-->

America

കദനമഴ (കവിത: ജിസ പ്രമോദ്)

Published

on

മഴ പെയ്യുന്നുണ്ട്
ശക്തമായി
ഇരുണ്ടു മൂടി.

മിന്നൽപക്ഷികൾ
ഭൂമിയെ ചുംബിച്ചു
മടങ്ങുന്നുണ്ടിടയ്ക്ക്.

വീഥികൾ വിജനങ്ങളും
വീടകങ്ങൾ
ശബ്‍ദമുഖരിതവുമാണ്.

മഴയ്‌ക്കൊപ്പം പെയ്യുന്ന
മഹാമാരി
ഒരുമയുടെ അകത്തളങ്ങളെ
വീർപ്പുമുട്ടിക്കുന്നുണ്ട്.

അളവ് കുറഞ്ഞു വരുന്ന
ധാന്യപാത്രങ്ങൾ
ആശങ്ക നിറയ്ക്കുന്നുണ്ട്.

പുഴയിലൂടൊഴുകുന്ന
പ്രേതങ്ങൾ
പോസിറ്റീവ് എനർജിയെ
നിർവീര്യമാക്കുന്നുണ്ട്.

ദൂരെത്തെവിടെയോ
യുദ്ധകാഹളം.
പൊലിഞ്ഞു പോകുന്ന
ജീവനുകൾ
നെഞ്ചിലെ പിടച്ചിൽ
കൂട്ടുന്നുണ്ട്.

നിസഹായത
നിറഞ്ഞ
പേടിച്ചരണ്ട
കുഞ്ഞുമുഖങ്ങൾ
ഉറക്കം കെടുത്തുന്നു.

കടൽകയറിയോരുകൂട്ടം
അഭയത്തിനായ്
നെട്ടോട്ടമൊടുന്നുണ്ട്.

ഒക്കെയുമോർത്തോർത്ത്
മനസ്സിലൊരു
കദനമഴ പെയ്യുന്നുണ്ട്.

പുറത്തിപ്പോഴും
മഴ പെയ്യുന്നുണ്ട്.
ഇരുണ്ടുകുത്തി
ശക്തമായി തന്നെ.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോൺ വിളികൾ (കഥ: രമണി അമ്മാൾ)

കാ‍ന്താരി (കവിത: മുയ്യം രാജൻ)

സ്നേഹച്ചൂട് (കവിത: ഡോ. വീനസ്)

ചിലങ്ക മുത്തുകൾ (കഥ: നജാ ഹുസൈൻ)

യാത്ര(കവിത: ദീപ ബി.നായര്‍(അമ്മു))

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -13 കാരൂര്‍ സോമന്‍)

കറുപ്പ് മാത്രം (കവിത: സുജാത പിള്ള)

വൈറസ് കാലം (കവിത: ഫൈസൽ മാറഞ്ചേരി)

മരണം (കവിത: ലെച്ചൂസ്)

പോത്ത് (വിഷ്ണു മോഹൻ)

വർണ്ണപ്രപഞ്ചം (കവിത: ഡോ.ഉഷാറാണി ശശികുമാർ മാടശ്ശേരി)

മമിഴന്‍ (കഥ: ഹാഷിം വേങ്ങര)

ഇടവപ്പാതി (കവിത: ബീന തമ്പാൻ)

പാത (കവിത: ബീന ബിനിൽ, തൃശൂർ)

നീർക്കുമിള (കവിത: സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 49 )

മഴമേഘങ്ങൾ (കഥ: ഉമ സജി)

മരം: കവിത, മിനി സുരേഷ്

പ്രകൃതി(കവിത: ദീപ ബി.നായര്‍(അമ്മു))

പ്രപഞ്ചത്തോട് ഭൂമിക്ക് പറയാനുള്ളത് (അനില്‍ മിത്രാനന്ദപുരം)

ചിരിതേടുന്ന ആശുപത്രികൾ ( കവിത: ഗഫൂർ എരഞ്ഞിക്കാട്ട്)

ചെമ്പകമേ..നീ ! ( കഥ : ജി.രമണി അമ്മാൾ)

സിന്‍ഡ്രല്ലയും ഞാനും (കവിത: രമ പ്രസന്ന പിഷാരടി)

ഇത്തിരിവെട്ടത്തിന്റെ ജന്മി (കവിത: ആറ്റുമാലി)

ഒറ്റക്കരിമ്പന (കഥ: വി. കെ റീന)

ചാക്കോ കള്ളനല്ല ( കഥ: ശങ്കരനാരായണൻ ശംഭു)

സാക്ഷി (കവിത: രാജു കാഞ്ഞിരങ്ങാട്)

തുമ്പ് (മിനിക്കഥ: സുധീര്‍ പണിക്കവീട്ടില്‍)

പ്രവേശനോത്സവഗാനം (ജിഷ വേണുഗോപാൽ)

ഭ്രാന്തന്‍(കവിത: ദീപ ബി.നായര്‍(അമ്മു)

View More