Image

ഏഷ്യന്‍, അമേരിക്കന്‍ സ്റ്റഡീസിന് പരിഗണന ലഭിച്ചേക്കും- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 18 May, 2021
ഏഷ്യന്‍, അമേരിക്കന്‍ സ്റ്റഡീസിന് പരിഗണന ലഭിച്ചേക്കും- (ഏബ്രഹാം തോമസ്)
യു.എസ്. സെന്‍സസുകളില്‍ മറ്റെല്ലാ രാജ്യങ്ങളിലുമെന്നപോലെ ഏത് രാജ്യത്തില്‍ നിന്നെത്തിയ വ്യക്തിയുടെ വിവരങ്ങളാണ് നല്‍കുന്നത് എന്ന് അറിയിക്കേണ്ട ബാധ്യതയുണ്ട്. ഏതാനും വര്‍ഷം മുമ്പു വരെ ഏഷ്യന്‍/ പെസഫിക് വംശജരെ ഒന്നിച്ചാണ് കനേഷുമാരിയില്‍ എണ്ണിയിരുന്നത്. പുതിയ സെന്‍സസില്‍ ഏഷ്യന്‍ വംശജരെ പ്രത്യേകം ചേര്‍ക്കാം.

ഡാര്‍ട്ട്മൗത്ത് കോളേജില്‍ ഏഷ്യന്‍/ അമേരിക്കന്‍ പഠനത്തിന് ഹാനോവര്‍, നോര്‍ത്ത് ഹാം ഷെയര്‍ ക്യാമ്പസില്‍ പ്രത്യേകം ക്ലാസ്സുകള്‍ ഐച്ഛികമായി എടുത്ത് പഠനം തുടരാം. പത്തൊമ്പതുകാരനായ ചൈന്ദീസ് ഇന്തോനേഷ്യന്‍ അമേരിക്കന്‍ ബയോ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ നിക്കോളസ് സുഗിയാര്‍ത്തോ ജെന്‍ഡര്‍ ആന്റ് സെക്‌സ്വാലിറ്റി ഇന്‍ ഏഷ്യന്‍ അമേരിക്കന്‍ ലിറ്ററേച്ചര്‍ തന്റെ മൈനര്‍ വിഷയമാക്കി. കഥകളുടെ ദൈര്‍ഘ്യമോ അവ ടെക്‌സ്റ്റ് ബുക്കുകളില്‍ ഇടം പിടിക്കുമെന്നോ അയാള്‍ക്ക് അറിയില്ലായിരുന്നു.
സ്‌റ്റോപ് എപി ഹെയ്റ്റ് എന്ന ഹാഷ് ടാഗില്‍ പുതിയ പുതിയ കഥകള്‍ പ്രത്യക്ഷപ്പെട്ടു. വിദേശീയരെ കൊറോണ വൈറസ്  ബലിയാടുകള്‍ ആക്കി മാറ്റിയായിരുന്നു വാര്‍ത്തകള്‍. ഇവയില്‍ എത്രയെണ്ണം എപി(അഡ് വാന്‍സ്ഡ് പ്‌ളെയ്‌സ്‌മെന്റ് യു.എസ്. ഹിസ്റ്ററി ടെക്സ്റ്റ് ബുക്കുകളില്‍ എത്തിയിട്ടുണ്ടാവും എന്നെനിക്ക് അറിയില്ല. സുഗിയര്‍ത്തോ പറഞ്ഞു.
ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആന്റി-ഏഷ്യന്‍ ആക്രണങ്ങളും മസ്സാജ് ബിസിനസ് ഷൂട്ടിംഗുകളും  ഏഷ്യന്‍ വംശജരെ കൂടുതല്‍ പൊതുവേദിയില്‍ പ്രസക്തരാക്കുകയാണ് ചെയ്യുന്നത്. ഇതിന് ശേഷം ആരംഭിച്ച ചര്‍ച്ചകള്‍ ചില കോളേജുകളില്‍ ഏഷ്യന്‍ അമേരിക്കന്‍ പഠനങ്ങള്‍ക്ക് താല്‍പര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം പാഠ്യപദ്ധതികള്‍ നീണ്ടു നില്‍ക്കുകയില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
ലിറ്ററേച്ചര്‍ ക്ലാസിനോടുള്ള താല്‍പര്യം ഒരു ഏഷ്യന്‍ അമേരിക്കന്‍ മേജര്‍ പാഠ്യ പദ്ധതി ആരംഭിക്കുവാന്‍ ഡാര്‍ട്ട് മൗത്തിനോട് ആവശ്യപ്പെടാന്‍ ഒരു മാസ് പെറ്റീഷന്‍ സമര്‍പ്പിക്കുവാന്‍ സുഗിയാര്‍ത്തോവിനെ പ്രേരിപ്പിച്ചു.

പവന്‍ ഡിംഗ്ര,(ആംഫാസ്റ്റ് കോളേജിലെ പ്രൊഫസറും അസോസിയേഷന്‍ ഫോര്‍ ഏഷ്യന്‍ സ്റ്റഡീസിന്റെ നിയുക്ത പ്രസിഡന്റുമാണ്.). ചില പൂര്‍വ്വ തീര കോളേജുകള്‍ ഇത്തരം പഠനങ്ങളില്‍ താല്‍പര്യം പ്രദര്‍ശിപ്പിച്ചിട്ടുള്ളതായി തനിക്ക് അറിയാമെന്നും അതിന്റെ സാദ്ധ്യതകള്‍ പഠിച്ചു വരികയാണെന്നും പറഞ്ഞു.

എത്‌നിക് സ്റ്റഡീസിന്റെ ആശയം കാലിഫോര്‍ണിയയിലാണ് ഉണ്ടായത്. ഇപ്പോള്‍ ഒരു എത്‌നിക് സ്റ്റഡീസ് ഗ്രാജുവേഷന് നിര്‍ബന്ധമാണ്. 1968-ല്‍ സാന്‍ഫ്രാന്‍സിസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ യൂറോ- സെന്റ്‌റിക് അല്ലാത്ത ഒരു കരിക്കുലം ആവശ്യപ്പെട്ടു. ഇതിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ 5 മാസം നീണ്ട പഠിപ്പു മുടക്ക് നടത്തിയിരുന്നു. മാര്‍ച്ച് 1969 യൂണിവേഴ്‌സിറ്റി അധികൃതര്‍ കോളേജ് ഓഫ് എത്‌നിക്ക് സ്റ്റഡീസ് ആരംഭിച്ചു.

യൂണിവേഴ്‌സിറ്റി ഓഫ് അരിസോണയില്‍ കഴിഞ്ഞമാസം ഒരു ഏഷ്യന്‍ പസഫിക് അമേരിക്കന്‍ സ്റ്റഡീസ് മൈനര്‍ ആരംഭിച്ചു. ഇത് യൂണിവേഴ്‌സിറ്റി ആന്റി ഏഷ്യന്‍ ഹേറ്റും അജ്ഞതയും ദൂരീകരിക്കുവാന്‍ യൂണിവേഴ്‌സിറ്റി വര്‍ഷങ്ങളായി നടത്തുന്ന സമരങ്ങളുടെ പൂര്‍ത്തീകരണമാണ്. പഠനത്തിന്റെ കോഴ്‌സ് വര്‍ക്ക് പൂര്‍ത്തിയാക്കിയ അസി.പ്രൊ.ബ്രെറ്റ് ഇസാക്കി പറഞ്ഞു.

ഈ കോഴ്‌സിന്റെ ലഘു, ദീര്‍ഘ ലക്ഷ്യങ്ങള്‍ കെട്ടുറപ്പാണെന്ന് കൂട്ടിച്ചേര്‍ത്തു. ഏഷ്യന്‍ പഠനങ്ങളുടെ ആരംഭശൂരത്വം മുന്‍കാലത്തെപോലെ ആവാതിരിക്കട്ടെ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക