Image

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സിയിൽ നിര്യാതയായി  

സെബാസ്റ്റിയൻ ആൻറണി  Published on 15 May, 2021
ഷേർളി പുതുമന (61) ന്യൂ ജേഴ്‌സിയിൽ നിര്യാതയായി  

ന്യൂ ജേഴ്‌സി: സോമർസെറ്റ് സെൻറ്‌ തോമസ് സീറോ മലബാർ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്സിയിൽ സ്ഥിരതാമസക്കാരുമായ ജെയിംസ് പുതുമനയുടെ ഭാര്യ ഷേർളി പുതുമന (61) ന്യൂ ജേഴ്‌സിയിൽ നിര്യാതയായി.

കുറവിലങ്ങാട് വടക്കേ പുത്തൻപുര കുടുംബാംഗവും, കുടമാളൂർ സെൻറ് മേരീസ് കാത്തോലിക് ഫൊറാന  ഇടവകാംഗങ്ങളുമായ പരേതരായ ജോസഫ്, ത്രേസ്യമ്മ ദമ്പതിമാരുരുടെ പുത്രിയുമാണ്. 

സോമർസെറ്റ് ഇടവകാംഗമായ വത്സമ്മ പെരുംപായിൽ  സഹോദരിയാണ്. 

ദീര്‍ഘനാള്‍ റോബർട്ട് വുഡ് ജോൺസൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ഐ.സി യൂണിറ്റിൽ രജിസ്‌ട്രേഡ് നഴ്സായിപ്രവർത്തിച്ചു വരുകയായിരുന്നു.

മക്കൾ:

ഡോ. ജെറെമി പുതുമന എം.ഡി (യേയ്ൽ യൂണിവേഴ്സിറ്റി)
സ്‌റ്റെഫനി പുതുമന

സഹോദരങ്ങൾ:  
ചാക്കോച്ചൻ (പരേതൻ)
മറിയാമ്മ മാമ്മച്ചൻ (കോട്ടയം)
സിസ്റ്റർ സോഫി മരിയ  ബി എസ് (കൊല്ലം)
ആൻ തോമസ് (യു എസ് എ)
ഗ്രേസി ആൻ്റണി (തൃശ്ശൂർ)
വത്സമ്മ ബാബു (യു എസ് എ)
സെലിൻ രാജു (കാനഡ)
സോണിയ കരോട്ട് (യു എസ് എ)

പൊതുദര്‍ശനം:  മെയ്  16  -ന് ഞായറാഴ്ച്ച വൈകീട്ട് 3.30 മുതൽ 7.30 -വരെ സോമർസെറ്റ് സെൻറ്‌ തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ (508 എലിസബത്ത് അവന്യൂ, സോമർസെറ്റ്, ന്യൂ ജേഴ്‌സി 08873). 6:00 - ന്  പ്രത്യക ദിവ്യബലി ഉണ്ടായിരിക്കും.  (Address: 508 Elizabeth Ave, Somerset, NJ 08873).

സംസ്കാരം:  സോമര്‍സെറ്റ് ദേവാലയത്തില്‍ മെയ്  18 -ന് ചൊവാഴ്ച  രാവിലെ 10:00-ന് നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം ന്യൂജേഴ്‌സിയിലെ പിസ്കാറ്റ്വേ റിസറക് ക്ഷന്‍ സെമിറ്ററിയില്‍ 12:00-ന്. (Address: Resurrection Burial Park, 899 E Lincoln Ave, Piscataway, NJ 08854) 

കൂടുതൽ  വിവരങ്ങൾക്ക് : ടോം പെരുംപായിൽ (646) 326-3708. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക