തന്റെ മാതാപിതാക്കള്‍ നല്ല സുഹൃത്തുക്കളെ പോലെ: ആലിയ കാശ്യപ്
Published on 16 May, 2021
തന്റെ മാതാപിതാക്കള്‍ നല്ല സുഹൃത്തുക്കളെ പോലെയാണെനന്ന് നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കാശ്യപ്. രക്ഷിതാക്കളുമായുള്ള ബന്ധം എങ്ങനെയാണെന്ന ആരാധകരുടെചോദ്യത്തിന് തന്റെ യൂട്യൂബ് ചാനല്‍ വഴി മറുപടി പറയുകയായിരുന്നു ആലിയ. വളരെ തുറന്ന സമീപനമാണ് താന്‍ അവരോട് വച്ചു പുലര്‍ത്തുന്നതെന്നും നല്ല സുഹൃത്തുക്കളെ പോലെയാണ് അവരെന്നും ആലിയ പ്രതികരിച്ചു. വളര്ച്ചയുടെഓരോ ഘട്ടത്തിലും കര്‍ശനമായ രീതികള്‍ തന്നെ അടിച്ചേല്‍പ്പിച്ചിട്ടില്ലെന്നും സൗഹൃദപരമായിട്ടായിരുന്നു അവരുടെ ബന്ധമെന്നും ആലിയ കൂട്ടിച്ചേര്‍ത്തു.
"" ഞാന്‍ അവരില്‍ നിന്നും ഒന്നും ഒളിക്കാറില്ല. കൗമാരക്കാര്‍ മദ്യംപോലുള്ള കാര്യങ്ങള്‍ രുചിച്ചു നോക്കുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഞാന്‍ അക്കാര്യം അവരോട് പറയാറുണ്ട്. അത് സാധാരണ കാര്യമാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഞാനും മദ്യപിച്ചിട്ടുണ്ട്. അക്കാര്യം ഞാനന്റെ മാതാപിതാക്കളോട് തുറന്നു സമ്മതിച്ചിട്ടുണ്ട്. '' ആലിയ പറയുന്നു.
ഇഷ്ടമുള്ള വ്യക്തിയുമായി സംസാരിക്കുന്നതും ഡേറ്റിങ്ങ് നടത്തിയതിലുമെല്ലാം താന്‍ തുറന്ന സമീപനം തന്നെയാണ് പുലര്‍ത്തിയിരുന്നതെന്നും ആലിയ സമ്മതിക്കുന്നു. അനുരാഗ് കാശ്യപിന്റെ ആദ്യഭാര്യ ആരതി ബജാജില്‍ ഉണ്ടായ മകളാണ് ആലിയ. ഇപ്പോള്‍ അമേരിക്കയില്‍ പഠിച്ചു കൊണ്ടിരിക്കുകയാണ് ആലിയ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല