Image

നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ഡോ. മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്.

ഷാജീ രാമപുരം Published on 14 May, 2021
നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ഡോ. മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്.
ന്യുയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍  ഭാഗ്യസ്മരണീയനായ പത്മഭൂഷണ്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ മെയ് 16 ഞായറാഴ്ച ന്യൂയോര്‍ക്ക് സമയം വൈകിട്ട് 4 മണി മുതല്‍ 6 മണി വരെ  ഒരു അനുസ്മരണ സമ്മേളനം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്നു. 

ഭദ്രാസന അധ്യക്ഷന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്സിനോസിന്റെ അധ്യക്ഷതയില്‍ നടത്തപ്പെടുന്ന സമ്മേളനത്തില്‍ ബിഷപ് ജോയ് ആലപ്പാട്ട് (സീറോ മലബാര്‍ കാതലിക്ക് ചര്‍ച്ച്), ആര്‍ച്ച് ബിഷപ് യെല്‍ദോ മാര്‍ തീത്തോസ് (സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), ബിഷപ് ഡോ.സഖറിയാസ് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത (മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), ബിഷപ് ഡോ.ഫിലിപ്പോസ് മാര്‍ സ്റ്റേഫാനോസ് (മലങ്കര കാതലിക്ക് ചര്‍ച്ച്), ബിഷപ് പീറ്റര്‍ ഈറ്റണ്‍ (എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്), എന്നീ ബിഷപ്പുമാര്‍ വിവിധ സഭകളെ പ്രതിനിധാനം ചെയ്ത് സംസാരിക്കും. 

റവ.ജിം വിന്‍ക്ലെര്‍ (ജനറല്‍ സെക്രട്ടറി, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, യുഎസ്എ), സെനറ്റര്‍ കെവിന്‍ തോമസ് (ന്യൂയോര്‍ക്ക്), വികാരി ജനറാള്‍ റവ.ഡോ.ചെറിയാന്‍ തോമസ്, ഡോ.സാക് വര്‍ഗീസ് (ലണ്ടന്‍ ), ഡോ.ഉഷാ ജോര്‍ജ് (കാനഡ), ഡോ.പി.വി ചെറിയാന്‍ (ചിക്കാഗോ), ബിജി ജോബി (ഡാലസ്), സിന്‍സി ചാക്കോ (ഡിട്രോയിറ്റ്),  എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധികരിച്ച് സംസാരിക്കും. 


സമ്മേളനത്തിന് ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാം സ്വാഗതവും ഭദ്രാസന ട്രഷറാര്‍ ജോര്‍ജ് ബാബു (ന്യൂയോര്‍ക്ക്) നന്ദിയും രേഖപ്പെടുത്തും. റവ.അരുണ്‍ സാമുവേലിന്റെ (ലോസ് ആഞ്ചലസ്) പ്രാര്‍ത്ഥനയോട് സമ്മേളനം സമാപിക്കും. 


അനുസ്മരണ സമ്മേളനം Mar Thoma Media യൂട്യൂബ് ചാനലിലൂടെ തത്സമയം ഏവര്‍ക്കും ദര്‍ശിക്കാവുന്നതാണ്. സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാം അറിയിച്ചു. 


Zoom Meeting ID:  516 377 3311

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക