Image

കനി കുസൃതി ഇന്ത്യയിലെ മികച്ച നടിമാരിലൊരാള്‍; റോഷന്‍ ആന്‍ഡ്രൂസ്

Published on 17 May, 2021
കനി കുസൃതി ഇന്ത്യയിലെ മികച്ച നടിമാരിലൊരാള്‍; റോഷന്‍ ആന്‍ഡ്രൂസ്
സജിന്‍ ബാബു സംവിധാനം ചെയ്‌ത്‌ കനി കുസൃതി കേന്ദ്ര കഥാപാത്രമായി എത്തിയ ബിരിയാണി എന്ന ചിത്രത്തെ പ്രശംസിച്ച്‌ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്  . കനി കുസൃതി ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണെന്നും മലയാളത്തില്‍ വളരെ വിരളമായി മാത്രമേ ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ സജിന്‍ ബാബുവിന് അയച്ച വാട്ട്സ്‌ആപ്പ് സന്ദേശത്തിലായിരുന്ന റോഷന്‍ ആന്‍ഡ്രൂസ് ഇത് അറിയിച്ചത്. 

പിന്നീട് സജിന്‍ ഈ സന്ദേശം തന്റെ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക