Image

കോവിഡ് ബാധിച്ച അനുഭവം പങ്കുവച്ച് സുബി സുരേഷ്

Published on 18 May, 2021
കോവിഡ് ബാധിച്ച അനുഭവം പങ്കുവച്ച് സുബി സുരേഷ്
കോവിഡ് ബാധിച്ച അനുഭവം പങ്കുവച്ച് നടി സുബി സുരേഷ്. ക്വാറന്റീനിലിരുന്ന് സ്വന്തമായി പകര്‍ത്തിയ വീഡിയോയിലൂടെയാണ് രോഗത്തെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും സുബി വിശദമാക്കുന്നത്. കോവിഡ് കാലത്ത് അനുസരണക്കേട് കാട്ടിയിട്ടില്ല. കൂട്ടം കൂടിയിട്ടില്ല. പക്ഷേ ഇതെങ്ങനെയാണ് തന്നെ പിടികൂടിയതെന്ന് അറിയില്ലെന്നും സുബി പറയുന്നു.


സുബി സുരേഷിന്റെ വാക്കുകള്‍:

കൊറോണ വന്ന് ക്വാറന്റൈനില്‍ ആയിരുന്നു. ഭാഗ്യവശാല്‍ പത്തു ദിവസം കഴിഞ്ഞ് ചെക്ക് ചെയ്തപ്പോള്‍ നെഗറ്റീവ് ആയി. മാസ്‌ക് വച്ച് നടക്കണം അല്ലെങ്കില്‍ ഇങ്ങനെ വരും എന്ന് പറയുന്നവരോട്, അനുസരണക്കേട് കൊണ്ട് വന്നതല്ല. എവിടെ നിന്ന് വന്നതെന്ന് എനിക്ക് തന്നെ സത്യത്തില്‍ അറിയില്ല. ഞാന്‍ അങ്ങനെ സമ്പര്‍ക്കത്തില്‍ പോവാത്ത ആളാണ്.

ഷൂട്ട് ചെയ്യുമ്പോള്‍ മാത്രമേ മാസ്‌ക് മാറ്റാറുള്ളു. ഭാഗ്യത്തിന് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ല. തിരുവനന്തപുരത്ത് മൂന്ന് ദിവസം ഷൂട്ടിന് പോയിരുന്നു. അന്നേരം ചെറിയ ചുമയും ജലദോഷവും ഉണ്ടായിരുന്നുള്ളു. സാധാരണ എനിക്ക് കഫകെട്ട് വരാറുണ്ട്. പൊടി അലര്‍ജി അങ്ങനെയൊക്കെ വരാറുണ്ട്. ഒരു പരിപാടിക്ക് തിരുവനന്തപുരത്ത് പോയപ്പോള്‍ ട്രെയ്‌നിലാണ് പോയത്.

ഫോട്ടോ എടുക്കാനായി രണ്ട് തവണ മാസ്‌ക് മാറ്റിയിരുന്നു. അതിന് ശേഷം കഫകെട്ട് കൂടി. വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല എന്ന പോലെ വന്നതാണ്. കഫകെട്ട് വന്നാല്‍ ചെറുതായി ഛര്‍ദ്ദില്‍ വരുക, ഭക്ഷണം കഴിക്കാന്‍ പറ്റാതാവുമായിരുന്നു. അത് പോകാനായി ഏലാദി, വിക്‌സ് മിഠായി, പുളി മിഠായി ഒക്കെ വാങ്ങി കഴിച്ചു. അപ്പോള്‍ അത് മാറിയായിരുന്നു. തിരുവനന്തപുരത്ത് പോകുന്നതിന് മുമ്പ് എനിക്ക് ചെറിയ അസുഖം ഉണ്ടെന്ന് പറഞ്ഞ് ചാനലില്‍ വിളിച്ച് പറഞ്ഞിരുന്നു.

ഞാനും അനിയനും വണ്ടിയില്‍ ഇരുന്ന് സംസാരിച്ച് ഒക്കെയാണ് പോയത്. ഷൂട്ടിന് ഒരു അസുഖം ഒന്നും ബാധിച്ചില്ല. പിറ്റേ ദിവസം നല്ല എനര്‍ജിയായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആര്‍ക്കോ പനിയൊക്കെ ഉണ്ടായിരുന്നു എന്ന് അനിയനോട് പറഞ്ഞു. അങ്ങനെ ടെസ്റ്റ് ചെയ്യാന്‍ പോയി. എല്ലാ ആശുപത്രിയിലും തിരക്കായിരുന്നു. ഉച്ചക്ക് പോയി ആന്റിജെന്‍ ടെസ്റ്റ് ചെയ്തു. റിസല്‍ട്ട് വന്നപ്പോള്‍ എനിക്ക് പൊസിറ്റീവ്, അനിയന് നെഗറ്റീവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക