ന്യുഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നെങ്കിലും മരണസംഖ്യ ഉയര്‍ന്നുതന്നെ. ശനിയാഴ്ച രാത്രി വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 299,724 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,895 പേര്‍ മരണമടഞ്ഞു. ഒരു മാസത്തിനിടെ ഇതാദ്യമായാണ് രോഗികളുടെ എണ്ണത്തില്‍ ഇത്രയും ആശ്വാസകരമായ കുറവുണ്ടാകുന്നത്. 24,671,967 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. 270,124 പേര്‍ മരണമടഞ്ഞു. 20,768,937 പേര്‍ രോഗമുക്തരായപ്പോള്‍ 3,632,906 പേര്‍ ചികിത്സയിലുണ്ട്.
അമേരിക്കയില്‍ 33,677,386 പേര്‍ രോഗബാധിതരായി. 599,464 പേര്‍ മരണമടഞ്ഞു. ബ്രീസലില്‍ 15,521,313 പേരിലേക്ക് കോവിഡ് എതത്ി. 432,785 ജീവനെടുത്തു. ഫ്രാന്‍സില്‍ 5,863,839 പേര്‍ക്ക് കോവിഡ് വന്നപ്പോള്‍ 107,535 ആണ് മരണം. തുര്‍ക്കിയില്‍ ഇത് യഥാക്രമം 5,106,862 പേരും 44,537 പേരുമാണ്.
ലോകത്താകെ 162,996,402 പേര്‍ക്ക് കോവിഡ് ബാധിച്ചു. 3,378,723 പേര്‍ മരണമടഞ്ഞു. 140,967,476 പേര്‍ രോഗമുക്തരായി.