Image

തൃശ്ശൂരില്‍ മരണം, ചികിത്സ ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല

Published on 16 May, 2021
തൃശ്ശൂരില്‍ മരണം, ചികിത്സ ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല

തൃശൂര്‍: ട്രിപ്പിള്‍ ലോക്ഡൗണിന്റെ ഭാഗമായി ജില്ലയിലും കടുത്ത നിയന്ത്രണങ്ങള്‍. മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല. പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കണം. ജില്ലയില്‍ വിശ്വാസികള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കാനും 

പലചരക്കുകട, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പഴം, പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ വിതരണം ആര്‍ ആര്‍ ടി, വാര്‍ഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തണം. അനുവദനീയമായ സ്ഥാപനങ്ങളില്‍ തന്നെ ഒരേസമയം മൂന്ന് ഉപഭോക്താക്കളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കുവാന്‍ പാടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക