Image

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ: വേദി സെന്‍ട്രല്‍ സറ്റേഡിയം തന്നെ, പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചേക്കും

Published on 16 May, 2021
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ: വേദി സെന്‍ട്രല്‍ സറ്റേഡിയം തന്നെ, പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചേക്കും
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സറ്റേഡിയത്തില്‍ തന്നെ നടക്കും. അതേസമയം കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചേക്കുമെന്നാണ് വിവരം. മെയ് 20നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. 750 പേരെ പങ്കെടുപ്പിക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ഡ സത്യപ്രതിജ്ഞ ചടങ്ങ് മാത്രമാക്കി നടത്തണമെന്നും ആവശ്യമുയര്‍ന്നിരുന്നു. വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ സത്യപ്രതിജ്ഞ നടത്തി സര്‍ക്കാര്‍ മാതൃക കാട്ടണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയും ആവശ്യപ്പെട്ടിരുന്നു. പരമാവധി 250- 300 പേരെ പങ്കെടുപ്പിക്കാനാകും തീരുമാനം. പന്തലിന്‍റെ ജോലികള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക