Image

അസുരനിലെ വില്ലന്‍ നിതീഷ് വീര കോവിഡ് ബാധിച്ചു അന്തരിച്ചു

ആശ എസ്. പണിക്കര്‍ Published on 17 May, 2021
അസുരനിലെ വില്ലന്‍ നിതീഷ് വീര കോവിഡ് ബാധിച്ചു അന്തരിച്ചു
അസുരനിലെ വില്ലന്‍ നിതീഷ് വീര(45) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. രജനീകാന്ചിന്റെ ചിത്രം കാല, ധനുഷിന്റെ അസുരന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് നിതീഷ് ശ്രദ്ധേയനായത്. സെല്‍വരാഗവന്റെ ചിത്രം പുതുക്കോട്ടൈയിലൂടെയാണ് നിതീഷ് തമിഴകത്ത് തന്റെ വരവറിയിച്ചത്. മണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിതീഷ് അവതരിപ്പിച്ചത്. പിന്നീട് വെണ്ണിലാ കബഡി കൂട്ടം,  കുഴു, നേട്രൈ ഇന്‍ട്രൈ, പാടൈ വീരന്‍, പേരന്‍പ്, ഐരാ, നീയാ 2, എന്നീ ചിത്രങ്ങളിലും നിതീഷ് തന്റെ അഭിനയ പാടവം തെളിയിച്ചു. 
വെട്രിമാരന്‍ ചിത്രം അസുരന്‍ എന്ന ചിത്രത്തിലെ പാണ്ഢ്യന്‍ എന്ന വില്ലന്‍ വേഷവും ഏറെ ശ്രദ്ധ നേടിയരുന്നു. വിജയ്‌സേതുപതി നായകനാകുന്ന ലാഭം എന്ന ചിത്രത്തിലാണ് നിതീഷ് അവസാനമായി അഭിനയിച്ചത്. 

കോവിഡ് രണ്ടാം രംഗം അതിരൂക്ഷമായി ആഞ്ഞടിക്കുന്ന ഇന്ത്യയില്‍ പാപപ്പെട്ടവരെന്നോ പണക്കാരെന്നോ സെലിബ്രിറ്റികളെന്നോ വ്യത്യസമില്ലാതെ നിരവധി പേരാണ് മരിച്ചത്. രാഷ്ട്രീയക്കാരും സമ്പന്നരും ബോളിവുഡ്, മോളിവുഡ്, കോളിവുഡ് മേഖലയില്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കും കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. പലരുടെയും ജീവന്‍ കോവിഡിനോട് രൂക്ഷമായി പോരാടി നഷ്ടമായി. 

പ്രശസ്ത തമിഴ് ഹാസ്യതാരം പാണ്ഡു(74) മെയ് ആറിന് കോവിഡ് ബാധിച്ചു അന്തരിച്ചു. ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തില്‍ അഭിനയിച്ച ഗായകനായ കോമാങ്കന്‍ കോവിഡ് ബാധിച്ച് അന്തരിച്ചു. ഛിച്ചോരെ തരം ഹിന്ദ മറാത്തി താരം അഭിലാഷ പാട്ടീല്‍ ആണ് കോവിഡ് രണ്ടാം തരംഗം കവര്‍ന്ന മറ്റൊരു സെലിബ്രിറ്റി. സംവിധായകനും ഛായാഗ്രാഹകനുമായ  ടി.വി ആനന്ദ്, പ്രശസ്ത കന്നഡ് സംവിധായകന്‍ രേണുക ശര്‍മ്മ, കോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ്മ, ടിവി താരം വിക്രംജീര്‍ കന്‍വാര്‍പാല്‍(52), 90കളിലെ പ്രശസ്ത ഗാനരചയിതാവ് ശ്രാവണ്‍ റാത്തോഡ്, ദൂരദര്‍ശന്‍ അവതാരക കാനുപ്രിയ, മഹാഭാരതം സീരിയിലില്‍ ഇന്ദ്രനായി വേഷമിട്ട സതീഷ് കൗള്‍ എന്നിവരാണ് കോവിഡ് ബാധിച്ചു മരിച്ച സെലിബ്രിറ്റികള്‍. കോവിഡ് ആദ്യവരവില്‍ പ്രശസ്ത ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തെയും കവര്‍ന്നെടുത്തിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക