Image

ജോജിയെ പ്രശംസിച്ച് അൽഫോൻസ് പുത്രൻ

Published on 16 May, 2021
ജോജിയെ പ്രശംസിച്ച് അൽഫോൻസ് പുത്രൻ
ഫഹദ് ഫാസിൽ ചിത്രം ജോജിയെ പ്രശംസിച്ച് സംവിധായകൻ അൽഫോൻസ് പുത്രനും . ജോജി ക്ലാസ്സിക്ക് എന്നതിന്റെ ക്ലാസ്സിക്ക് ഉദ്ദാഹരണമാണെന്നാണ് അൽഫോൻസ് പുത്രൻ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജോജി- ദിലീഷ് പോത്തന്റെ മൂന്നാമത്തെ അപ്ഗ്രേഡ്. ജോജി- ക്ലാസ്സിക്ക് എന്നതിന്റെ ക്ലാസ്സിക്ക് ഉദ്ദാഹരണം. എല്ലാ അഭിനേതാക്കളോടും മറ്റ് അണിയറപ്രവർത്തകരോടും സ്നേഹവും ബഹുമാനവും. അൽഫോൻസ് പുത്രൻ

വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശിയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഷമ്മി തിലകന്‍, ബാബു രാജ്, ഉണ്ണിമായ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക