Image

പല സ്റ്റേറ്റിലും ഇന്ധനക്ഷാമം തുടരുന്നു

Published on 16 May, 2021
പല സ്റ്റേറ്റിലും   ഇന്ധനക്ഷാമം തുടരുന്നു
വാഷിംഗ്ടൺ, മെയ് 16
പ്രധാന ഗ്യാസ് വിതരണക്കാരായ കൊളോണിയൽ പൈപ്പ്ലൈൻ കമ്പനി സാധാരണ പ്രവർത്തനങ്ങളിലേക്ക് ഉടൻ തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചിട്ടും യുഎസിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ഇന്ധനക്ഷാമം ഇപ്പോഴും രൂക്ഷമാണ് .

രാജ്യ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയിൽ 80 ശതമാനം ഗ്യാസ് സ്റ്റേഷനുകളിലും  ശനിയാഴ്ച വരെ ഇന്ധനമില്ലായിരുന്നുവെന്ന് ഗ്യാസ് ബഡ്ഡിയിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകളിൽ വ്യക്തമാണ്.

നോർത്ത് കരോലിനയിൽ 63 ശതമാനം സ്റ്റേഷനുകളും ഇന്ധന ക്ഷാമത്തിലാണ് . ജോർജിയയിലും സൗത്ത് കരോലിനയിലും 40 ശതമാനവും , വിർജീനിയയിൽ 38 ശതമാനവും ഇന്ധന ലഭ്യതയിൽ കുറവാണെന്ന്  റിപ്പോർട്ട് ചെയ്യുന്നു.

ടെക്സസ്, ലൂസിയാന, മിസിസിപ്പി, അലബാമ, ടെന്നസി, ജോർജിയ, സൗത്ത് കരോലിന, നോർത്ത് കരോലിന, വിർജീനിയ, മേരിലാൻഡ്, വാഷിംഗ്ടൺ ഡിസി, ഡെലവെയർ ,പെൻ‌സിൽ‌വാനിയ, ന്യൂജേഴ്‌സി എന്നിവയുൾപ്പെടെ എല്ലാ വിപണികളിലും വേണ്ട ഇന്ധനം എത്തിക്കാൻ  പൈപ്പ്ലൈൻ ഇപ്പോൾ ഓരോ മണിക്കൂറിലും ദശലക്ഷക്കണക്കിന് ഗാലൻ ഇന്ധനം വിതരണം ചെയ്യുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.

മെയ് 7 ലെ സൈബർ ആക്രമണം ഒരാഴ്ച മുമ്പ് കമ്പനിയെ ഏകദേശം 5,500 മൈൽ പൈപ്പ്ലൈൻ അടച്ചുപൂട്ടാൻ നിർബന്ധിതരാക്കുകയും തെക്കുകിഴക്കൻ പ്രദേശങ്ങളിൽ വ്യാപകമായ ഇന്ധനക്ഷാമം  ചില സംസ്ഥാനങ്ങളിൽ പരിഭ്രാന്തി  സൃഷ്ടിക്കുകയും ചെയ്തിരുന്നു.

കിഴക്കൻ തീരത്തെ ഗ്യാസോലിൻ, ഡീസൽ ഇന്ധനം, ജെറ്റ് ഇന്ധനം എന്നിവയുൾപ്പെടെയുള്ള ഇന്ധന വിതരണത്തിന്റെ പകുതിയോളം കൊളോണിയൽ വഹിക്കുന്നു.

മെയ് 12 ന് കമ്പനി പ്രവർത്തനം പുനരാരംഭിച്ചുവെങ്കിലും പൈപ്പ്ലൈൻ ഉടൻ പ്രവർത്തനക്ഷമമാകില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

മേലിൽ സുരക്ഷിതവും വിശ്വസനീയവുമായ പൈപ്പ്ലൈൻ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് ആവശ്യമായ വിഭാഗങ്ങളിൽ  നിക്ഷേപിക്കുമെന്ന് കമ്പനി അറിയിചിരുന്നു .

റഷ്യയിൽ നിന്നുള്ള സൈബർ ആക്രമണം നടത്തിയവർക്ക് പണം നൽകിയാണ് കമ്പനി പ്രവർത്തനം പുനരാരംഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക