Image

നാല് ഘടകകക്ഷികള്‍ മന്ത്രിസ്ഥാനം പങ്കിടും; ഗണേഷ് കുമാര്‍ മന്ത്രിയാകും, കടന്നപ്പള്ളിക്ക് വീണ്ടും സാധ്യത

Published on 16 May, 2021
നാല് ഘടകകക്ഷികള്‍ മന്ത്രിസ്ഥാനം പങ്കിടും; ഗണേഷ് കുമാര്‍ മന്ത്രിയാകും, കടന്നപ്പള്ളിക്ക് വീണ്ടും സാധ്യത
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ അധികാകരത്തിലെറുമ്ബോള്‍ എല്‍ഡിഎഫിലെ നാലു ഘടകകക്ഷികളോട് രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാന്‍ സിപിഎം നിര്‍ദേശം. ഓരോ നിയമസഭ അംഗങ്ങള്‍ ഉള്ള പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, കോണ്‍ഗ്രസ് എസ് എന്നി പാര്‍ട്ടികള്‍ക്ക് മുന്നിലാണ് സിപിഎം നിര്‍ദേശം മുന്നോട്ടുവെച്ചത്. 

സിപിഎം നിര്‍ദേശം അംഗീകരിച്ചാല്‍ കേരള കോണ്‍ഗ്രസ് ബിയിലെ കെ ബി ഗണേഷ് കുമാര്‍, കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രന്‍, ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജു എന്നിവര്‍ മന്ത്രിമാരാകും. ആര് ആദ്യം മന്ത്രിയാവണമെന്നതിനെ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കെ ബി ഗണേഷ്‌കുമാര്‍ ആദ്യ രണ്ടരവര്‍ഷം മന്ത്രിയാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

ഈ മാസം ഇരുപതിന് വൈകീട്ട് 3.30 നാണ് സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി മന്ത്രിസ്ഥാനം സംബന്ധിച്ച്‌ ധാരണയില്‍ എത്താനാണ് സിപിഎം ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിവരുന്നത്. രണ്ടാം പിണറായി മന്ത്രിസഭയില്‍ എല്‍ജെഡിക്ക് മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്നാണ് സിപിഎം നിലപാട്. പകരം അധികാരത്തില്‍ കയറിയശേഷം പ്രത്യേക പദവി നല്‍കാമെന്നാണ് സിപിഎം മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം. ഓരോ അംഗങ്ങളുള്ള നാലു ഘടകകക്ഷികളോട് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാനും സിപിഎം നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം നടക്കില്ലെന്ന് സിപിഎം അറിയിച്ചു.

അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് ജോസ് കെ മാണി പറഞ്ഞു. മന്ത്രിസഭ രൂപീരണവുമായി ബന്ധപ്പെട്ട അവസാനവട്ട ചര്‍ച്ചകള്‍ എകെജി സെന്ററിലാണ് നടക്കുന്നത്. തുടരുകയാണ്. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സത്യപ്രതിജ്ഞക്കെത്തുന്ന ആളുകളുടെ എണ്ണം കുറയ്ക്കാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വേദി സെന്‍ട്രല്‍ സ്റ്റേഡിയം തന്നെയായിരിക്കും. എത്രപേരെ പങ്കെടുപ്പിക്കുമെന്നത് നാളെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചേക്കുമെന്നാണ് വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക