന്ന് സിസ്റ്ററേ ചൂടാവല്ലേ. ഈ കൊച്ചന്‍ മോള്‍ടെ അപകടം കണ്ട് തലകറങ്ങി വീണതാ.. എനിക്കൊന്ന് കാണണമെന്ന് തോന്നി പോയതാ.. ഫോണ്‍ കാറിലാ.. ചാര്‍ജ്ജില്ലാതെ തനിയെ ഓഫായതാവും പിന്നെ പറഞ്ഞിട്ട് പോകാന്‍ ആരെയും കണ്ടില്ല. പെട്ടന്ന് വരാമെന്ന് കരുതി പോയതാ.." രാമേട്ടന്‍ പറഞ്ഞു...

"ങ്ഹും.. ശരി ശരി.. വേഗം പോയി ഡോക്ടറെ കണ്ടിട്ട് വരൂ.. ആ കുട്ടിക്ക് ഇപ്പോള്‍ പേടിക്കാനൊന്നുമില്ല ഓപ്പറേഷന്‍ കഴിഞ്ഞു.."

"ദൈവം കാത്തു..." വിലാസിനി നെഞ്ചില്‍ കൈ വെച്ച് നെടുവീര്‍പ്പിട്ടു...

"ഞാനെന്നാല്‍ ഡോക്ടറെ കണ്ടിട്ട് വരാം നിങ്ങള് മൂന്നും ഇവിടെ നില്‍ക്കൂ രാമേട്ടന്‍ പറഞ്ഞു..."
----

ഡോക്ടറുടെ ക്യാബിന്‍

-------


"ഡോക്ടര്‍ ഞാന്‍ അര്‍ച്ചിതയുടെ ബന്ധുവാണ്... അവിടുന്ന് നേഴ്സ് സാറിനെ കാണാന്‍ പറഞ്ഞു..."

"കേറി വരൂ... ഇരിയ്ക്കൂ...

സീ മിസ്റ്റര്‍.. ??"

രാമന്‍ 

"ആഹ് രാമന്‍ ആ കുട്ടിയുടെ നട്ടെല്ലിനും,കുടലിനും വൃക്കകളിലൊന്നിനും ക്ഷതമുണ്ട്... അതെല്ലാം റിക്കവറായാല്‍ മാത്രമേ പഴയപടി ആകും എന്ന് പറയാനാവൂ... തല്ക്കാലത്തേയ്ക്ക് അപകടമൊന്നുമില്ല.. പക്ഷേ ആ റിക്കവര്‍ ആവാന്‍ എത്രസമയം എന്നത് അവരുടെ വില്‍പവറും ദൈവഹിതവും അനുസരിച്ചിരിയ്ക്കും... നമ്മുക്ക് ചെയ്യാവുന്നതിന്റെ പരമാവധി നമ്മള്‍ ചെയ്തിട്ടുണ്ട്... ഇപ്പോഴുള്ള രീതിയില്‍ മെഡിസിനോടും കൂടി പ്രതികരിച്ചാല്‍ മിനിമം ഒരു അഞ്ച് അല്ലെങ്കില്‍ ആറ് മാസത്തിനുള്ളില്‍ ആ കുട്ടി പഴപടി ആകുമെന്ന് പ്രതീക്ഷിയ്ക്കാം..."

"വലിയ ഉപകാരം ഡോക്ടര്‍. എന്റെ കുട്ടിയെ തിരിച്ച് തന്നാല്‍ മതി. പൊന്നുപോലെ നോക്കിക്കോളാം ഞാന്‍..."

"ലെറ്റ് അസ് ഹോപ് ഫോര്‍ ദ ബെസ്റ്റ് രാമാ... ദൈവത്തോട് പ്രാര്‍ത്ഥിക്കൂ..."

"ശരി ഡോക്ടര്‍..." രാമേട്ടന്‍ അവിടെനിന്നും ഇറങ്ങി തിരികെ ഐ സി യുവിനടുത്തെത്തി... 

"രാമേട്ടാ എന്താ ഡോക്ടര്‍ പറഞ്ഞത് നമ്മുടെ മോള്‍ക്ക് ഇപ്പോള്‍ എങ്ങനുണ്ട്.. കേറി കാണാന്‍ കഴിയുമോ.." അയാളെ കണ്ടപാടെ വിലാസിനി ചേദിച്ചു..

"ദൈവം നമ്മളെ കൈവിടില്ലടോ ഭാര്യേ. താന്‍ ധൈര്യമായിട്ട് ഇരിക്ക്.മോള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നാ ഡോക്ടര്‍ പറഞ്ഞത്..."

പറഞ്ഞു തീര്‍ന്നതും ഐ സി യുവിനുള്ളില്‍ നിന്നും മാലാഖയുടെ ശബ്ദം കേട്ടു.. "ആരാ അശോകന്‍?? അര്‍ച്ചിത എന്ന പേഷ്യന്റ് കുറേയായി ആ പേര് പറയുന്നുണ്ട്... ആളിവിടുണ്ടേല്‍  ഒന്ന് കേറി കണ്ടോളൂ ട്ടോ..."

"അ... അത് അങ്ങനൊരാള് ഇവിടില്ല സിസ്റ്ററേ ആ ആളിനെയാ ഞങ്ങളും തേടുന്നത്.. ഇപ്പോള്‍ തല്ക്കാലം ഞാനൊന്ന് കേറി കണ്ടോട്ടെ അച്ചുമോളെ.. ??" രാമേട്ടന്‍ ചോദിച്ചു..

"ആഹ് വരൂ..."

രാമേട്ടന്‍ ഏപ്രണും മാസ്കും ഒക്കെ കെട്ടി അര്‍ച്ചിതയുടെ ബെഡ്ഡിനരികില്‍ നിന്ന് നിശബ്ദം കരഞ്ഞു... പതിയെ വിളിച്ചു.. "മോളേ... അ... അച്ചൂ...."

ആ ശബ്ദം കേട്ടിട്ടും അവളില്‍ വലിയ ചലനമുണ്ടായില്ല... കൃഷ്ണമണികള്‍ ഒന്ന് ചലിച്ചത് പോലെ തോന്നി രാമേട്ടന്... വിങ്ങുന്ന നെഞ്ചകം കൈകൊണ്ടമര്‍ത്തി അയാള്‍ പുറത്തേയ്ക്കിറങ്ങി...

"അങ്ങേയ്ക്ക് വിരോധമില്ലെങ്കില്‍ ഞാനെൊന്ന് കേറി കണ്ടോട്ടേ...?" പുറത്തേയ്ക്കിറങ്ങിയ രാമേട്ടനോടായി അപ്പു ചോദിച്ചു...

"അത് മോനേ സിസ്റ്റര്‍ സമ്മതിച്ചാല്‍ കേറി കണ്ടോളൂ..." രാമേട്ടന്‍ പറഞ്ഞു...

അങ്ങനെ സിസ്റ്ററുടെ സമ്മതം വാങ്ങി അപ്പു അകത്തേയ്ക്ക് കയറിയതും അര്‍ച്ചിത ഒന്ന് ഞരങ്ങി... കണ്ട് നിന്ന സിസ്റ്റര്‍ ആശ്ചര്യത്തോടെ അത് കണ്ടുനിന്നു...

അപ്പു അര്‍ച്ചിതയുടെ ബെഡ്ഡിനരികിലേക്ക് അടുക്കുംതോറും അര്‍ച്ചിതയില്‍ ഓരോ മാറ്റവും പ്രകടമായിക്കൊണ്ടിരുന്നത് ഒരു അത്ഭുതമെന്നപോലെ കണ്ട നേഴ്സ് ഡോക്ടറെ വിളിയ്ക്കാന്‍ ഓടി...

ഡോക്ടര്‍ എത്തുമ്പോഴേക്കും അര്‍ച്ചിതയ്ക്ക് ബോധം തെളിഞ്ഞിരുന്നു.പക്ഷേ മുഖം പ്രസന്നമായിരുന്നില്ല. അത്യന്തം സങ്കടം തിങ്ങിയ മുഖഭാവത്തോടെ ഇരിക്കുന്ന അപ്പുവും പേടിച്ചരണ്ട മുഖത്തോടെ കിടക്കുന്ന അര്‍ച്ചിതയും...

"ഡോക്ടര്‍ ഇയാള്.. ഇയാളോട് പുറത്ത് പോകാന്‍ പറയൂ പ്ലീസ്... ഇയാളാരാണെന്നൂടി എനിയ്ക്കറിയില്ല..."

ഡോക്ടര്‍ വന്നതും അര്‍ച്ചിത പേടിയോടെ പറഞ്ഞു...

"ചച്ചൂ പ്ലീസ്..ഇങ്ങനൊന്നും പറയല്ലേ വാവേ..." അപ്പു സങ്കടപ്പെട്ടു...

"പോ.. ഞാന്‍ നിങ്ങടെ ചച്ചുവല്ല അശോകിന്റെ മാത്രം ചച്ചുവാ... എനിക്കറിയില്ല നിങ്ങളെ..."

"സീ മിസ്റ്റര്‍...?"

"അഥര്‍വ്വ്.. അപ്പു എന്ന് വിളിച്ചോളൂ ഡോക്ടര്‍.."

"ആഹ്.. ഓക്കേ.. മിസ്റ്റര്‍ അപ്പു, ഇത് ഐ സി യൂ ആണ്. സോ പ്ലീസ് കോര്‍പ്പറേറ്റ് വിത്ത് അസ്... യൂ ജസ്റ്റ് വെയിറ്റ് ഔട്ട് സൈഡ്..."

"ഓക്കെ ഡോക്ടര്‍..." അപ്പു ഇതും പറഞ്ഞ് പുറത്തേയ്ക്കിറങ്ങി..

അപ്പുവിനെ കണ്ടതും രാമേട്ടനും വിലാസിയും ഓടിയെത്തി... "എന്താ മോനെ. അച്ചുവിന് പറ്റിയത്?? എല്ലാവരും ഓടുന്നത് കണ്ടു.."

"പേടിക്കാനൊന്നുമില്ല അങ്കിളേ. ചച്ചുവിന് ബോധം വീണു. എന്നോട് സംസാരിച്ചു. അതാ അവര് ഓടി വന്നത്..."

"മോനേ... നീ.. നീ ഇപ്പോ എന്താ പറഞ്ഞത്? ചച്ചുവെന്നോ? ആ പേര് അതെങ്ങനെ നിനക്ക്.. അപ്പോള്‍ നിന്റെ സ്വപ്നത്തില്‍ കണ്ടെന്ന് അച്ഛന്‍ പറഞ്ഞത് അച്ചുമോളാണോ.."

"അതേ അങ്കിളേ അത് അവളാണ്..."

"ഈശ്വരാ എന്താണിതിന്റെയൊക്കെ അര്‍ത്ഥം...." രാമേട്ടന്‍ ആരോടെന്നില്ലാതെ പറഞ്ഞു...

"അങ്കിളേ, ഞങ്ങളെന്നാല്‍ വല്ലതും കഴിക്കാന്‍ വാങ്ങിവരാം. ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ.." അപ്പു ഇതും പറഞ്ഞ് കസേരയില്‍ എന്തോ ചിന്തയിലാണ്ടിരുന്ന രമേശിനരികിലെത്തി...

"അച്ഛാ... അച്ഛാ.. വാ ക്യാന്റീന്‍ വരെ പോയി വരാം..."

"അച്ഛാ.." അവനയാളെ കുലുക്കി വിളിച്ചു...

"മ്മ് ഹേ... ആഹ് ഹാ.. എന്താടാ അപ്പുസേ പറയൂ.." അയാള്‍ ഞെട്ടി എണീറ്റു...

"ക്യാന്റീന്‍ വരെ പോയി വരാം... അച്ഛന്‍ വരുന്നോ... "

"ഇല്ല നീ പോയി വാ.."

"മ്മ് ശരി.."

അപ്പു ക്യാന്റീനിലേക്ക് പോയതും രമേശന്‍ രാമേട്ടനരികിലെത്തിയിട്ട് ചോദിച്ചു... "രാമേട്ടാ ഈ അശോകിന്റെ ഫോട്ടോ വല്ലതും ഒണ്ടോ ഒന്ന് കാണാന്‍.. എനിക്ക് ചില സംശയങ്ങളുണ്ട് ഇപ്പോള്‍..."

"നോക്കട്ടേ അച്ചുവിന്റെ ഫോണില്‍ കാണും ഞാനതെടുത്ത് തരാം... കൂട്ടത്തില്‍ എന്റേം ഫോണെടുക്കണം വണ്ടിയിലാണേ.. അതാ..."

"എങ്കില്‍ നമുക്ക് ഒരുമിച്ച് അങ്ങോട്ട് പോവാം. വരൂ" രമേശന്‍ പറഞ്ഞു...
-----

കാര്‍ പാര്‍ക്കിങ്ങ് ഏരിയ

-----

"ദാ ഇതാണ് ഫോണ്‍. ഇതിന്റെ പരിപാടികള്‍ എനിയ്ക്കറിയില്ല പഠിപ്പിക്കാന്‍ മോള് കുറേ ശ്രമിച്ചതാ.. ഒടുവില്‍ മടുത്തപ്പോള്‍ അവള്‍ പാസ്‌വേഡ് ഓഫാക്കിയിട്ട് ഇട്ടതാ തനിയെ ചെയ്ത് പഠിക്കാന്‍... നമുക്ക് ഈ കട്ടയുള്ളതിന്റെ തന്നെ പരിപാടികള്‍ മുഴുവനറിയില്ല അപ്പോഴാ തേപ്പുപലക.." രാമേട്ടന്‍ പറഞ്ഞ് ചെറുകെ ചിരിച്ചു...

രമേശും ചിരിയോടെ ഫോണ്‍ വാങ്ങിയിട്ട് അതില്‍ നോക്കി.. ഒരു രണ്ട് മിനുട്ടത്തെ തിരച്ചിലിന് ശേഷം അയാളുടെ മുഖം ആകെ വിളറിപ്പോയത് കണ്ട് രാമേട്ടനും ആശ്ചര്യപ്പെട്ടു...

"എന്താ മാഷേ??കണ്ടോ അശോകിന്റെ ഫോട്ടോ.. ?"

"ഉവ്വ് കണ്ടു മാഷേ... പക്ഷേ.... അ.. അശോക് ഇപ്പോള്‍ ജീവനോടെയില്ല...പക്ഷേ അവനിപ്പളും എന്റെ അപ്പുവിലൂടെ ജീവിക്കുന്നുണ്ട്... "

"ഈശ്വരാാാാ... എന്റെ അച്ചു ഇതെങ്ങനെ താങ്ങും..." രാമേട്ടന്‍ നെഞ്ചില്‍ കൈവെച്ച് പതംപറഞ്ഞ് കരഞ്ഞു.. "പാവം കുട്ടി.അവന്‍ മരിച്ചിട്ടില്ലെന്നും പറഞ്ഞ് ഇപ്പഴുമത് കാത്തിരിയ്ക്കുവാണല്ലോ..."

"ഇത്.. ഇതെങ്ങനെ സംഭവിച്ചു മാഷേ..??"

"പറയാം രാമേട്ടാ.. ഏകദേശം ഒന്നര വര്‍ഷം മുമ്പ് ഒരു രാത്രിയില്‍, അന്ന് അപ്പുവിന് അസുഖം കൂടി ആശുപത്രിയില്‍ പോകാനിറങ്ങിയ എന്റെ കാറിന് മുമ്പിലേക്ക് വന്ന് വീണത് ഏതാണ്ട് അപ്പുവിന്റെ അതേ പ്രായമുള്ള ഒരു പയ്യനായിരുന്നു.. അതാണ് അശോക്... രണ്ടാഴ്ച്ച കോമയിലായിരുന്നു.. ആരോ തലയ്ക്ക് മാരകമായി അടിച്ച അടികൊണ്ട് തലയോട് പൊട്ടിയിരുന്നു... ആരെയും അറിയിക്കാന്‍ ശ്രമിച്ചിട്ടും പത്രവാര്‍ത്ത കൊടുത്തിട്ടും ആരും വന്നിരുന്നില്ല.... ഒടുവില്‍ എന്റെ അപ്പുവെങ്കിലും ജീവിതത്തിലേക്ക് വരട്ടേ എന്ന് കരുതി വെന്റിലേറ്റര്‍ നീക്കാനും അവന്റെ ഹൃദയം മാറ്റിവെക്കാനും ഞാന്‍ ഡോക്ടറെ നിര്‍ബന്ധിച്ചു... എന്റെ ബാല്യകാല സുഹൃത്തായ അവന്‍ ആദ്യം എതിര്‍ത്തെങ്കിലും അപ്പുവിന്റെ അവസ്ഥ കണ്ട് ഒടുവില്‍ അതിന് വഴങ്ങി... പക്ഷേ ഒന്നുണ്ട് അനാഥപ്രേതമായിട്ടല്ല അവനെ അടക്കിയത്... എനിക്ക് ഒരു മകന്‍ കൂടി ഉണ്ടായിരുന്നു അപ്പുവിനെക്കൊള്‍ ഒന്നരവയസ്സ് ഇളയത്.. അവന്റെ പ്രസവത്തോടെയാണ് എന്റെ ഭാമ പോയത്. ഒപ്പം ആ കുഞ്ഞും പോയി... അതിശയ് എന്ന് അവനിടാന്‍ കണ്ടുവെച്ചിരുന്ന ആ പേരിലും നാളിലും അവനും ഞാന്‍ ഉദകം ചെയ്തു.... എനിയ്ക്ക് അതല്ലേ ചെയ്യാനാവൂ... ഒരു പക്ഷേ അതാവും ഇങ്ങനെയൊക്കെ.." അയാള്‍ വിങ്ങിപ്പൊട്ടി വീണ്ടും തുടര്‍ന്നു... 

"പക്ഷേ ഈ വിവരങ്ങളൊന്നും തന്നെ അപ്പുവിന് അറിയില്ല രാമേട്ടാ. ഇതുവരേം അവനൊട്ട് ചോദിച്ചിട്ടുമില്ല ഞാനൊട്ട് പറയാനും പോയില്ല...വിഷമിയ്ക്കാതെ രാമേട്ടാ... അപ്പുവിലൂടെ അശോക് തന്നെയാ ഇതെല്ലാം കാണിച്ചു തരുന്നതെന്ന് ഇപ്പോള്‍ എനിയ്ക്ക് തോന്നുന്നു... കാരണം അപ്പു പലവട്ടം സ്വപ്നം കണ്ടപ്പോള്‍ ഞാന്‍ ജ്യോത്സ്യരെ കണ്ടിരുന്നു... അദ്ദേഹം പറഞ്ഞത് ഏതോ ശക്തി കൂടെയുണ്ട്. അത് അറിയുന്ന കാലംവരും. അതുവരെയും കാത്തിരിക്കണം.. എന്തായാലും അത് ദുഷ്ടശക്തിയല്ല എന്നും പറഞ്ഞിരുന്നു... ഇപ്പോള്‍ എനിക്കുറപ്പാ രാമേട്ടാ ആ ശക്തി അത് അശോകാണ്.. അവന്റെ ചച്ചുവിനെ അപ്പുവിലൂടെ വീണ്ടെടുക്കാന്‍ ശ്രമിയ്ക്കുന്നതാണ്..." രമേശന്‍ പറഞ്ഞുനിര്‍ത്തിയതും പാലപ്പൂമണമുളള  മന്ദമാരുതന്‍ അവരെ തഴുകി കടന്നുപോയി...

"ഇവിടെ പാലപ്പൂമണം???" രണ്ടാളും ഒരുമിച്ച് പറഞ്ഞു... "അപ്പോള്‍ ഇത് അശോകാണ് ഉറപ്പ് രാമേട്ടാ.. കണ്ടില്ലേ ലക്ഷണങ്ങള്‍...."

"അങ്ങനാണേല്‍ അവന്റെ ഹിതമെന്തോ അത് നടക്കട്ടേ.അല്ലേ മാഷേ?" രാമേട്ടനും അനുകൂലിച്ചു......

പിന്നീടവരുടെ പ്രയത്നം മുഴുവനും അച്ചുവിനേം അപ്പുവിനേം കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിക്കുവാനായിരുന്നു... അതിനായി അശോകിനെ അടക്കിയ സ്ഥലത്ത് അച്ചുവിനേം അപ്പുവിനേം കൊണ്ടുവരികയും, ഏറെക്കുറേ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവുകയും ചെയ്തു... പെട്ടന്ന് അവരിരുവര്‍ക്കും മുകളിലേയ്ക്ക് ആരോ അനുഗ്രഹിയ്ക്കും പോലെ കുറച്ച് പാലപ്പൂക്കള്‍ വന്നു വീണു.. അതോടെ ഹൃദയം കൊണ്ടെങ്കിലും അവര്‍ക്ക് ഒരുമിയ്ക്കാനായി എന്ന ചാരിതാര്‍ത്ഥ്യത്തില്‍ അശോകിന്റെ ആത്മാവ് മോക്ഷപദം പൂകി...

അതിനിടെ അവര് രണ്ടാളും അശോകിനെ കൊല്ലാനേല്‍പ്പിച്ചവരെ കണ്ടെത്തി.. ആ അന്വേഷണം എത്തി നിന്നത് അര്‍ച്ചിതയുടെ സ്വന്തം, എന്നാല്‍ അശോകിന്റെ തിരോധാനം മൂലം സമനില തെറ്റിയ അവളെ നിഷ്കരുണം നടതള്ളിയ, അര്‍ച്ചിതയുടെ വീട്ടുകാര്‍ തന്നെയായിരുന്നു... കുഞ്ഞിലേ തന്നെ അച്ഛനുമമ്മയും മരണപ്പെട്ട അര്‍ച്ചിതയുടെ പേരിലുളള കണക്കറ്റ സ്വത്തുക്കള്‍ ലക്ഷ്യമിട്ടുള്ള വലിയമ്മാവന്റേം മക്കളുടേം കളികള്‍. 

അര്‍ച്ചിതയെ അവിടുത്തെ പഴയ ഡ്രൈവറായ രാമേട്ടനിലേക്ക് എത്തിയ്ക്കുന്നു... മക്കളില്ലാത്ത രാമേട്ടനും വിലാസിനിയും അങ്ങനെയവള്‍ സ്വന്തം മകളായി.. പക്ഷേ ഒരു പിടി മണ്ണ് പോലും ഇതെല്ലാം ചെയ്തവര്‍ക്ക് ആര്‍ക്കും കിട്ടാന്‍ യോഗമുണ്ടായില്ല എന്നതാണ് അവരുടെ വിധി... ബിസിനസ് ആവശ്യത്തിന് കോയമ്പത്തൂര്‍ പോയി വന്ന വലിയമ്മാവനും മക്കളും സഞ്ചരിച്ച കാര്‍ ഒരു ലോറിയ്ക്കടിയിലേക്ക് പാഞ്ഞുകയറിയുള്ള ദാരുണമായ അന്ത്യം അതിന്റെ ഫലമായുണ്ടായ മനോവിഭ്രാന്തിമൂലം വീട് വിട്ടുപോയ അമ്മായിയും.... ഒടുവില്‍ തനിയ്ക്ക് കിട്ടിയ സ്വത്തുക്കളെല്ലാം അശോക് വളര്‍ന്ന അനാഥാലയത്തിന് അര്‍ച്ചിത ദാനം ചെയ്തു...

------

രണ്ട് വര്‍ഷത്തിന് ശേഷം ഒരു വാലന്റൈന്‍സ് ഡേ പ്രഭാതം... 

"അപ്പേട്ടാ... അപ്പേട്ടാ... എണീക്ക് സമയമെത്രയായെന്ന് നോക്ക് ഇന്ന് ജോലിക്ക് പോകണ്ടേ... ഏതോ ഇന്‍സ്പെക്ഷനുണ്ടെന്നല്ലേ പറഞ്ഞത്..."

"ഈശ്വരാ പെട്ട്... " കട്ടിലേന്ന് ചാടിയെണീറ്റ അപ്പു വെപ്രാളപ്പെട്ടു... "നിനക്കിത്തിരി നേരത്തെ വിളിച്ചാലെന്താ ചച്ചുവേ..."

"ഇപ്പോ അതായി കുറ്റം.ആറ് മണിക്കേ തുടങ്ങിയതാ വിളിക്കല്‍.അതിനിടയില്‍ എന്നെ... വേണ്ട എന്നെക്കൊണ്ടൊന്നും പറയിക്കണ്ട മനുഷ്യാ... രാവിലെ രണ്ട് തവണയാ ഞാന്‍ കുളിച്ചത് എന്നിട്ടാ ഞാന്‍ വിളിച്ചില്ലെന്ന് പറയുന്നത്... നാണമില്ലാത്ത മനുഷ്യന്‍..."

"ഡീ ഭാര്യേ ഇന്ന് ഇന്‍സ്പെക്ഷനൊന്നൂല ചുമ്മാ പറ്റിച്ചതാ... ദേ ഈ സാധനം നിനക്ക് തരാന്‍ ഇന്നത്തെ ദിവസം ഓര്‍മ്മയുണ്ടോ നിനക്ക്..."

"ഉവ്വ്..."

"എങ്കില്‍ പറ എന്താ ഇന്നത്തെ പ്രത്യേകത..."

"ഇത് കൊള്ളാലോ ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ അല്ലേ. അതറിയാത്തതാര്‍ക്കാ.. അതിനല്ലേ നിങ്ങള്‍ ഈ സമ്മാനം തന്നത്... തുറക്കട്ടേ കെട്ട്യേന്റെ സമ്മാനമെന്താന്നറിയട്ടേ എന്നിട്ട് ഞാന്‍ തിരിച്ച് തരണോ എന്നാലോചിക്കാം..."

"ഫെബ്രുവരി പതിനാല്, വാലന്റൈന്‍സ് ഡേ.. ല്ലേ... നിനക്ക് ഓര്‍മ്മയില്ലേല്‍ എനിക്ക് ഓര്‍മ്മയുണ്ടെടീ ഭാര്യേ.. നീ അതാ സമ്മാനം കാണുമ്പോള്‍ മനസ്സിലാക്കും വേഗം അഴിക്ക്..."

ആ സമ്മാനമായ പാവക്കുട്ടി കയ്യിലേക്കെടുത്തതും അതില്‍ നിന്നും പൊഴിഞ്ഞ മനോഹരമായ ഗാനം കേട്ട് അര്‍ച്ചിതയുടെ കണ്ണുകള്‍ ഈറനായീ...

അശോകിന്റെ ശബ്ദത്തിലുള്ള പാട്ട്..പണ്ടെന്നോ അവള്‍ ഫോണില്‍ റെക്കോഡ് ചെയ്തിരുന്നതായിരുന്നു അത്...


""കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ

കാർത്തികവിളക്കാണു നീ...

കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട

കതിർമയി ദമയന്തി നീ...

കതിർമയി ദമയന്തി നീ...""" (കടപ്പാട് ശ്രീമൂലനഗരം വിജയന്‍ മാഷ്)

അവള്‍ക്ക് അന്നേരം മനസ്സിലായി താന്‍ എല്ലാവിധത്തിലും അപ്പുവിന് സ്വന്തമായതും  ഇതുപോലൊരു വാലന്റൈന്‍സ് ദിനത്തിലായിരുന്നു എന്ന്....
-----------------
 സജേഷ് ആര്‍ നന്തികാട്ട്
വീട് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലാണ്
2017 ഡിസംബര്‍ മുതല്‍ ഓണ്‍ലൈന്‍ സാഹിത്യ കൂട്ടായ്മകളില്‍ കഥകളും കവിതകളും എഴുതിവരുന്നു...  2018 ഡിസംബര്‍ മുതല്‍ ഇപ്പോള്‍ വരെ കല്ല്  പെൻസില്‍ എന്ന ഓണ്‍ലൈന്‍ സാഹിത്യകൂട്ടായ്മയുടെ അഡ്മിന്‍ പാനല്‍ അംഗമാണ്.
ആറ് ലേഖനങ്ങള്‍ അഞ്ച് ചെറുകഥകള്‍ പന്ത്രണ്ടോളം കവിതകള്‍ രണ്ട് തുടര്‍കഥകള്‍ എന്നിവ എഴുതി ...

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആര്യ പുത്രന്റെ യാത്രയിലെ വഴിത്തിരിവുകൾ (സുധീർ കുമാർ. വി. കെ, കഥാമത്സരം -109)

റിനുവിന്റെ സ്വപ്നം (ജ്യോതിലക്ഷ്മിനമ്പ്യാർ, കഥാമത്സരം -108)

ഇന്റർ മീഡിയേറ്റ് സിൻഡ്രോം (റസൽ.എം.ടി, കഥാമത്സരം -107)

സൈക്കിൾ (സന്തോഷ്‌ ശ്രീധർ, കഥാമത്സരം -106)

രത്നം (പ്രേമാനന്ദൻ കടങ്ങോട്, കഥാമത്സരം)

ബാബി (വിദ്യ വിജയൻ, കഥാമത്സരം)

ഏഴാമിന്ദ്രിയം (മിനി  ഗോപിനാഥ്, കഥാമത്സരം)

കുടിവെള്ളം (മുയ്യം രാജന്‍, കഥാമത്സരം)

1852 (ദാവിസ് മുഹമ്മദ്, കഥാമത്സരം)

പരേതന്റെ  ആത്മഗതം (ഉണ്ണികൃഷ്ണന്‍ പേരമന, കഥാമത്സരം)

ഒരു വില്ലനും കുറെ തേനീച്ചകളും (ജിതിൻ സേവ്യർ, കഥാമത്സരം)

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

View More