Image

വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങാം,സി ഡി സി

പി പി ചെറിയാന്‍ Published on 14 May, 2021
 വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങാം,സി ഡി സി
വാഷിംഗ്ടണ്‍ ഡിസി; പൂര്‍ണ്ണമായും  വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് വീടിനു അകത്തും പുറത്തും മാസ്‌ക്ക് ഇല്ലാതെയും സാമൂഹിക അകലം പാലിക്കാതെയും  ചെറിയതും വലിയതുമായ ആള്‍ക്കൂട്ടത്തില്‍ പോകുന്നതിനുള്ള എല്ലാ  നിബന്ധനകളും നീക്കം ചെയ്തതായി   സി ഡി സി ഡയറക്ടര്‍ ഡോ:റോഷ്‌ലി  ലിവിങ്‌സ്‌കി മെയ് 13 വ്യാഴാഴ്ച പുറത്തിറക്കിയ  വിജ്ഞാപനത്തില്‍ പറയുന്നു. പാന്‍ഡെമികിന്  മുമ്പുള്ള സ്ഥിതിയിലേക്ക് അമേരിക്ക തിരിച്ചു വരുന്നു എന്നുള്ളതാണ് ഇതുകൊണ്ടുള്ള അര്‍ത്ഥമാകുന്നതെന്നു അവര്‍  ചൂണ്ടിക്കാട്ടി.   കോ വിഡ് 19 രോഗപ്രതിരോധത്തിനു നല്‍കുന്ന വാക്‌സിന്‍ ഫലപ്രദമാണെന്ന്  പരീക്ഷണത്തില്‍ പൂര്‍ണമായും തെളിയിക്കപ്പെട്ടതായി  അവര്‍ അറിയിച്ചു.


 നാം ഈ പ്രത്യേക നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു   ഈ നിര്‍ദ്ദേശം രണ്ട് ഡോസൊ , ഇഫക്ടീവ്  സിംഗിള്‍  ഡോസൊ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കുമെന്ന് ഡയറക്ടര്‍    കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സിഡിസി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കോവിഡ പാന്‍ഡെമിക് കൂടുതല്‍  വ്യാപകമായി  മാറുകയാണെങ്കില്‍ പരിശോധിക്കേണ്ടിവരുമെന്നും അവര്‍  മുന്നറിയിപ്പുനല്‍കി . മെമ്മോറിയല്‍ ഡേ, ജൂലൈ ഫോര്‍ത്ത് എന്നീ വിശേഷ ദിവസങ്ങള്‍  അടുത്തു വരുന്നതും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് കാരണമായി  ചൂണ്ടിക്കാണിക്കുന്നു.വരും  ദിവസങ്ങളില്‍ അമേരിക്കയിലെ  കൂടുതല്‍ പേര്‍ക്ക് കൂടിയ വാക്‌സിന്‍ കൊടുക്കുവാന്‍ കഴിയുമെന്നു ബൈഡന്‍ ഭരണകൂടവും  വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക