Image

കോവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ റിമാന്‍ഡ് ചെയ്തു

Published on 16 May, 2021
കോവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ റിമാന്‍ഡ് ചെയ്തു
പെരിന്തല്‍മണ്ണ: കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍. പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരന്‍ കൂടിയായ പുലാമന്തോള്‍ കുരുവമ്പലം സ്വദേശി പ്രശാന്തിനെ (33) ആണ് പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍, ഭീഷണി, തടഞ്ഞു വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

കഴിഞ്ഞ 27ന് രാത്രി യുവതിയെ ആശുപത്രിയുടെ മുന്‍വശത്തെ കെട്ടിടത്തിന്റെ താഴെ നിലയിലുള്ള സ്കാനിങ് റൂമിലേക്ക് കൊണ്ടു പോകും വഴിയാണ് സംഭവമുണ്ടായത്. തീരെ അവശയായിരുന്നതിനാല്‍ ആശുപത്രിയുടെ തന്നെ ആംബുലന്‍സിലാണ് യുവതിയെ കൊണ്ടുപോയത്. ഈ സമയം ആംബുലന്‍സില്‍ സഹായിക്കാനായി കയറിയ പ്രശാന്തിനെതിരെയാണ് പരാതി.

കോവിഡ് നെഗറ്റീവായ ശേഷം 7ന് ആശുപത്രി വിട്ടെങ്കിലും ന്യുമോണിയ ബാധയെത്തുടര്‍ന്ന് വണ്ടൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ അവിടെ പരിശോധിച്ച ഡോക്ടറോടാണ് യുവതി സംഭവത്തെക്കുറിച്ച് പറഞ്ഞത്. ഡോക്ടര്‍ ഉടന്‍ തന്നെ വണ്ടൂര്‍ പൊലീസിലും പിന്നീട് അവിടെനിന്ന് പെരിന്തല്‍മണ്ണ പൊലീസിലും അറിയിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തതും അറസ്റ്റുണ്ടായതും.

അതേസമയം ഇയാള്‍ ആശുപത്രിയിലെ ജീവനക്കാരനല്ലെന്നും സ്വകാര്യ ഏജന്‍സി വഴിയാണ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിക്കെത്തിയതെന്നും പരാതി ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ അന്വേഷണം നടത്തി ഇയാളെ ജോലിയില്‍നിന്ന് ഒഴിവാക്കിയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക